‘ഉടൽ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഭീതിയും ആകാംക്ഷയും നിറഞ്ഞ ചിത്രം ജനുവരി അഞ്ചിന് സൈന പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഉടൽ’. 2022 മെയ് 20 നായിരുന്നു ചിത്രത്തിന്റെ റിലീസ്. നേരത്തെ ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന വാർത്തകൾ വന്നിരുന്നു
