കുടുംബ ഗ്രൂപ്പ് ഉപയോഗിച്ച് നിങ്ങളുടെ കുടുംബവുമായി കണക്റ്റ് ചെയ്ത നിലയിൽ തുടരുക

വൈവിധ്യമാർന്ന കുടുംബ ഗ്രൂപ്പിന്റെ ചിത്രീകരണം വൈവിധ്യമാർന്ന കുടുംബ ഗ്രൂപ്പിന്റെ ചിത്രീകരണം

നിങ്ങൾ ഇഷ്ടപ്പെടുന്ന ഉൽപ്പന്നങ്ങൾ നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളുമായി പങ്കിടുക. ഡിജിറ്റൽ അടിസ്ഥാന നയങ്ങൾ സജ്ജീകരിക്കുക, നിങ്ങളുടെ കുടുംബത്തെ രസിപ്പിച്ച് നിർത്തുക, കൂടാതെ Google-ൽ ഉടനീളം നിങ്ങളുടെ ഉൽപ്പന്നങ്ങളിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നും കൂടുതൽ നേടുക.

ആരംഭിക്കുക
ആരംഭിക്കുന്നത് എളുപ്പമാണ്
കുടുംബ ഗ്രൂപ്പിന്റെ കുടുംബ മാനേജരുടെ കാഴ്‌ച

6 അംഗങ്ങൾ വരെ ഉള്ള ഒരു കുടുംബ ഗ്രൂപ്പ് സൃഷ്‌ടിക്കുക. നിങ്ങൾ ഇഷ്‌ടപ്പെടുന്ന ആളുകളെ ക്ഷണിക്കുകയും Google-ൽ ഉടനീളം നിങ്ങൾ പങ്കിടുന്നവ തിരഞ്ഞെടുക്കുകയും ചെയ്യുക.

ആരംഭിക്കുക
കുടുംബ ഗ്രൂപ്പ് ഉപയോഗിച്ച് Google പരമാവധി പ്രയോജനപ്പെടുത്തുക

ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ സൃഷ്ടിക്കുക

കുട്ടിയുടെ ലൊക്കേഷനും ഇന്നത്തെ സ്‌ക്രീൻ സമയവും സംബന്ധിച്ച രക്ഷിതാവിന്റെ കാഴ്‌ച

നിങ്ങളുടെ കുട്ടികൾ ഓൺലൈനിൽ പഠിക്കുമ്പോഴും കളിക്കുമ്പോഴും അടുത്തറിയുമ്പോഴും അവരെ ഗൈഡ് ചെയ്യാൻ കുടുംബ ഗ്രൂപ്പ് നിങ്ങളെ സഹായിക്കുന്നു.

ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ സൃഷ്ടിക്കുക

നിങ്ങളുടെ കുട്ടികൾ ഓൺലൈനിൽ പഠിക്കുമ്പോഴും കളിക്കുമ്പോഴും അടുത്തറിയുമ്പോഴും അവരെ ഗൈഡ് ചെയ്യാൻ കുടുംബ ഗ്രൂപ്പ് നിങ്ങളെ സഹായിക്കുന്നു.

Family Link

Family Link

കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ മാനേജ് ചെയ്യുന്നതിലൂടെ നിലവാരമുള്ള ഉള്ളടക്കത്തിലേക്ക് കുട്ടികളെ ഗൈഡ് ചെയ്യുക, സ്ക്രീൻ സമയം ശ്രദ്ധിക്കുക.

Google Play

Google Play

ഉള്ളടക്കം അംഗീകരിക്കുക, ഒരു പേയ്‌മെന്റ് രീതി ഉപയോഗിച്ച് കുടുംബത്തിന്റെ ആപ്പ് വാങ്ങലുകൾ മാനേജ് ചെയ്യുക.

നിങ്ങളുടെ കുടുംബത്തെ ട്രാക്കിൽ നിലനിർത്തുക

Calendar-ലെ പങ്കിട്ട ഷെഡ്യൂളിന്റെ കാഴ്‌ച

എല്ലാം ഷെഡ്യൂൾ പ്രകാരം ചെയ്ത് എല്ലാവരെയും അപ് ടു ഡേറ്റ് ആയി നിലനിർത്തുക. 
കുടുംബ കലണ്ടറുകൾ, കുറിപ്പുകൾ, ഷോപ്പിംഗ് ലിസ്റ്റുകൾ എന്നിവ ഉപയോഗിച്ച് ആഴ്‌ച എളുപ്പത്തിൽ മാനേജ് ചെയ്യുക.

നിങ്ങളുടെ കുടുംബത്തെ ട്രാക്കിൽ നിലനിർത്തുക

എല്ലാം ഷെഡ്യൂൾ പ്രകാരം ചെയ്ത് എല്ലാവരെയും അപ് ടു ഡേറ്റ് ആയി നിലനിർത്തുക. 
കുടുംബ കലണ്ടറുകൾ, കുറിപ്പുകൾ, ഷോപ്പിംഗ് ലിസ്റ്റുകൾ എന്നിവ ഉപയോഗിച്ച് ആഴ്‌ച എളുപ്പത്തിൽ മാനേജ് ചെയ്യുക.

Calendar

Calendar

എല്ലാവരുടെയും തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും ശ്രദ്ധ ലഭിക്കുന്ന തരത്തിൽ സ്‌കൂളിലെ നാടകങ്ങളും കുടുംബവുമൊത്തുള്ള ഉല്ലാസയാത്രകളും മറ്റ് ഇവന്റുകളും പങ്കിടുക.

Google Keep

Google Keep

ഗിഫ്റ്റ് ഐഡിയകൾ ചുരുക്കി എഴുതൂ, ഒപ്പം സഹായകരമായ കുറിപ്പുകളും പങ്കിട്ട ലിസ്റ്റുകളും റിമൈൻഡറുകളും ചേർക്കാനാകുന്ന ഷോപ്പിംഗ് ലിസ്‌റ്റ് ഉണ്ടാക്കി സൂക്ഷിക്കൂ.

Google Assistant

Google Assistant

പതിവ് ദിനചര്യകൾ മികച്ച രീതിയിൽ നിലനിർത്താൻ "സ്‌കൂളിൽ പോകാൻ തയ്യാറാകുക" പോലുള്ള ഒരു റിമൈൻഡർ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തിന് നൽകാൻ Google Assistant-നോട് ആവശ്യപ്പെടുക.

നിങ്ങളുടെ കുടുംബത്തെ രസിപ്പിച്ച് നിർത്തുക

YouTube പ്രീമിയത്തിൽ വീഡിയോ ഉള്ളടക്കം പ്ലേ ചെയ്യുന്നു

നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി പ്രിയപ്പെട്ട വിനോദം പങ്കിടുന്നതിലൂടെ നിങ്ങളുടെ പ്ലാനുകളിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നും കൂടുതൽ മൂല്യം നേടുക.

നിങ്ങളുടെ കുടുംബത്തെ രസിപ്പിച്ച് നിർത്തുക

നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി പ്രിയപ്പെട്ട വിനോദം പങ്കിടുന്നതിലൂടെ നിങ്ങളുടെ പ്ലാനുകളിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നും കൂടുതൽ മൂല്യം നേടുക.

YouTube Premium ഫാമിലി പ്ലാൻ

YouTube Premium ഫാമിലി പ്ലാൻ

ഒരു ഫാമിലി പ്ലാൻ പങ്കിട്ട് YouTube-ലും YouTube Music-ലും പരസ്യരഹിത വീഡിയോകളും ഡൗൺലോഡുകളും ബാക്ക്‌ഗ്രൗണ്ട് പ്ലേയും ആസ്വദിക്കുക.

YouTube Music Premium ഫാമിലി പ്ലാനുകൾ

YouTube Music Premium ഫാമിലി പ്ലാനുകൾ

പരസ്യരഹിതമായും ഓഫ്‌ലൈനായും സ്‌ക്രീനുകൾ ഓഫായ നിലയിലും സംഗീതം കേൾക്കാൻ നിങ്ങളുടെ കുടുംബവുമായി Music Premium പങ്കിടുക.

വാങ്ങുക, ഒരു കുടുംബമെന്ന നിലയിൽ പങ്കിടുക

Google Play-യിലെ കുടുംബ ലൈബ്രറിയിൽ പങ്കിട്ട വാങ്ങലുകൾ

പുസ്‌തകങ്ങൾ, ആപ്പുകൾ, സ്‌റ്റോറേജ് എന്നിവയും മറ്റും പങ്കിടാൻ ഒരു കുടുംബമെന്ന നിലയിൽ Google ഉൽപ്പന്നങ്ങൾക്കും സബ്‌സ്‌ക്രിപ്‌ഷനുകൾക്കുമായി സൈൻ അപ്പ് ചെയ്യുക.

വാങ്ങുക, ഒരു കുടുംബമെന്ന നിലയിൽ പങ്കിടുക

പുസ്‌തകങ്ങൾ, ആപ്പുകൾ, സ്‌റ്റോറേജ് എന്നിവയും മറ്റും പങ്കിടാൻ ഒരു കുടുംബമെന്ന നിലയിൽ Google ഉൽപ്പന്നങ്ങൾക്കും സബ്‌സ്‌ക്രിപ്‌ഷനുകൾക്കുമായി സൈൻ അപ്പ് ചെയ്യുക.

Google Play കുടുംബ ലൈബ്രറി

Google Play കുടുംബ ലൈബ്രറി

ആപ്പുകൾ, ഗെയിമുകൾ, പുസ്തകങ്ങൾ, സിനിമകൾ, ടിവി ഷോകൾ എന്നിവ പോലുള്ള Google Play വാങ്ങലുകൾ നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി പങ്കിടുക.

Google One

Google One

നിങ്ങളുടെ വ്യക്തിപര ഫയലുകളൊന്നും പങ്കിടാതെ തന്നെ എല്ലാ കുടുംബാംഗങ്ങൾക്കുമായി അധിക Cloud Storage ഉൾപ്പെടെയുള്ള Google One-ന്റെ എല്ലാ ആനുകൂല്യങ്ങളും പങ്കിടുക.

പതിവ് ചോദ്യങ്ങൾ

കുടുംബ ഗ്രൂപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

നിങ്ങൾ കുടുംബ ഗ്രൂപ്പ് സൃഷ്‌ടിക്കുകയാണെങ്കിൽ, നിങ്ങൾ കുടുംബ മാനേജർ ആകും. ഇതിനർത്ഥം നിങ്ങൾക്ക് മറ്റ് 5 ആളുകളെ വരെ ചേരാൻ ക്ഷണിക്കാമെന്നും, ക്ഷണം സ്വീകരിച്ചാൽ അവരെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ചേർക്കുമെന്നുമാണ്. കുടുംബ മാനേജർമാർക്ക് ഏതുസമയത്തും ഗ്രൂപ്പ് ഇല്ലാതാക്കാനോ അംഗങ്ങളെ ക്ഷണിക്കാനോ അവരെ നീക്കം ചെയ്യാനോ കഴിയും. ഇപ്പോൾ നിങ്ങളുടെ കുടുംബ ഗ്രൂപ്പ് സൃഷ്ടിച്ച് ആരംഭിക്കുക.

കുടുംബ ഗ്രൂപ്പിന് എത്ര ചെലവ് വരും?

കുടുംബ ഗ്രൂപ്പ് സൃഷ്ടിക്കാനോ അതിൽ ചേരാനോ പണമടച്ചുള്ള അംഗത്വമോ സബ്‌സ്‌ക്രിപ്‌ഷനോ ആവശ്യമില്ല. നിലവിൽ നിങ്ങൾ ഉപയോഗിക്കുന്ന Google ഉൽപ്പന്നങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളെയും നിങ്ങളുടെ കുടുംബ ഗ്രൂപ്പ് അംഗങ്ങളെയും കുടുംബ ഗ്രൂപ്പ് അനുവദിക്കുന്നു. പ്രീമിയം സേവനങ്ങൾക്കായി ചില Google ഉൽപ്പന്നങ്ങൾ ഫാമിലി പ്ലാൻ സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങേണ്ടതുണ്ട്.

കുടുംബ ഗ്രൂപ്പിൽ എനിക്ക് എന്താണ് പങ്കിടാനാകുക?

നിങ്ങൾ ഒരു കുടുംബ ഗ്രൂപ്പ് സൃഷ്ടിച്ച് കഴിഞ്ഞാൽ, കുടുംബത്തിന് പങ്കിടാൻ കുടുംബ മാനേജർക്ക് തിരഞ്ഞെടുക്കാനാകുന്ന Google ആപ്പുകളുടെയും സേവനങ്ങളുടെയും ഒരു ലിസ്റ്റ് നിങ്ങൾ കാണും.

എന്റെ കുടുംബ ഗ്രൂപ്പിൽ കുട്ടികളുണ്ട്. എങ്ങനെയാണ് അവരുടെ മേൽനോട്ടം വഹിക്കുന്നത്?

കുടുംബ ഗ്രൂപ്പിലെ മേൽനോട്ടത്തിലുള്ള അക്കൗണ്ടുകൾക്കായി കുടുംബ മാനേജർമാർക്ക് അവരുടെ രക്ഷാകർതൃ നിയന്ത്രണങ്ങൾ മാനേജ് ചെയ്യാനാകും. മേൽനോട്ടത്തിലുള്ള അക്കൗണ്ട് മാനേജ് ചെയ്യാൻ സഹായിക്കുന്നതിന് കുടുംബ മാനേജർക്ക് മറ്റൊരു രക്ഷിതാവിന് രക്ഷാകർതൃ അനുമതികൾ നൽകാനുമാകും.

എന്തെങ്കിലും നിയന്ത്രണങ്ങളോ ആവശ്യകതകളോ ഉണ്ടോ?

കുടുംബ ഗ്രൂപ്പ് സൃഷ്ടിക്കാൻ, നിങ്ങൾക്ക് 18 വയസ്സോ അതിൽ കുടുതലോ (അല്ലെങ്കിൽ സമ്മതം നൽകാൻ നിങ്ങളുടെ രാജ്യത്ത് ആവശ്യമായ പ്രായം) പ്രായമുണ്ടായിരിക്കണം. നിങ്ങളുടെ കുടുംബ ഗ്രൂപ്പിൽ ചേരാൻ, നിങ്ങൾ ക്ഷണിക്കുന്ന ആളുകൾക്ക് ഒരു Google അക്കൗണ്ട് ഉണ്ടായിരിക്കണം. ആളുകൾക്ക് ഒരുസമയം ഒരു കുടുംബ ഗ്രൂപ്പിൽ മാത്രമേ ചേരാനാകൂ, അവർക്ക് വർഷത്തിൽ ഒരിക്കൽ മാത്രമേ മറ്റൊരു കുടുംബ ഗ്രൂപ്പിലേക്ക് മാറാനാകൂ.

കുടുംബ ഗ്രൂപ്പും Family Link-ഉം പരസ്പരം ബന്ധപ്പെട്ടതാണോ?

ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന രണ്ട് വ്യത്യസ്ത സേവനങ്ങളാണ് കുടുംബ ഗ്രൂപ്പും Family Link-ഉം. കുടുംബ ഗ്രൂപ്പ് ഉപയോഗിച്ച് YouTube, Play കുടുംബ ലൈബ്രറി, Google Assistant എന്നിവയും മറ്റും പോലുള്ള നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളും സേവനങ്ങളും പങ്കിടാനാകും.

നിങ്ങളുടെ കുടുംബ ഗ്രൂപ്പിൽ കുട്ടിയുടെ അക്കൗണ്ട് സൃഷ്ടിക്കുമ്പോഴാണ് Family Link സഹായകരമാകുന്നത്. നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ടിനായി ഉള്ളടക്കം നിയന്ത്രിക്കൽ, ആപ്പ് ഡൗൺലോഡ് ചെയ്യലുകളും വാങ്ങലുകളും അംഗീകരിക്കൽ, സ്ക്രീൻ സമയം സജ്ജീകരിക്കൽ എന്നിവയും മറ്റും പോലുള്ള അടിസ്ഥാന ഡിജിറ്റൽ നയങ്ങൾ സജ്ജീകരിക്കാൻ Family Link നിങ്ങളെ അനുവദിക്കുന്നു. Family Link-നെക്കുറിച്ച് കൂടുതലറിയുക.

എനിക്ക് എവിടെ നിന്നാണ് കൂടുതലറിയാനാകുക?

ഒരു കുടുംബ ഗ്രൂപ്പ് എങ്ങനെ പ്രവർത്തിക്കുന്നു, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്താണ് പങ്കിടാനാകുക, മറ്റ് വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, Google For Families സഹായകേന്ദ്രം സന്ദർശിക്കുക.