"മാർത്താണ്ഡ സൂര്യക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 38: | വരി 38: | ||
==ക്ഷേത്രം== |
==ക്ഷേത്രം== |
||
[[File:Restored Martand Sun temple India 1870.jpg|thumb|230px|ക്ഷേത്രത്തിന്റെ യഥാർത്ഥരൂപത്തിന്റെ ആവിഷ്കാരം, ജെ. ഡുഗുയിഡിന്റെ (1870-73) ഭാവനയിൽ]] |
[[File:Restored Martand Sun temple India 1870.jpg|thumb|230px|ക്ഷേത്രത്തിന്റെ യഥാർത്ഥരൂപത്തിന്റെ ആവിഷ്കാരം, ജെ. ഡുഗുയിഡിന്റെ (1870-73) ഭാവനയിൽ]] |
||
[[Kashmir Valley|കാശ്മീർ താഴ്വര]] മുഴുവൻ കാണാവുന്ന തരത്തിൽ ഒരു നിരപ്പാരന്ന പീഠഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നാശാവശിഷ്ടങ്ങളിൽ നിന്നും ഉൽഖനനം നടത്തിയതിൽ നിന്നും ലഭിച്ച തെളിവുകളിൽനിന്നും ഈ ക്ഷേത്രം കാശ്മീർ [[വാസ്തുവിദ്യ]]യുടെ ഒന്നാന്തരം ഉദാഹരണമാണെന്നു |
[[Kashmir Valley|കാശ്മീർ താഴ്വര]] മുഴുവൻ കാണാവുന്ന തരത്തിൽ ഒരു നിരപ്പാരന്ന പീഠഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നാശാവശിഷ്ടങ്ങളിൽ നിന്നും ഉൽഖനനം നടത്തിയതിൽ നിന്നും ലഭിച്ച തെളിവുകളിൽനിന്നും ഈ ക്ഷേത്രം കാശ്മീർ [[വാസ്തുവിദ്യ]]യുടെ ഒന്നാന്തരം ഉദാഹരണമാണെന്നു മനസ്സിലാക്കാം. ഇതിന്റെ നിർമ്മാണത്തിൽ [[Gandhara|ഗാന്ധാര]], [[Gupta Empire|ഗുപ്ത]], [[China|ചൈനീസ്]], [[ancient Rome|റോമൻ]], [[Byzantine Empire|ബൈസാന്റീൻ]], [[ancient Greece|ഗ്രീക്ക്]] വാസ്തുവിദ്യകളുടെ ചേർച്ചകൾ കാണാവുന്നതാണ്.<ref>{{cite book|title=Al-Hind, the Making of the Indo-Islamic World, Volume 1 By André Wink|year=1991|pages=250–51|url=http://books.google.co.in/books?id=bCVyhH5VDjAC&pg=PA250&dq=martand+sun+temple&hl=en&sa=X&ei=_6GGT8mMOs7trQeqz8XCBg&ved=0CFQQ6AEwBjgU#v=onepage&q=martand%20sun%20temple&f=false}}</ref><ref>{{cite book|title=Arts Of India By Krishna Chaitanya|pages=7|url=http://books.google.co.in/books?id=8EGUpX1O0hoC&pg=PA7&dq=martand+sun+temple&hl=en&sa=X&ei=UaiGT6KoJcbprAeVgL3MBg&ved=0CEsQ6AEwBDgU#v=onepage&q=martand%20sun%20temple&f=false}}</ref> |
||
നേരത്തെ ഉണ്ടായിർന്ന ഒരു ചെറിയ ക്ഷേത്രത്തിനു ചുറ്റുമായി 84 ചെറു ക്ഷേത്രങ്ങളും തൂണുകൾ ഉള്ള മുറ്റവും ആകെ 220 അടി നീളവും 142 അടി വീതിയുമുള്ള രൂപത്തിൽ ആയിരുന്നു മാർത്താണ്ഡ സൂര്യക്ഷേത്രം.<ref>Encyclopædia Britannica: a new survey of universal knowledge: Volume 12, pp:965</ref> ക്ഷേത്രത്തിന്റെ വലിപ്പത്തിനു കൃത്യമായ അനുപാതത്തിലുള്ള നടുമുറ്റവും ചുറ്റമ്പലവുമെല്ലാം കാശ്മീരിലെ ഈ മാതൃകയിലുള്ള ഏറ്റവും വലിയ ക്ഷേത്രമാക്കി ഇതിനെ മാറ്റി. [[Hindu temple architecture|ഹൈന്ദവ ക്ഷേത്രനിർമ്മാണരീതി]]യുടെ മാതൃകയിൽ പടിഞ്ഞാറുഭാഗത്തുള്ള മുഖ്യകവാടം ക്ഷേത്രത്തിന്റെ അതേ വീതിയിൽ ആയിരുന്നു. വളരെ വിശദമായ രീതിയിൽ ചിത്രീകരിച്ചിരുന്ന ദേവരൂപങ്ങൾ ഈ കവാടത്തെത്തന്നെ ക്ഷേത്രത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാൻ ഉതകുന്നതാക്കി മാറ്റി. മധ്യഭാഗത്ത് ഉണ്ടായിരുന്ന മുഖ്യക്ഷേത്രത്തിന്റെ മേൽക്കൂര കാശ്മീരിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന പോലെ പിരമിഡിന്റെ ആകൃതിയിൽ തന്നെയായിരുന്നു എന്നു കരുതുന്നു. പ്രധാനക്ഷേത്രത്തിന്റെ ഉള്ളിൽ സൂര്യദേവനുപുറമേ മറ്റു ദേവന്മാരായ [[വിഷ്ണു]], [[ഗംഗ]], [[Yamuna|യമുന]] എന്നിവരെയും ചിത്രീകരിച്ചിരുന്നു<ref>{{cite web | url=http://www.koausa.org/Monuments/Chapter5.html | title=Ancient Monuments of Kashmir | accessdate=8 November 2014 | author=Kak, Ram Chandra | website=http://www.koausa.org/ | authorlink=Ram Chandra Kak}}</ref> |

19:54, 14 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
മാർത്താണ്ഡ സൂര്യക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 33°44′44″N 75°13′13″E / 33.74556°N 75.22028°E |
പേരുകൾ | |
മറ്റു പേരുകൾ: | Martand Sun Temple |
ശരിയായ പേര്: | Martand Surya Temple |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | ജമ്മു കാശ്മീർ |
ജില്ല: | അനന്തനാഗ് |
സ്ഥാനം: | അനന്തനാഗ് |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | സൂര്യൻ |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | കൃസ്ത്വബ്ദം എട്ടാം നൂറ്റാണ്ട്. |
സൃഷ്ടാവ്: | ലളിതാദിത്യ മുക്തപിഡ |
കൃസ്തുവിനു ശേഷം എട്ടാം ശതകത്തിൽ നിർമ്മിച്ച ഒരു ക്ഷേത്രമാണ് മാർത്താണ്ഡ സൂര്യക്ഷേത്രം (Martand Sun Temple). ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ജമ്മു കാശ്മീരിലെ അനന്തനാഗിൽ നിന്നും അഞ്ചുമൈൽ അകലെ സ്ഥിതിചെയ്യുന്നു.[1]
ചരിത്രം
കാർക്കോട രാജവംശത്തിലെ മൂന്നാമത്തെ രാജാവായിരുന്ന ലളിതാദിത്യ മുക്തപിഡയാണ് എട്ടാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.[2][3] 725 -756 കാലത്താണ് ഇതിന്റെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.[4] ചിലരുടെ അഭിപ്രായത്തിൽ ഇതിന്റെ പണി തുടങ്ങിയത് രണാദിത്യയാണ്.[5][6]
മുസ്ലീം ഭരണാധികാരിയായിരുന്ന സിക്കന്തർ ബട്ഷിക്കാന്റെ ആജ്ഞ പ്രകാരം പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം ഈ ക്ഷേത്രം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, ആ തകർക്കൽ ഒരു വർഷം നീണ്ടുനിന്നുവത്രേ.[7][8]
ക്ഷേത്രം
കാശ്മീർ താഴ്വര മുഴുവൻ കാണാവുന്ന തരത്തിൽ ഒരു നിരപ്പാരന്ന പീഠഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നാശാവശിഷ്ടങ്ങളിൽ നിന്നും ഉൽഖനനം നടത്തിയതിൽ നിന്നും ലഭിച്ച തെളിവുകളിൽനിന്നും ഈ ക്ഷേത്രം കാശ്മീർ വാസ്തുവിദ്യയുടെ ഒന്നാന്തരം ഉദാഹരണമാണെന്നു മനസ്സിലാക്കാം. ഇതിന്റെ നിർമ്മാണത്തിൽ ഗാന്ധാര, ഗുപ്ത, ചൈനീസ്, റോമൻ, ബൈസാന്റീൻ, ഗ്രീക്ക് വാസ്തുവിദ്യകളുടെ ചേർച്ചകൾ കാണാവുന്നതാണ്.[9][10]
നേരത്തെ ഉണ്ടായിർന്ന ഒരു ചെറിയ ക്ഷേത്രത്തിനു ചുറ്റുമായി 84 ചെറു ക്ഷേത്രങ്ങളും തൂണുകൾ ഉള്ള മുറ്റവും ആകെ 220 അടി നീളവും 142 അടി വീതിയുമുള്ള രൂപത്തിൽ ആയിരുന്നു മാർത്താണ്ഡ സൂര്യക്ഷേത്രം.[11] ക്ഷേത്രത്തിന്റെ വലിപ്പത്തിനു കൃത്യമായ അനുപാതത്തിലുള്ള നടുമുറ്റവും ചുറ്റമ്പലവുമെല്ലാം കാശ്മീരിലെ ഈ മാതൃകയിലുള്ള ഏറ്റവും വലിയ ക്ഷേത്രമാക്കി ഇതിനെ മാറ്റി. ഹൈന്ദവ ക്ഷേത്രനിർമ്മാണരീതിയുടെ മാതൃകയിൽ പടിഞ്ഞാറുഭാഗത്തുള്ള മുഖ്യകവാടം ക്ഷേത്രത്തിന്റെ അതേ വീതിയിൽ ആയിരുന്നു. വളരെ വിശദമായ രീതിയിൽ ചിത്രീകരിച്ചിരുന്ന ദേവരൂപങ്ങൾ ഈ കവാടത്തെത്തന്നെ ക്ഷേത്രത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാൻ ഉതകുന്നതാക്കി മാറ്റി. മധ്യഭാഗത്ത് ഉണ്ടായിരുന്ന മുഖ്യക്ഷേത്രത്തിന്റെ മേൽക്കൂര കാശ്മീരിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന പോലെ പിരമിഡിന്റെ ആകൃതിയിൽ തന്നെയായിരുന്നു എന്നു കരുതുന്നു. പ്രധാനക്ഷേത്രത്തിന്റെ ഉള്ളിൽ സൂര്യദേവനുപുറമേ മറ്റു ദേവന്മാരായ വിഷ്ണു, ഗംഗ, യമുന എന്നിവരെയും ചിത്രീകരിച്ചിരുന്നു[12]
ഇപ്പോഴത്തെ അവസ്ഥ
ഇന്ത്യൻ സർക്കാർ ഈ ക്ഷേത്രത്തെ ധാരാളം സൗകര്യങ്ങളുള്ള ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.
ദേശീയ പ്രാധാന്യമുള്ള കേന്ദ്രം
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള കേന്ദ്രമാക്കി പ്രഖ്യാപിച്ചു സംരക്ഷിച്ചുവരുന്നുണ്ട്.[13][14]
അവലംബം
- ↑ Kamlesh Moza. "Prominent Holy Places in Kashmir".
- ↑ Animals in stone: Indian mammals sculptured through time By Alexandra Anna Enrica van der Geer. pp. Ixx.
- ↑ India-Pakistan Relations with Special Reference to Kashmir By Kulwant Rai Gupta. p. 35.
- ↑ The Early Wooden Temples of Chamba. pp. 50, 66.
- ↑ "Tourist places in south Kashmir". alpineinpahalgam.com. Retrieved 8 July 2012.
- ↑ "Martand House of Pandavs". Search Kashmir. Retrieved 11 July 2012.
- ↑ Hindu temples were felled to the ground and for one year a large establishment was maintained for the demolition of the grand Martand temple. But when the massive masonry resisted all efforts, it was set on fire and the noble buildings cruelly defaced.-Firishta, Muhammad Qãsim Hindû Shãh; John Briggs (translator) (1829–1981 Reprint). Tãrîkh-i-Firishta (History of the Rise of the Mahomedan Power in India). New Delhi
- ↑ India: A History. Revised and Updated By John Keay.
- ↑ Al-Hind, the Making of the Indo-Islamic World, Volume 1 By André Wink. 1991. pp. 250–51.
- ↑ Arts Of India By Krishna Chaitanya. p. 7.
- ↑ Encyclopædia Britannica: a new survey of universal knowledge: Volume 12, pp:965
- ↑ Kak, Ram Chandra. "Ancient Monuments of Kashmir". http://www.koausa.org/. Retrieved 8 November 2014.
{{cite web}}
: External link in
(help)|website=
- ↑ "Archaeological survey of India protected monuments". heritageofkashmir.org. Retrieved 11 August 2012.
- ↑ "Protected monuments in Jammu & Kashmir". asi.nic.in, Archaeological surey of india. Retrieved 29 October 2012.
പുറത്തേക്കുള്ള കണ്ണികൾ
- ഒരു വിഡിയോ
- Indira Gandhi National Centre for the Arts - ചിത്രങ്ങൾ
- Martand Sun Temple in winter - മഞ്ഞുമൂടിക്കിടക്കുന്ന ക്ഷേത്രം
- Martand Sun Temple and around
- The Sun temple, Martand, Kashmir, mukti4u2.dk