പൈ ദിനം
പൈ ദിനം | |
---|---|
ആചരിക്കുന്നത് | ലോകമെമ്പാടും |
പ്രാധാന്യം | 3, 1, 4 എന്നിവ പൈയുടെ ഏറ്റവും പ്രധാനപ്പെട്ട അക്കങ്ങളാണ്. |
ആഘോഷങ്ങൾ | പൈ(Pie) തിന്നുക, പൈയെ കുറിച്ച് ചർച്ച ചെയ്യുക [1] |
തിയ്യതി | മാർച്ച് 14 |
ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം.
ചരിത്രം
1989ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്.[2] ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.[3] സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്,[4] ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.[5]
2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി.[6]2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി.[7] 2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. ഗൂഗിൾ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ ചിത്രീകരിക്കുന്നത്.[8]
പൈ ദിനമായി ആഘോഷിക്കുന്ന ദിനങ്ങൾ
പ്രധാനമായും പൈ ദിനം മാർച്ച് 14ന് ആചരിക്കാൻ കാരണം ഈ തിയതി പൈയിലെ അക്കങ്ങളുമായി സാമ്യമുണ്ട് എന്നതിനാലാണ്. 'മാസം/ദിവസം' എന്ന രീതിയിൽ 3.14 എന്നാണ് ഈ തിയ്യതി കാണുന്നത്. 2015ലെ പൈ ദിനത്തിൽ പൈയുടെ 5 അക്കങ്ങൾ കാണാം. മാസം/ദിവസം/വർഷം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയ്യതി 3/14/15 എന്നാണ് വായിക്കുന്നത്.
22 ജൂലൈയാണ് പൈ ദിനമായി ആചരിക്കുന്ന മറ്റൊരു ദിവസം. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. അതിനാലാണ് ജൂലൈ 22 പൈ ദിനമായി ആചരിക്കുന്നത്,
ആഘോഷിക്കുന്ന വിധം
പൈ(Pie) തിന്നുകൊണ്ടും പൈയുടെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ടുമാണ് പൈ ദിനം പ്രധാനമായും ആചരിക്കുന്നത്.
ഇതും കാണുക
കുറിപ്പ്
- ↑ Landau, Elizabeth (March 12, 2010). "On Pi Day, one number 'reeks of mystery'", CNN. Retrieved 2010-03-14.
- ↑ MacVean, Mary (March 10, 2008). "A slice of Pi, please?". Los Angeles Times Online. Retrieved 2008-03-14.
- ↑ Jonathan Borwein (10 March 2011). "The infinite appeal of pi". Australian Broadcasting Corporation. Retrieved 13 March 2011.
- ↑ Adrian Apollo (March 10, 2007). "A place where learning pi is a piece of cake". The Fresno Bee. Retrieved 2007-03-21. [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Exploratorium 22nd Annual Pi Day". Exploratorium. Retrieved 31 January 2011.
- ↑ Bank, Alan (March 13, 2009). "Pi Queen holds throne", Daily Pilot. Retrieved 2010-03-14.
- ↑ McCullagh, Declan (March 11, 2009). "National Pi Day? Congress makes it official". Politics and Law. CNET News. Retrieved 2009-03-14.
- ↑ "Google Doodles: 2010 January - March". Google Doodles. Google. Retrieved 30 January 2011.