കൊവാല
കോവാലക്കരടികളുടെ ജന്മദേശം ആസ്ത്രേലിയയാണ്.യൂകാലിപ്റ്റസ് മരങ്ങളിലാണ് ഇവയുടെ വാസം.ഒരേ മരക്കൊമ്പില്‍ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകള്‍ മാത്രമേ ഭക്ഷിയ്ക്കുകയുള്ളൂ.
ശരീരഘടന
ഇതൊരു സഞ്ചിമൃഗമാണ്.രണ്ടടിയോളം കഷ്ടിച്ച് ഉയരം,ഏകദേശം 15കി.ഗ്രാം ഭാരം.വലിയ ചെവികളും ചെറിയ കണ്ണുകളും പ്രത്യേകതകളാണ്.വളരെ ചെറിയ വാലാണ് ഇവയ്ക്കുണ്ടാവുക.ചാരനിറത്തിലുള്ള രോമം നിറഞ്ഞ സരീരം.മരത്തില്‍ പിടിയ്ക്കാന്‍ പാകത്തിനു കൈകാല്‍വിരലുകള്‍ രൂപപ്പെട്ടിരിയ്ക്കുന്നു.കൈവിരലുകളില്‍ മൂന്നെണ്ണം ഒരു ഗ്രൂപായും രണ്ടെണ്ണം എതിര്‍ദിശയിലും ആയി കാണാം.കാല്‍വിരലുകളില്‍ വിരലുകള്‍ 4,1 എന്നീ ക്രമത്തില്‍ വിന്യസിച്ചിരിയ്ക്കുന്നു.തുളച്ച്‌കയറുന്ന ശബ്ദം ഇവയുടെ പ്രത്യേകതയാണ്.
ഏതാണ്ട് 450ഓളം വരുന്ന യൂക്കാലിപ്റ്റസ് മരങ്ങളില്‍ 20 എണ്ണമാണ് ഇവയ്ക്ക് പ്രിയങ്കരം.ഒറ്റയാന്മാരയി കാണപ്പെടുന്ന ഇവ പകല്‍സമയം മരക്കൊമ്പുകള്‍ കൂടിച്ചേരുന്ന ഭാഗങ്ങളില്‍ മിക്കവാറും ഉറങ്ങി കഴിച്ച്‌കൂട്ടും.ഭക്ഷണം രാത്രിയിലാണ്.അതികഠിനമായ വേനല്‍ക്കാലത്ത് മാത്രമേ ഇവ വെള്ളം കുടിയ്ക്കൂ.സദാ മരക്കൊമ്പില്‍ കഴിച്ച്‌കൂട്ടുന്ന ഇവ നിലത്തിറങ്ങുന്നത് ഒരു മരത്തില്‍ നിന്നും വേറൊന്നിലേയ്ക്ക് കയറിപ്പറ്റാന്‍ വേണ്ടി മാത്രമാണ്.
ലക്ഷക്കണക്കിനുണ്ടായിരുന്ന ഇവയുടെ എണ്ണം ക്രമാതീതമഅയി കുറയാന്‍ പ്രധാനകാരണം രോമത്തിനു വേണ്ടി ഇവ വേട്ടയാടപ്പെട്ടതും ആവാസസ്ഥലങ്ങള്‍ നശിച്ച്‌പോയതും കൂടെക്കൂടെയുണ്ടായ കാട്ടുതീയും ആണ്.യൂക്കാലിപ്റ്റസ് മരങ്ങളില്ലെങ്കില്‍ ഇവയ്ക്ക് നിലനില്‍പ്പില്ല.