പുള്ളി മരതകത്തുമ്പി
ദൃശ്യരൂപം
Vestalis apicalis | |
---|---|
Vestalis apicalis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | V. apicalis
|
Binomial name | |
Vestalis apicalis Rambur, 1842
|
കേരള ഗ്രാമങ്ങളിലെ തെളിനീർചാലുകൾക്കരികിലും, കൈത്തോടുകൾക്കു സമീപവും കാണപ്പെട്ടിരുന്ന തുമ്പിയാണ് പുള്ളി മരതകത്തുമ്പി (Black Tipped Forest Glory) (ശാസ്ത്രീയനാമം: Vestalis apicalis). എന്നാൽ ഗ്രാമങ്ങളിൽ തെളിനീർചാലുകളും മറ്റും മലിനീകരിക്കപ്പെട്ടതോടെ അവ ഏതാണ്ട് അപ്രത്യക്ഷമായമട്ടിലാണ്. എങ്കിലും ഇവയെ മഴക്കാലത്തും, നനവുള്ള പ്രദേശങ്ങളിലും കാണാം.
നിറം
[തിരുത്തുക]ആൺതുമ്പിയ്ക്ക് മുഖഭാഗം ഇളം പച്ചയും കണ്ണുകൾ മുകൾ ഭാഗം കറുപ്പും അടിഭാഗം കിളിപ്പച്ചനിറവുമാണ്. ശരീരഭാഗം ലോഹവർണ്ണത്തിൽ തിളങ്ങുന്ന മരതകപ്പച്ച നിറത്തിലാണ്. കാലുകൾക്ക് ഇളം കറുപ്പും തേൻ വർണ്ണവുമാണ്. ചിറകുകളുടെ അറ്റത്ത് കറുത്തപുള്ളിയുമുണ്ട്. പെൺത്തുമ്പിയ്ക്ക് അധികം വർണ്ണശോഭയില്ല.[2]
അവലംബം
[തിരുത്തുക]- ↑ [IUCN Red List of Threatened Species http://www.iucnredlist.org/details/163741/0]
- ↑ മാതൃഭൂമി ലക്കം 40- 2013.പേജ് 94