ലീല മജുംദാർ
ബംഗാളിലെ ഒരു എഴുത്തുകാരിയായിരുന്നു ലീല മജുംദാർ (Bengali: লীলা মজুমদার Lila Mojumdar), (26 February 1908[1] – 5 April 2007).സുരമാദേവി, പ്രമദ രഞ്ജൻ റോയ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഷില്ലോങ്ങിലായിരുന്നു ബാല്യകാലം. അവിടെ ലൊറേറ്റോ കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1919ൽ പിതാവിന്റെ സ്ഥലം മാറ്റം കാരണം കൽക്കത്തയിലെത്തുകയും അവിടെനിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവുമെടുത്തു. അതിൽ രണ്ടിലും കൽക്കട്ട സർവകലാശാലയിൽ ഒന്നാമതെത്തി. പിന്നീട്, 1931ൽ, ഡാർജിലിങ്ങിലെ മഹാറാണി ഗേൾസ് സ്കൂളിൽ അദ്ധ്യാപികയായി. രവീന്ദ്രനാഥ ടാഗോർ ആവശ്യപ്പെട്ടതനുസരിച്ച് ശാന്തിനികേതനിൽ ചേർന്നു. പക്ഷെ അവിടെ ഒരു കൊല്ലത്തോളമേ നിന്നുള്ളൂ. പിന്നീട് കൽക്കട്ടയിലെ അശുതോഷ് കോളേജിൽ ചേർന്നെങ്കിലും അവിടെയും അധികകാലം തുടർന്നില്ല. എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എഴുത്തുകാരിയായതിനുശേഷം ആകാശവാണിയിൽ പ്രൊഡ്യൂസറായിട്ട് ചേർന്നു. അവിടെ ഏഴെട്ടു വർഷം ജോലി ചെയ്തു.
കൃതികൾ
ഹോൽദേ പാഖിർ പാലോക്, ടോംഗ് ലിംഗ്, മാക്കു ഗാമ, പൊഡി പിഷിർ ബോർമി ബക്ഷോ, ബോദ്ധി നാതേർ ബോരി, ദിൻ ദുപുരേ, ഛോട്ടോദേർ ശ്രേഷ്ഠോ ഗാല്പോ, മൊണിമാല, ബാഘേർ ഛോക്ക്, ബോക് ധാർമിക്ക്, താകാ ഗാച്ഛ്, ലാൽ നീൽ ദേസ്ലായ്, ബാഷേർ ഫൂൽ, മൊയ്ന, ഷലിഖ്, ഭുതേർ ബാരി, ആഗുനി ബേഗുനി, ടിപുർ ഉപോർ ടിപുനി, പട്കാ ചോർ, ആഷരേ ഗാൽപോ, ചിചിംഗ് പംഖ്, ജേ ജായ് ബോലുക്, ഛോട്ടേദാർ താൽ ബേതാൾ, ബതാഷ് ബാരി, ബാഗ് ശിക്കാരി ബാമുൻ, ഭാഗ്യാർ ഗാൽപോ, ഷിബുർ ഡയറി, ഹൌറാഹർ ദാരി, ഫെറാരി, നേപോർ ബോയ്, ആർ കൊനോഖാനേ, ഖേരോർ കഥ, ഏയ് ജേ ദേഖാ, പാഖണ്ഡി, ശ്രീമോത്തി, ചീനാ ലാന്റ്റൺ, മൊണി മനിൽ, നാട്‌ഘർ, ബതാശ്ബാരി, കാഗ് നോയ്, ശോബ് ബുട്ടുരേ, ബക് ബധ് പലാ. സംസ്ഥാനസർക്കാരിൽനിന്ന് കുട്ടികളുടെ സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, രബീന്ദ്ര സമ്മാനം എന്നിവ ലഭിച്ചു. സുരേഷ് സ്മൃതി സമ്മാനവും വിദ്യാസാഗർ പുരസ്കാരവും, ലൈഫ് ടൈം അച്ചീവ്മെന്റിനു നൽകുന്ന ഭുബനേശ്വരി മെഡലും ലഭിച്ചു. ആനന്ദ പുരസ്കാരവും ലഭിച്ചു.
അവലംബം
Ray, Prasadranjan, Remembering Lila Majumadar, Mejopishi, As I Saw Her, Times of Indian Kolkata edition, 8 April 2007. The beyond beckons Lila Majumdar, The Statesman, 6 April 2007 Shri Lila Majumdar (1908–2007) , Ananda Bazar Patrika (Bengali), 6 April 2007 Sunil Gangopadhyay, Riju, Sabalil Bhasa, Tate Agagora Snighdha Ras, Ananda Bazar Patrika (Bengali), 6 April 2007 "Children's writer Leela Majumdar dies". andhracafe.com. Retrieved 6 April 2007. Children's tales never outgrown, The Telegraph, 6 April 2007 "Splendid centurion – Darling of the young and young at heart reaches age milestone". Calcutta, India: The Telegraph, 26 February 2007. 26 February 2007. Retrieved 6 April 2007. "Chhaya Devi (1914–2001)". upperstall.com. Retrieved 6 April 2007. "Seize The Day, And Just Get on With Things". Calcutta, India: The Telegraph, 8 March 2007. 8 March 2007. Retrieved 6 April 2007.