Jump to content

കേരളത്തിലെ നാടൻ കളികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:55, 13 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shijan Kaakkara (സംവാദം | സംഭാവനകൾ)
കേരളത്തിലെ നാടൻകളികൾ - വാക്കൂട്ടം

കേരളത്തിലെ നാടൻ കളികൾ വളരെയധികം ഉണ്ട്. ഗ്രാമങ്ങളുടെ ആത്മാവ് തന്നെ നാടൻ കളികളിൽ കൂടിയാണ്. ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയയിരുന്നു തീർത്തിരുന്നത്‌. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്. കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ". എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത് . പഴയ ആ നല്ല നാളുകളിലെ ചില നാടൻ കളികളെ പരിചയപ്പെടാം.

  1. ഉണ്ടച്ചെണ്ട, അണ്ട ഉണ്ട കളി
  2. കച്ചികളി / ഗോലികളി / ഗോട്ടികളി
  3. സാറ്റ് കളി
  4. ഇട്ടൂലി പാത്തൂലി / ചൂട് തണുപ്പ്
  5. അം തിന്നൽ കളി
  6. തലയിൽ തൊടീൽ
  7. കുഴിപ്പന്തുകളി

തെങ്ങോല കൊണ്ട് ഉണ്ടാക്കിയ പന്താണ് ഈ കളിക്ക് ഉപയോഗിക്കുന്നത്. കളിക്കുന്നവർ എല്ലാവര്ക്കും ഓരോ ചെറിയ കുഴി ഒരേ വലിപ്പത്തിൽ നേർരേഖയിൽ ഉണ്ടാക്കുക. കുഴികളുടെ രണ്ടു അറ്റത്തായി രണ്ടുപേർ നിൽക്കുക. ബാക്കിയുള്ളവർ കുഴിക്കു ചുറ്റുമായി നിൽക്കുക. രണ്ടു അറ്റത്തു നിൽക്കുന്നവർ കുഴിക്കുമീതെ പന്ത് ഉരുട്ടുക. ആരുടെ കുഴിയിലാണോ പന്ത് വീഴുന്നത്, അയാൾ പന്തെടുത്തു മറ്റുള്ളവരെ എറിയുക. ഏറു കൊണ്ടയാൾ അതെടുത്തു വേറൊരാളെ എറിയുക. ഏറു കൊണ്ടില്ലെങ്കിൽ അയാളുടെ കുഴിയിൽ ഒരു ചെറിയ കല്ല്‌ ഇടുക. വീണ്ടും കുഴിക്കുമീതെ പന്ത് ഉരുട്ടി കളി തുടരുക. ആരുടെ കുഴിയിൽ അഞ്ചു കല്ല്‌ ആകുന്നുവോ അയാൾ കളിയിൽ നിന്നും പുറത്താവും. ഇങ്ങനെ കളി തുടരാവുന്നതാണ്. കുഴിക്കുമീതെ പന്ത് ഉരുട്ടുമ്പോൾ മറ്റുള്ളവരുടെ കുഴിയിൽ പന്ത് വീഴിക്കാൻ തക്കവണ്ണം ഉരുട്ടി കളി രസകരമാക്കാവുന്നതാണ്.

ഡപ്പകളി / കട്ടപ്പന്തുകളി

ഒരുതരം പന്തെറിഞ്ഞു കളിയാണ്‌ ഡപ്പോകളി. തെക്കൻ കേരളത്തിൽ ചില ഭാഗത്ത് കട്ടപ്പന്തുകളിയെന്നും ഈ പന്തുകളി അറിയപ്പെടുന്നു.കുട്ടികൾ രണ്ടു ടീമുകളായി തിരിഞ്ഞാണ് കളിക്കുന്നത് .കളിക്കളത്തിൽ എട്ടോ പത്തോ ഇഷ്ടികക്കഷണങ്ങൾ മേല്ക്കുമേൽ വയ്ക്കും .'ഡപ്പോ'എന്നാണിത്തിനു പറയുക .ഒരു ടീമിലെ കുട്ടി കുറച്ചകലെ നിന്ന് ഡപ്പോയ്ക്ക് നേരെ പന്തെറിയും .ആ എരിൽ ഡപ്പൊ വീണില്ലെങ്കിൽ അതെ ടീമിലെ മറ്റൊരു കുട്ടിയെറിയണം .ഡപ്പോ വീഴ്ത്തിയ ടീമിലെ കുട്ടികളെ മറുപക്ഷത്തുള്ളവർ പന്തുകൊണ്ട് ഏറിയും .മുട്ടിനുതഴേയൊ കഴുത്തിനു മുകളിലോ എരിയരുത് എന്നാണ് നിയമം .പുറംഭാഗത്താണ് എറിയേണ്ടത്ത് .ഡപ്പോ വീഴ്ത്തിയവർ ഏറു കൊള്ളാതെ ഡപ്പോ നേരെ വയ്ക്കാൻ നോക്കണം .മറുപക്ഷക്കാർ എറിയുന്ന പന്ത് അവർ ചിലപ്പോൾ തട്ടി അകലേക്ക്‌ കൊണ്ടുപോകും അപ്പോൾ ആ ടീമിലെ ഒരു കുട്ടിക്ക് ചെന്ന് ഡപ്പോ നേരെ വയ്ക്കാവുന്നതാണ് .ഇങ്ങനെ ഏറു കൊള്ളാതെ ഡപ്പോ വച്ചുകഴിഞ്ഞാൽ അവർ 'ഡപ്പോ' എന്ന് വിളിച്ച്‌ പറയും .അപ്പോൾ ആ വിഭാഗക്കാർക്ക് ഒരു 'ഡപ്പോ' ആയി .അടുത്ത തവണ, മറ്റേ ടീമംഗങ്ങൾ ഡപ്പോ വീഴ്ത്തും .കളി തീരുമ്പോൾ കൂടുതൽ ഡപ്പോ വച്ചവർക്കാണ് വിജയം .

ട്രങ്ക് കളി സംഘമായാണ് കളിക്കുന്നതെങ്കിലും കളിക്കാരന്റെ ഒറ്റയ്ക്കുള്ള മികവാണ് ട്രങ്ക് കളിയുടെ സവിശേഷത. [1] ഒരു തുണിപ്പന്തോ ഓല പന്തോ അല്ലെങ്കിൽ റബർ ബോളോ അതിന്റെ കൂടെ കുറച്ച് പരന്ന കല്ലുകളാണ് കളിയുപകരണങ്ങൾ.

വടക്കേ മലബാറിൽ‌ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻ‌ കളിയാണ് ലതി കളി.

കൊട്ടിയും പൂളും

പാലക്കാട് ജില്ലയിലും സമീപപ്രദെശങ്ങളിലും നിലവില്ലുള്ള ഒരു നാടൻ കലയാണിത് .ഇരുപതു സേന്റിമിറ്ററോളം നീളമുള്ള ഒരു മരക്കട്ടയാണ് പൂള് .അത് അടിച്ചു ദൂരെ തെറിപ്പിക്കാനുള്ള ഒരു കോലാണ് കൊട്ടി .പൂള് കൈപ്പത്തിയിൽ വച്ച് മുകളിലേക്ക് തെറിപ്പിച്ച് അടിക്കുക ,ഇടതു കൈ കൊണ്ട് പൂള് പിടിച്ച് വലത് കൈകൊണ്ട് അടിച്ചു തെറിപ്പിക്കുക ,മുഖം ഉയർത്തി നിന്ന് മൂക്കിന്മേൽ പൂള് വച്ച് താഴേക്ക് തള്ളിടതിനു ശേഷം അടിച്ചു തെറുപ്പിക്കുക തുടങ്ങിയ പല ഇനങ്ങളും ഈ കളിയിൽ ഉണ്ട് . ഉത്തരകേരളത്തിൽ 'ഇട്ടിയും കോലും' എന്നും ,ദക്ഷിണകേരളത്തിൽ 'കുട്ടിയും കോലും' എന്നും പറയാറുള്ള കളിയുമായി ഇതിനു സാമ്യം ഉണ്ട് . ക്രിക്കറ്റ് കളിയോടും ഇതിന് സാമ്യമുണ്ട്. കുട്ടിയും കോലും എന്നാണ് മധ്യകേരളത്തിൽ അറിയപ്പെടുന്നത്. നാലിഞ്ച് വലിപ്പത്തിൽ ഒരു കുഴി കുഴിച്ച് ചെറിയ കോല് കുഴിക്ക് വിലങ്ങനെ വെക്കുന്നു. ചെറിയ കോലിനെ വലിയ കോൽ കൊണ്ട് ദൂരേക്ക് തോണ്ടിയെറിയുന്നു. തോണ്ടിയെറിയുമ്പോൾ ചെറിയ കോല് അപ്പുറത്തു നിൽക്കുന്നയാൾ പിടിച്ചാൽ തോണ്ടിയ ആൾ ഔട്ട്. ക്യാച്ച് എടുക്കുന്നതുപോലെ തന്നെ. പിടിച്ചില്ലെങ്കിൽ ചെറിയ കോൽ വീണ സ്ഥലത്തു നിന്ന് എതിരാളി എറിയുന്നു. എറിയുന്നത് ഒരു ബാറ്റ് മാനെപ്പോലെ കുഴിയുടെ അടുത്തുനിൽക്കുന്നയാൾ അടിച്ചകറ്റും. ചെറിയ കോൽ വീഴുന്നവിടെ നിന്നും കുഴി വരെ വലിയ കോൽ കൊണ്ട് അളക്കുന്നു. ആദ്യത്തെ അളവിന് തേക്കൂട്ടം , സാദേമ്പർ, മുറിമുട്ട്, അയറ്റിക്കോണി, ആറേങ്ക്, വില്ല്. വില്ല് ആയാൽ ഒരു പോയിന്റായി. വീണ്ടും തേക്കൂട്ടം മുതൽ കുഴി എത്തുന്നതുവരെ എണ്ണുന്നു. തേക്കൂട്ടത്തിൽ എത്തിയാൽ കാൽപാദത്തിൽ ചെറിയ കോൽ വച്ച് വലിയ കോൽ വച്ച് അടിച്ചകറ്റുക. സാദേമ്പറിലാണെങ്കിൽ കൈവെള്ള മറിച്ച്, ചെറിയ കോൽ മീതെ വച്ച് അടിച്ചകറ്റുന്നു. മുറിമുട്ടിൽ മുഷ്ടി ചുരുട്ടി ഉലക്ക പോലെ പിടിച്ച് അതിനു മീതെ ചെറിയ കോൽ വച്ച് വലിയ കോൽ കൊണ്ട് അടിച്ചകറ്റുന്നു. അയറ്റിക്കോണിയെന്നാൽ കൈമുട്ട് മടക്കി മുന്നോട്ട് പൊക്കി അതിനു മീതെ ചെറിയ കോൽ വച്ച് വലിയ കോൽ കൊണ്ട് അടിച്ചകറ്റുന്നു. ആറേങ്ക് എന്നാൽ കണ്ണിന് മുകളിലായി ചെറിയ കോൽ വച്ച് അടിച്ചകറ്റുന്നു. പ്രതിയോഗി എറിയുന്ന ചെറിയ കോൽ, വലിയ കോൽ കൊണ്ട് ഒരു പ്രാവശ്യം പോലും അളക്കാൻ സാധിക്കാത്തവിധം കുഴിയുടെ അടുത്താണെങ്കിൽ ബാറ്റ്സ് മാൻ ഔട്ട്. എതിരാളിക്ക് അടിക്കാൻ പറ്റാത്തവിധം കുഴിയിലേയ്ക്ക് ചെറിയകോൽ എറിയുകയെന്നതാണ് പ്രധാനം. മറവശത്ത് ചെറിയകോലിനെ എത്രയും ദൂരത്തേയ്ക്ക് അടിച്ചകറ്റാനുള്ള ശ്രമവും.

പട്ടം പറത്തൽ

പട്ടം പറത്തൽ കുട്ടികളുടെയും മുതിർന്നവരുടെയും വിനോദമാണ്‌ .കൂട്ടായും കുട്ടികൾ പട്ടം പറത്താറുണ്ട് .ചില കുട്ടികൾ പട്ടം പറത്തൽ മത്സരവും നടത്തും. ഏറ്റവും ഉയരത്തിൽ പറത്തുന്ന പട്ടത്തിന്റെ ഉടമയാണ് ജയിക്കുക .

പടകളി

രണ്ടുപേർക്കു പങ്കെടുക്കാവുന്ന ഒരു നാടൻ വിനോദമാണ്‌ പടക്കളി .കളിക്കളത്തിൽ കരുക്കൾ നീക്കിക്കൊണ്ടുള്ള കളിയാണിത് .ഓരോരുത്തർക്കും പതിനാറ് കരുക്കൾ വീതമുണ്ടാകും. ഇരുവരുടെയും കരുക്കൾ രണ്ടു തരത്തിലുള്ളതാകണം .കരുക്കൾ ഏതു ഭാഗത്തേക്കും നീക്കാം .ഒരാളുടെ കരുവിനു മുന്നിൽ എതിരാളിടുടെ കാരു വരികയും അതിനപ്പുറം കരുവൊന്നുമില്ലാതെ ഒഴിഞ്ഞുകിടക്കുകയും ചെയ്‌താൽ ആ കരു 'കൊത്തി' എടുക്കും .'വെട്ടി എടുക്കുക ' എന്നും ഇതിനു പറയാറുണ്ട് .കളിയുടെ അന്ത്യത്തിൽ ആരാണോ കൂടുതൽ കാര് വെട്ടി എടുത്തത് ,അയാളാണ് വിജയി .

ആലവട്ടം

കളിക്കാരിൽ രണ്ടുപേരൊഴികെയുള്ളവർ കൈകൾ കോർത്ത് പിടിച്ച് വൃത്താകൃതിയിൽ നിൽക്കാം. മാറിനിൽക്കുന്നഒരാൾ കുഞ്ഞാടും മറ്റേയാൾ പുലിയും ആയിസങ്കല്പിക്കും. കുഞ്ഞാട് വൃത്തത്തിനുള്ളിൾ (ആലയിൽ) നിൽക്കും. പുലി പുറത്തും. പുലി കൈച്ചങ്ങലതകർത്ത് ആലയിലുള്ള കുഞ്ഞാടിനെ പിടിക്കാൻ ശ്രമിക്കും അംഗങ്ങൾ പരമാവധി ബലം പ്രയോഗിച്ച് അതിനെ ചെറുക്കാൻ ശ്രമിക്കും. പുലി ഓരോചങ്ങലയും പരിശോധിച്ച് ഏറ്റവും ബലഹീനമായതിനെ പൊട്ടിച്ച് അകത്തുകടക്കും. അപ്പോൾ അംഗങ്ങൾ വേറൊരു കൈച്ചങ്ങല ഇളക്കി ആടിനെ പുറത്താക്കും. പുലിവീണ്ടും ചങ്ങല തകർത്ത് ആലയ്ക്ക് വെളിയിൽ വരും. അപ്പോഴേക്കും ആടിനെ ആലയിൽ കയറ്റണം. ആടിന് കയറാൻ പറ്റിയില്ലെങ്കിൽ പുലി ആടിനു് പിന്നാലെഓടിആടിനെ പിടിക്കും. പിടികിട്ടിയാൽ ചങ്ങല തകർക്കപ്പെട്ടിടത്തെ രണ്ടുപേർ വീണ്ടും ആടും പുലിയുമായി കളിതുടരാം.

ദായക്കളി

പ്രധാന ലേഖനം: ദായക്കളി

രണ്ടോ നാലോ ആളുകൾക്ക് രണ്ടു ടീമുകളിലായി പങ്കെടുക്കാവുന്നതാണ് ദായക്കളി ചിലയിടങ്ങളിൽ കവടി കളി" എന്നും പറയുന്നു.

അവലംബങ്ങൾ

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_നാടൻ_കളികൾ&oldid=2904893" എന്ന താളിൽനിന്ന് ശേഖരിച്ചത്