Jump to content

പൈതൽ മല

Coordinates: 12°11′33.85″N 75°35′10.12″E / 12.1927361°N 75.5861444°E / 12.1927361; 75.5861444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
00:06, 9 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kgsbot (സംവാദം | സംഭാവനകൾ) (അനുബന്ധം: വർഗ്ഗം ശരിയാക്കൽ)
പൈതൽ (വൈതൽ) മല
Skyline of , India
Skyline of , India

പൈതൽ (വൈതൽ) മല
12°11′N 75°35′E / 12.19°N 75.59°E / 12.19; 75.59
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ഏകദേശം4124 ഏക്കർ [അവലംബം ആവശ്യമാണ്]ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പ്രകൃതിഭംഗി, മല കയറൽ
പൈതൽ (വൈതൽ) മല
മലയുടെ മുകളിൽ നിന്നുള്ള ദൃശ്യം
ഉയരം കൂടിയ പർവതം
Elevation1,371.6 മീ (4,500 അടി)
Coordinates12°11′33.85″N 75°35′10.12″E / 12.1927361°N 75.5861444°E / 12.1927361; 75.5861444
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംകേരളം, ഇന്ത്യ
Parent rangeപശ്ചിമഘട്ടം
Climbing
Easiest routeനടന്ന് കയറൽ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല[1][2][3][4][5][6] അഥവാ വൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് ഇത് സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ (വൈതൽ) മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ. .[7]

പേരിനു പിന്നിൽ

ഏഴിമലരാജ്യം മൂഷികരാജാക്കൻമാർ ഭരിച്ചിരുന്ന കാലത്ത്‌ നാടുവാഴികളായ വൈതൽകോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ്‌ ഇന്നത്തെ വൈതൽമല എന്നു കരുതപ്പെടുന്നു[8]. മലബാറിന്റെ സമഗ്രചരിത്രമെഴുതിയ ബ്രിട്ടീഷ്‌ ഭരണകാലത്തെ മലബാർ കലക്‌ടർ വില്യംലോഗന്റെ മലബാർ മാന്വലിലും, ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്തുണ്ടാക്കിയ റവന്യൂ രേഖകളിലും വൈതൽമല എന്നാണ്‌ വിശേഷിപ്പിച്ചു കാണുന്നത്‌. പിന്നീടെപ്പോഴോ പ്രാദേശികമായ പ്രയോഗത്താൽ അത് പൈതൽ മല എന്നാകുകയാണുണ്ടായതെന്ന് വാദിക്കുന്നവരുണ്ട്. ഇപ്പോഴും രണ്ട് പേരുകളും ഉപയോഗത്തിലുണ്ട്.

പ്രത്യേകതകൾ

കട്ടികൂടിയ കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. ഇവിടെ അപൂർവമായ ധാരാളം പച്ചമരുന്നുകൾ കാണപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് റെയിൽവെ റീപ്പറുണ്ടാക്കുവൻ ഉപയോഗിച്ചിരുന്ന[അവലംബം ആവശ്യമാണ്] വയന(Cinnamomum verum) എന്ന മരവും ഇവിടെ കാണപ്പെടുന്നു. വളവില്ലാതെ നീണ്ടു നിവർന്നതാണ് ഇതിന്റെ തടി[9]. വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ഔഷധച്ചെടിയായ അങ്കര എന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ, ശരീരവേദന, കടുത്ത പനി എന്നിവ ഉണ്ടാക്കാവുന്ന ഈ ചെടിയുടെ സമ്പർക്കം ആനകൾ പോലും ഒഴിവാക്കുമത്രേ. 'അങ്കര' ആക്കല്ലേ എന്നൊരു നാടൻ ശൈലി ഈ പ്രദേശത്തു് പ്രചാരത്തിലുണ്ടു്.). ഇവയ്ക്കു പുറമേ ആയിരക്കണക്കിന് ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്.

500 വർഷത്തിലേറെ[അവലംബം ആവശ്യമാണ്] പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്. സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പോകാം. മഴക്കാലത്ത് യാത്ര ദുഷ്കരമാണ്. വൈതൽ ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു

എത്തിച്ചേരാനുള്ള വഴി

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല. പൊട്ടൻപ്ലാവ് എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ പൈതൽ മല എത്താം. ആലക്കോട് ,കാപ്പിമല ,മഞ്ഞപ്പുല്ല് വഴിയും പാത്തൻപാറ ,കരാമരം തട്ട് വഴിയും ,കുടിയാന്മല മുന്നൂർ കൊച്ചി വഴിയും ,സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് എത്തിച്ചേരാം .കാടിൻറെ മനോഹാരിത ആസ്വദിക്കെണ്ടവർക്ക് മഞ്ഞപ്പുല്ല് വഴിയാണ് അഭികാമ്യം .

വിനോദസഞ്ചാര വികസനം

പൈതൽ മലയുടെ വിനോദസഞ്ചാര സാധ്യതകൾ കണ്ടറിഞ്ഞ് സർക്കാർ ഇന്ന് പൈതൽ മലയിൽ വിനോദസഞ്ചാര വികസനത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നു. പദ്ധതികളുടെ ഭാഗമായി മലയിലെ വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനുള്ള ഒരു തൂക്കുപാലവും മലമുകളിലെ കാവൽ മാടത്തിന്റെ പുനരുദ്ധാരണവും താമസ സൗകര്യങ്ങളും, മല കയറുന്നതിനുള്ള പാതയും, പാത വീതികൂട്ടുന്ന പദ്ധതിയും പുരോഗമിക്കുന്നു. 2.7 കോടി രൂപയാണ് പദ്ധതി ചിലവ്. തദ്ദേശീയരുടെ പങ്കാളിത്തത്തോടെ ഉള്ള വിനോദസഞ്ചാര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വിനോദസഞ്ചാരവും പരിസ്ഥിതി വ്യവസ്ഥയും

പൈതൽ (വൈതൽ) മലയിലെ വിനോദസഞ്ചാരികൾ പരിസ്ഥിതിക്ക് നാശം വരുത്തുന്നത് ആകുലപ്പെടേണ്ട കാര്യമാണ്. വനം വകുപ്പ് നടത്തിയ ശുചീകരണ യജ്ഞത്തിൽ രണ്ട് ലോറി നിറയെ ചപ്പുചവറുകളൂം മദ്യ കുപ്പികളും പൈതൽ മലയിൽ നിന്ന് നീക്കം ചെയ്തു.

ചിത്രസഞ്ചയം

അവലംബം

അനുബന്ധം

"https://ml.wikipedia.org/w/index.php?title=പൈതൽ_മല&oldid=3408522" എന്ന താളിൽനിന്ന് ശേഖരിച്ചത്