പ്രാഥമിക വർണ്ണങ്ങൾ
നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ (സങ്കലന) പ്രാഥമിക വർണ്ണങ്ങൾ (Additive primary colours or (simply) Primary colours) എന്നു വിളിക്കുന്നു. ഈ വർണങ്ങളുടെ പ്രകാശരശ്മികൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്.
മനുഷ്യനേത്രത്തിന് തിരിച്ചറിയാനാകുന്ന നിറങ്ങൾ ഓരോന്നും പ്രാഥമിക നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സംയോജനങ്ങളുടെ ഫലമായിട്ടാണ് ഉണ്ടാകുന്നത്. കണ്ണിലെ കോശങ്ങൾ ഉദ്ദീപിക്കപ്പെടുന്നതിന്റെ അളവിന്റെ വ്യത്യാസമനുസരിച്ചാണ് ഇങ്ങനെ വിവിധ സംയോജനങ്ങളുണ്ടാകുന്നത്.[1]
പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ദ്വിതീയ വർണ്ണങ്ങളായ സയൻ (നീല - പച്ച), മഞ്ഞ (പച്ച - ചുവപ്പ്), മജന്ത (ചുവപ്പ് - നീല) എന്നീ നിറങ്ങൾ ഉണ്ടാകുന്നു. ദ്വിതീയ വർണ്ണങ്ങൾ തമ്മിലുള്ളതോ, ദ്വിതീയ വർണ്ണങ്ങളും പ്രാഥമിക വർണ്ണങ്ങളും തമ്മിലുള്ളതോ ആയ സംയോജനഫലമായി നിരവധി വർണ്ണങ്ങൾ കാണാൻ കഴിയുന്നു.[2] വ്യത്യസ്ത തീവ്രതയിലുള്ള പ്രാഥമിക വർണ്ണങ്ങൾ ചേരുമ്പോഴും വ്യത്യസ്തങ്ങളായ നിരവധി വർണ്ണങ്ങൾ കാണാൻ കഴിയുന്നതാണ്.[3]
ടെലിവഷൻ സംയോജനം
[തിരുത്തുക]ടെലിവിഷൻ തുടങ്ങിയ ഉപകരണങ്ങൾ കണ്ണിന്റെ ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് വർണ്ണദൃശ്യങ്ങൾ കാട്ടിത്തരുന്നത്. ടെലിവിഷനിലുള്ള ചുവപ്പ്, പച്ച, നീല ബിന്ദുക്കളുടെ ആവശ്യാനുസരണ ഉത്തേജനമാണ് വിവിധ നിറങ്ങളെ കാണിച്ചു തരുന്നത്.
നിറവൈകല്യം
[തിരുത്തുക]കണ്ണിലെ ഏതെങ്കിലും വിധത്തിലുള്ള കോൺകോശങ്ങൾക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ അതും അതിന്റെ സംയോജനത്താലുണ്ടാകുന്ന നിറങ്ങളും കാണുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതാണ്, ഈ അവസ്ഥയ്ക്ക് വർണ്ണാന്ധത എന്നു പറയുന്നു.
മഞ്ഞ, സയൻ, മജന്ത എന്നീ നിറങ്ങളെ വ്യവകലന പ്രാഥമിക വർണ്ണങ്ങൾ (Subtractive primary colours) എന്നു വിളിക്കുന്നു. ഈ വർണങ്ങളുടെ ചായങ്ങൾ ഉപയോഗിച്ച് ചേർത്ത് ദ്വീതീയ വർണ്ണങ്ങളായ നീല, പച്ച, ചുവപ്പ് എന്നീ ദ്വിതീയവർണ്ണങ്ങൾ നിർമ്മിക്കാം.
അവലംബം
[തിരുത്തുക]- ↑ Zena O’Connor (2021). "RYB Color". Encyclopedia of Color Science and Technology – Living Edition. Springer. pp. 1–4. doi:10.1007/978-3-642-27851-8_453-1. ISBN 978-3-642-27851-8. S2CID 241083080. Retrieved 6 June 2021.
- ↑ Zena O’Connor (2021). "RYB Color". Encyclopedia of Color Science and Technology – Living Edition. Springer. pp. 1–4. doi:10.1007/978-3-642-27851-8_453-1. ISBN 978-3-642-27851-8. S2CID 241083080. Retrieved 6 June 2021.
- ↑ Bruce MacEvoy. "Do 'Primary' Colours Exist?" (imaginary or imperfect primaries section Archived 2008-07-17 at the Wayback Machine.). Handprint. Accessed 10 August 2007.