Jump to content

ഏ.റ്റി.&റ്റി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:26, 9 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2)
ഏ.റ്റി.&റ്റി. ഇൻക്.
(AT&T Inc.)
Formerly
  • Southwestern Bell Corporation (1983–1995)
  • SBC Communications, Inc. (1995–2005)
  • AT&T Corporation (1885–2005)
Public
Traded as
വ്യവസായംടെലിക്കമ്മ്യൂണിക്കേഷൻ
ബഹുജനമാദ്ധ്യമം
മുൻഗാമിഅമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനി
സ്ഥാപിതംഒക്ടോബർ 5, 1983; 41 വർഷങ്ങൾക്ക് മുമ്പ് (1983-10-05)[1]
ആസ്ഥാനം,
അമേരിക്കൻ ഐക്യനാടുകൾ
സേവന മേഖല(കൾ)വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും
പ്രധാന വ്യക്തി
റാൻഡൽ സ്റ്റീഫൻസൺ (ചെയർമാൻ & CEO)[2]
ഉത്പന്നങ്ങൾ
വരുമാനംIncrease US$146.8 ശതകോടി (2015)[3]
Increase US$27.7 ശതകോടി (2015)[3]
Increase US$13.3 ശതകോടി (2015)[3]
മൊത്ത ആസ്തികൾIncrease US$401.81 ശതകോടി (2015)[3]
Total equityIncrease US$123.64 ശതകോടി (2015)[3]
ജീവനക്കാരുടെ എണ്ണം
243,620 (2015)[3]
ഡിവിഷനുകൾAT&T ബിസിനസ് സൊല്യൂഷൻസ്
AT&T കൺസ്യൂമർ മൊബിലിറ്റി
AT&T എന്റർടെയ്ന്മെന്റ് & ഇന്റർനെറ്റ് സർവീസസ്
AT&T ഇന്റർനാഷണൽ[4][5][6]
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്www.att.com
Footnotes / references
DJIA ലിസ്റ്റിങ്, http://www.marketwatch.com/investing/index/djia

ടെക്സസിലെ ഡാളസ് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് ഏ.റ്റി.&റ്റി. (AT&T Inc.).[7] അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാവും ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവനദാതാവുമാണ് ഏ.റ്റി.&റ്റി.[8] സബ്സിഡിയറി കമ്പനിയായ ഡയറക്ട് ടിവി മുഖേന ബ്രോഡ്ബാൻഡ് മാസവരി ടെലിവിഷൻ സേവനങ്ങളും കമ്പനി നൽകുന്നു.

എക്സോൺ മൊബീലിനും കൊണോക്കോ ഫിലിപ്പ്സിനും ശേഷം ടെക്സസിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും ഡാളസിലെ ഏറ്റവും വലിയ കമ്പനിയുമാണ് ഏ.റ്റി.&റ്റി.[9] മേയ് 2014ലെ കണക്കുപ്രകാരം ലോകത്തെ 23ആമത്തെ ഏറ്റവും വലിയ കമ്പനിയും (വിറ്റുവരവ്, ആദായം, ആസ്തി, വിപണിമൂല്യം എന്നിവ കണക്കാക്കുമ്പോൾ)[10] 16ആമത്തെ ഏറ്റവും വലിയ പെട്രോളിയം ഇതര കമ്പനിയുമാണ്.[11] വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻസ് കമ്പനിയാണ് ഏ.റ്റി.&റ്റി. 2016ലെ കണക്കുപ്രകാരം ലോകത്തെ 17ആമത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവുമാണ്, 130.4 ദശലക്ഷം മൊബൈൽ വരിക്കാരുള്ള കമ്പനി.[12] മിൽവാർഡ് ബ്രൗൺ ഒപ്റ്റിമർ പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളുടെ 2015ലെ കണക്കിൽ ഏ.റ്റി.&റ്റി. ആറാമതാണ്.[13]

ഏ.റ്റി.&റ്റി. ഇൻക്. എന്ന കമ്പനിയുടെ തുടക്കം സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ എന്ന പേരിലായിരുന്നു. 1982ലെ കുത്തകവിരുദ്ധ നിയമയുദ്ധത്തെ (United States v. AT&T) തുടർന്ന് 1983ൽ അമേരിക്കൻ ടെലിഫോൺ & ടെലിഗ്രാഫ് കമ്പനി വിഭജിച്ച് സൃഷ്ടിച്ച ഏഴ് റീജിയണൽ ബെൽ ഓപ്പറേറ്റിങ് കമ്പനികളിൽ (RBOCകൾ) ഒന്നായിരുന്നു സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ. സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ പിന്നീട് 1995ൽ SBC കമ്മ്യൂണിക്കേഷൻസ് Inc. എന്നു പേരുമാറ്റി. 2005ൽ SBC മുൻ മാതൃകമ്പനിയായ AT&T കോർപ്പറേഷനെ ഏറ്റെടുക്കുകയും AT&T എന്ന് പേരുമാറ്റുകയും ചെയ്തു. ഇന്നത്തെ AT&Tയാകട്ടെ പഴയ 22 ബെൽ കമ്പനികളിൽ പത്തെണ്ണവും പഴയ ലോങ് ഡിസ്റ്റൻസ് ഡിവിഷനും ഉൾപ്പെട്ടതാണ്.[14]

അവലംബം

  1. "Sec 8-k" (Press release). AT&T. April 28, 2006. Archived from the original on September 30, 2007. Retrieved September 29, 2007. Archived 2007-09-30 at the Wayback Machine.
  2. "Randall L. Stephenson, Chairman, Chief Executive Officer and President". Retrieved August 14, 2011.
  3. 3.0 3.1 3.2 3.3 3.4 3.5 "AT&T Inc. Fourth Quarter 2015 Earnings". AT&T.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-16. Retrieved 2016-09-27.
  5. http://deadline.com/2016/04/john-stankey-att-interview-content-spending-plan-1201732912/
  6. http://about.att.com/story/att_completes_acquisition_of_directv.html
  7. Godinez, Victor and David McLemore. "AT&T moving headquarters to Dallas from San Antonio Archived 2009-06-26 at the Wayback Machine.." The Dallas Morning News. Saturday June 28, 2008. Retrieved on June 18, 2009.
  8. Leichtman Research Group, "Research Notes," First Quarter 2012, pg. 6, AT&T (#1) with 21,232,000 residential phone lines.
  9. "Fortune 500 2010: States: Texas Companies - FORTUNE on CNNMoney.com". Money. May 3, 2010. Archived from the original on August 7, 2010. Retrieved August 14, 2010.
  10. "AT&T". Forbes. May 2014. Retrieved May 26, 2014.
  11. "The World's Biggest Public Companies". Forbes. Retrieved May 26, 2014.
  12. "Form 8-K" (PDF). AT&T. April 26, 2016. Retrieved April 27, 2016.
  13. "Brandz Ranking 2015 PDF" (PDF). Millward Brown Optimor. 2015. Retrieved January 26, 2016.
  14. Kleinfield, Sonny (1981). The biggest company on earth: a profile of AT&T. New York: Holt, Rinehart, and Winston. ISBN 978-0-03-045326-7.

പുറത്തേയ്ക്കുള്ള കണ്ണികൾ

കോർപ്പറേറ്റ് വിവരങ്ങൾ
"https://ml.wikipedia.org/w/index.php?title=ഏ.റ്റി.%26റ്റി.&oldid=3795877" എന്ന താളിൽനിന്ന് ശേഖരിച്ചത്