ഹേമ കമ്മിറ്റി റിപ്പോർട്ട്
മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അന്വേഷിച്ച് അവയ്ക്ക് പരിഹാര നടപടികൾ സമർപ്പിക്കുന്നതിനായി 2017 ജൂലൈ മാസത്തിൽ കേരള സർക്കാർ രൂപവത്കരിച്ച ഒരു അനേഷണ കമ്മിറ്റിയാണ് ഹേമ കമ്മറ്റി.[1] മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണിത്. ചലച്ചിത്ര നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ. 2017-ൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പിട്ടതിനെ തുടർന്ന് രൂപംകൊണ്ട വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ള്യു. സി.സി) എന്ന സംഘടന, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെ തുടർന്നാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്.
2017 നവംബർ 16-ന് പ്രവർത്തനം ആരംഭിച്ച കമ്മിറ്റി മലയാള ചലച്ചിത്ര മേഖലയിലെ ഒന്നിലധികം വനിതാ പ്രൊഫഷണലുകളുമായി കൂടിയാലോചിക്കുകയും ലൈംഗിക പീഡനം, നേടിയ വേതനം, ജോലിയിൽ നിന്ന് കരിമ്പട്ടികയിൽ പെടുത്തൽ എന്നിവയെക്കുറിച്ചുള്ള വിശദമായ കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്തു. കണ്ടെത്തലുകളെ പിന്തുണയ്ക്കുന്ന രേഖകൾ, ഓഡിയോ, വീഡിയോ തെളിവുകൾ എന്നിവ സഹിതം 2019 ഡിസംബറിൽ 300 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.[2] 2017 മുതൽ 2020 വരെ കമ്മീഷൻ അതിന്റെ പ്രവർത്തനങ്ങൾക്കായി ഒരു കോടി ആറുലക്ഷത്തി അമ്പത്തയ്യായിരം രൂപ ചിലവഴിച്ചു.
2024 ആഗസ്ത് 19-ന് കോടതി വിധിയുടെ പിൻബലത്തിൽ 233 പേജുള്ള റിപ്പോർട്ട് പുറത്ത് വിട്ടു. ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്ത് വന്നത്.[3]
മലയാള സിനിമയിലെ സ്ത്രീകൾ പൊതുവായി നേരിടുന്ന പ്രശ്നങ്ങൾ
മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ പൊതുവായി താഴെപ്പറയുന്ന പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.[4]
- സിനിമയിൽ പ്രവേശനം നേടാനും ജോലി നേടാനും സ്ത്രീകളോട് ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുന്നു.
- ജോലി സ്ഥലത്ത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ, ദുരുപയോഗം, ആക്രമണം.
- ജോലി സ്ഥലത്ത് ശൗചാലയങ്ങളും മാറി വസ്ത്രം ധരിക്കാനുള്ള മുറികളും അടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം.
- സിനിമയിൽ ജോലി സുരക്ഷയുടെ അഭാവം.
- ചിത്രീകരണത്തിനിടെ എടുത്ത സ്റ്റിൽസ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വ്യവസ്ഥകളിൽ പരസ്യത്തിന്റെ അഭാവം.
- താമസവും ഗതാഗതവും ഉൾപ്പെടെ നിയമങ്ങളുടെ അഭാവമുള്ള അസംഘടിത മേഖല.
- ജനിച്ച വ്യക്തികളെ സിനിമയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നത്.
- വ്യവസായത്തിൽ പുരുഷാധിപത്യം, ലിംഗപക്ഷപാതം, ലിംഗ വിവേചനം.
- സിനിമയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതും അച്ചടക്കക്കേടും.
- ജോലി സ്ഥലത്ത് അപമാനകരവും അശ്ലീലവുമായ അഭിപ്രായങ്ങൾ ഉന്നയിക്കുന്നു.
- തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള പരാതികൾ എഴുത്തിൽ സ്വീകരിക്കുന്നതിന്റെ അഭാവം.
- സമ്മതിച്ച പ്രതിഫലം പോലും നൽകാത്തത്.
അവലംബം
- ↑ "Hema Committee Report" (PDF). Retrieved 21.08.2024.
{{cite web}}
: Check date values in:|access-date=
(help) - ↑ https://indianexpress.com/article/explained/hema-commission-report-release-stayed-kerala-hc-explained-9475373/
- ↑ https://www.madhyamam.com/kerala/hema-committee-report-out-1321062
- ↑ CUE, THE (2024-07-06). "എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?". Retrieved 2024-08-21.