Jump to content

വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ട, രാജസ്ഥാൻ

മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾ

Vijayanrajapuram മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾ ഈ ലേഖനം എന്തു കൊണ്ടാണ് നീക്കം ചെയ്തെന്ന് വിശദീകരിക്കാമോ?. TheWikiholic (സംവാദം) 06:30, 10 ജൂലൈ 2022 (UTC)[മറുപടി]

ലേഖനം വിദ്യാലയങ്ങളുടെ ശ്രദ്ധേയതാ നയം പാലിക്കുന്നതിനാൽ പുനസ്ഥാപിച്ചു TheWikiholic (സംവാദം) 15:37, 23 ജൂലൈ 2022 (UTC)[മറുപടി]
പ്രിയ @TheWikiholic: ping ചെയ്യാത്തതുകൊണ്ടാവാം, മുകളിലെ സന്ദേശം എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇന്ന് എന്റെ സംവാദം താളിൽ സന്ദേശം ചേർത്തപ്പോഴാണ് ഇത് ശ്രദ്ധയിൽ വന്നത്. താൾ പുനഃസ്ഥാപിക്കപ്പെട്ടതിനാൽ, ഇനി കൂടുതൽ ചർച്ച ആവശ്യമില്ലല്ലോ? നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} 16:09, 23 ജൂലൈ 2022 (UTC)[മറുപടി]

മായ്ക്കൽ നിർദ്ദേസത്തിനെതിരെ ഒരു കാര്യനിർവാഹകൻ പറയുന്നു വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ അനുസരിച്ച് "ഒന്നിലധി സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതി" എന്ന മാനദണ്ഡം പാലിക്കുന്നുണ്ട്.

അപ്പോളുയരുന്ന സ്വാഭാവികമായ ചോദ്യം എന്താണ് ഈ സ്വതന്ത്രസ്രോതസ്സുകൾ എന്നാാണ്. കൃതിയുടെ കർത്താവൊഴികെയുള്ള ആരും പെടുമോ സ്വതന്ത്രസ്രോതസ്സിൽ? അപ്പന്റെയും ഗിരിജയുടെയും അഭിപ്രായങ്ങളാണ് ലേഖൻ നൽകുന്നത്. അപ്പന്റെ വാക്കുകൾ ഓ.കെ.പക്ഷേ ഗിരിജ? ഒരു minor poet മാത്രമാണ്.പിന്നെ അവർ എഴുതിയിരിക്കുന്നത് 'പുസ്തകപരിചയം' എന്ന പക്തിയിലും.അത് ശ്രദ്ധേയതയുടെ ഒരു മാനദണ്ഡമാണെന്ന് പറയാൻ നല്ല ചങ്കൂറ്റം വേണം. ആരെങ്കിലും എവിടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൃതി ശ്രദ്ധേയമാകുമെന്ന് കരുതുന്നവർക്ക് ഇതൊക്കെ ധാരാളം


--പിന്നെ മേപ്പടിയാൻ പറയുന്നതൊക്കെ മായ്ക്കാൻ നിർദ്ദേശിച്ച ഐ.പി.യെ കുത്തിയാണ്.നിർദ്ദേശിച്ചത് ഐ.പി ആണോ വി.ഐ.പി യാണോ എന്നതൊന്നും ഇവിടെ പ്രസക്തമല്ലെന്ന് അദ്ദേഹത്തെ ആരു പറഞ്ഞു മനസ്സിലാക്കും? നോക്കുക സംവാദം താളിൽ നീക്കം ചെയ്യുവാനായി ഒരു ഐ.പി. നൽകിയിട്ടുള്ള വാദം അവാർഡുകളും വിവർത്തന‌ങ്ങളും മാത്രം സംബന്ധിച്ചുള്ളതാണ് (ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിലെ പരാമർശം എന്ന മാനദണ്ഡം ഐ.പി. കണ്ടതായി നടിക്കുന്നുപോലുമില്ല -ഇതൊന്നും ശ്രദ്ധേയത നൽകുന്ന സംഗതികളല്ല എന്ന തെറ്റായ വാദഗതി ഉയർത്തുന്നുമുണ്ട്.). വിക്കിപീഡിയ നയത്തെപ്പറ്റി ഐ.പി.യ്ക്ക് പൂർണ്ണ‌മായ ധാരണയില്ല എന്നത് വ്യക്തം

സ്വന്തന്ത്രസ്രോതസ്സിലെ പരാമർശം എന്ന അവ്യ്ക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ നിലനിർത്തുന്നതിൽ യുക്തിയില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. അതിനാൽ മായ്ക്കാനായി വീണ്ടും നിർദ്ദേശിക്കുന്നു.--117.206.19.16 07:15, 9 മേയ് 2014 (UTC)[മറുപടി]

-പുനപരിശോധനയുടെ ആവശ്യമില്ല. മായിച്ചു ഒഴിവാക്കുവാന് അഭിപ്രായം. അഹൂജ

പരമ്പരകൾ

Refer: വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ചന്ദനമഴ

മലയാളം വിക്കിപീഡിയയിൽ ടെലിവിഷൻ പരമ്പരകൾ പാടില്ലെന്ന മോറൽ നയമാണോ സ്വീകരിച്ചുവരുന്നത്? ഏറ്റവും ഉയർന്ന വ്യൂവർഷിപ്പ് എന്ന സ്വതന്ത്രമായ അവലംബം ശ്രദ്ധേയതക്കുള്ള മാനദണ്ഡമായി പരിഗണിക്കില്ലേ? --Harshanh (സംവാദം) 06:23, 21 ജൂലൈ 2015 (UTC)[മറുപടി]

@ഉ:Harshanh ശ്രദ്ധേയത തെളിയിക്കാനാവശ്യമായ തെളിവുകൾ നിരത്തിയാൽ നീക്കം ചെയ്തതും തിരിച്ചിടാവുന്നതാണ്. അവലംബങ്ങളില്ലാത്ത ലേഖനങ്ങൾ ആർക്കും ചോദ്യം ചെയ്യുകയും നീക്കം ചെയ്യുകയും ആവാം. ദയവായി തെളിവുകൾ ചേർക്കുക. (1) വിഷയത്തിൽ നിന്നും സ്വതന്ത്രമായ (2) പരിശോധനാ യോഗ്യമായ (3) വിശ്വസനീയമായ (4) കാര്യമായ പരാമർശമുള്ള സ്രോതസ്സുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. (കറുത്ത മുത്ത്‌ ഇത് നീക്കാതിരുന്നതിന്റെ കാരണവും അതിലെ കണ്ണികളാണ്. എന്നാൽ അതെല്ലാം ആരെങ്കിലും പരിശോധിച്ച് വിലയിരുത്തിയാൽ മാത്രമേ നിലനിർത്താം എന്നു തീരുമാനം എടുക്കാനാവൂ.):- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:41, 21 ജൂലൈ 2015 (UTC)[മറുപടി]

കറുത്തമുത്തിൻ്റെ അതേ തെളിവ് തന്നെയല്ലേ മറ്റു രണ്ടെണ്മത്തിനും നൽകിയിരുന്നത്? പിന്നെന്തുകൊണ്ടാണ് അതുമാത്രം നിലനിർത്തുകയും മറ്റുള്ളത് ശ്രദ്ധേയമാകാതിരിക്കുകയും ചെയ്യുന്നത്? --Harshanh (സംവാദം) 07:30, 22 ജൂലൈ 2015 (UTC)[മറുപടി]

കെ.എം. മൗലവി എന്ന താളിന്റെ നീക്കം ചെയ്യപ്പെടൽ

താഴെയുള്ള ചർച്ച പൂർത്തിയായിരുന്നു. ദയവായി ഇതിൽ മാറ്റം വരുത്തരുത്.

കെ.എം. മൗലവി എന്ന താൾ മതിയായ ചർച്ച കൂടാതെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ആവശ്യത്തിന് അവലംബങ്ങൾ ഇല്ല എന്ന് പറഞ്ഞ് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനത്തിൽ അവലംബങ്ങൾ (ഡോക്ടറേറ്റ് പ്രബന്ധങ്ങളുൾപ്പെടെ) ചേർത്ത ശേഷവും Ranjithsiji നീക്കം ചെയ്തിരിക്കുന്നു. ചർച്ചയിൽ ഇടപെടുകയോ മറ്റോ ചെയ്തിട്ടില്ലാത്ത അദ്ദേഹം, നീക്കം ചെയ്യലിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അവലംബങ്ങൾ ഒരു മതവിഭാഗത്തിൽപ്പെട്ടവർ എഴുതിയ ലേഖനങ്ങളാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ്. ലേഖനം നീക്കം ചെയ്ത വിവരം പദ്ധതി താളിൽ പരാമർശിക്കുകയും ചെയ്തിട്ടില്ല. ലേഖനം പുനസ്ഥാപിക്കുകയും സംവാദം സമവായത്തിലെത്തിയ ശേഷം തീരുമാനമെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു--ഇർഷാദ്|irshad (സംവാദം) 12:56, 13 ഫെബ്രുവരി 2020 (UTC)[മറുപടി]

ഇവിടെ പറഞ്ഞിട്ടുള്ള കാതിബ് മുഹമ്മദ് ആണ് കെ.എം മൗലവി. ഇത് Encyclopaedia Dictionary Islam Muslim World ൽ നിന്നുള്ളതാണ്. ഇതിലെയും അവലംബം ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ.--ഇർഷാദ്|irshad (സംവാദം) 13:32, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
ഇതിന്റെ ഉത്തരം പറഞ്ഞുകഴിഞ്ഞതാണ്. പദ്ധതിതാളിൽ പരാമർശിച്ചില്ല എന്നത് തെറ്റായ ആരോപണമാണ് ഈ കണ്ണി നോക്കുക. 2 ഏപ്രിൽ 2019 നാണ് ഇത് ഒഴിവാക്കാനായുള്ള അപേക്ഷ നൽകിയത്. 13 നവംബർ 2019 നാണ് അവസാനത്തെ ചർച്ച. യാതൊരു തീരുമാനവുമാകാതെ കിടന്ന ലേഖനം January 3, 2020 നാണ് മായ്ക്കുന്നത്. മതിയായ വിവരങ്ങളില്ലാത്ത അവസ്ഥയിലായിരുന്നു ലേഖനം. കൂടാതെ ശ്രദ്ധേയതയില്ല എന്നകാര്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇദ്ദേഹം പണ്ഡിതർ എന്ന വിഭാഗത്തിലാണെന്നാണ് എന്റെ ധാരണ എങ്കിൽ വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം തീർച്ചയായും പാലിക്കേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} 04:23, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
ഇത്രകാലമായി തീരുമാനമായില്ല എന്ന് എങ്ങനെയാണ് താങ്കൾ പറയുന്നത്. അവലംബങ്ങളില്ല എന്ന് പറഞ്ഞപ്പോൾ പത്തോളം അവലംബങ്ങൾ ഞാൻ തന്നെ ചേർത്തിരുന്നു. ആ അവലംബങ്ങൾ പോരായിരുന്നു എങ്കിൽ ചർച്ച ചെയ്യണമായിരുന്നു. അല്ലാതെ നേരെ നീക്കം ചെയ്യുകയല്ല ചെയ്യുക. അതുകൊണ്ടാണ് ലേഖനം പുനസ്ഥാപിക്കാൻ അഡ്മിൻസിനോട് ആവശ്യപ്പെടുന്നത്. ചർച്ച പൂർത്തിയാക്കി തീരുമാനമാക്കാം.

--ഇർഷാദ്|irshad (സംവാദം) 08:52, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

താങ്കൾ ഇതുവരെ ഈ ലേഖനത്തിന്റെ ചർച്ചയിൽ ഇടപെട്ടിട്ടില്ല, എന്ന് മാത്രമല്ല ഒരു ലേഖനം നീക്കം ചെയ്താൽ ചെയ്യേണ്ട നടപടിക്രമങ്ങൾ ചെയ്തിട്ടുമില്ല. മനു സുബ്രഹ്മണ്യൻ അത് താങ്കളോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

--ഇർഷാദ്|irshad (സംവാദം) 09:04, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ലേഖനം നീക്കം ചെയ്യുന്നതിന് ചർച്ചയിൽ ഇടപെടണമെന്നൊരു നയമുണ്ടോ? പിന്നെ സാധാരണ ഒരു ലേഖനം മായ്ക്കരുതെങ്കിൽ കാത്തിരിക്കുക ഫലകം ചേർക്കേണ്ടതാണ്. തീരുമാനമായ ചർച്ചകൾക്ക് മാറ്റവരുത്തരുത് ഫലകം ചേർക്കുന്നതാണ്. ലേഖനം നീക്കാൻ വേറെ നടപടിക്രമമൊന്നുമില്ല. പുനസ്ഥാപിക്കാനായി നമുക്ക് വോട്ടെടുപ്പിലൂടെ തീരുമാനിക്കാം. വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്ന തെളിവുകൾ തരിക.--രൺജിത്ത് സിജി {Ranjithsiji} 09:51, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

തീരുമാനവുകയല്ല ചെയ്തത്. ഏകപക്ഷീയമായ വെട്ടിനിരത്തലാണ്. തീരുമാനമായതെവിടെ എന്ന് കാണിക്കണം സുഹൃത്തെ. --ഇർഷാദ്|irshad (സംവാദം) 10:03, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ഏകപക്ഷീയമായ വെട്ടിനിരത്തൽ എന്ന ആരോപണത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നു. വിക്കിപീഡിയയിൽ യാതൊരുതരത്തിലും ഞാൻ പക്ഷപാതപരമായി പ്രവർത്തിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ വ്യക്തമായ തെളിവ് തരേണ്ടതാണ്. അല്ലാത്ത പക്ഷം ആരോപണം പിൻവലിക്കണം. ഇല്ലെങ്കിൽ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നതായി ഞാൻ കണക്കാക്കും. വിക്കിപീഡിയ ഒരു സ്വതന്ത്രവും തുറന്നതുമായ സർവ്വവിജ്ഞാനകോശമാണെന്നാണ് എന്റെ വിശ്വാസം. --രൺജിത്ത് സിജി {Ranjithsiji} 10:08, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

വോട്ടെടുപ്പ് തുടങ്ങുന്നതിനുമുൻപ് വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്ന തെളിവുകൾ തരിക. ഇല്ലെങ്കിൽ പുനസ്ഥാപിച്ചാലും വീണ്ടും മായ്ക്കേണ്ടിവരും. അതുകൊണ്ട് ആദ്യം തെളിവുകൾ തരിക എന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം അതുകൊണ്ട് അതിൽ ആദ്യം തീരുമാനമാവട്ടെ. --രൺജിത്ത് സിജി {Ranjithsiji} 10:08, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ചേർക്കപ്പെട്ട തെളിവുകൾ പര്യാപ്തമല്ല എന്ന് ചർച്ചയിൽ പറയാതെ നീക്കം ചെയ്തതാണ് ഏകപക്ഷീയമായ വെട്ടിനിരത്തൽ എന്ന പ്രസ്താവന. അതിൽ വ്യക്തി അധിക്ഷേപമൊന്നുമില്ല.
സ്വതന്ത്രമായ വിജ്ഞാനകോശമായത് കൊണ്ടാണല്ലോ ചർച്ചകൾ നടക്കുന്നത്. --ഇർഷാദ്|irshad (സംവാദം) 10:17, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
തെളിവുകൾ പര്യാപ്തമായിരുന്നെങ്കിൽ മായ്ക്കൽ ഫലകം നീക്കാമായിരുന്നല്ലോ. കൂടാതെ ചർച്ച അവസാനിപ്പിച്ച് ഫലകവും ചേർക്കാമായിരുന്നല്ലോ. എന്തുകൊണ്ട് അത് ചെയ്തില്ല. ലേഖനം മായ്ക്കാനുള്ള പ്രധാന കാരണം മതിയായ വിവരങ്ങളില്ലാത്തതും ശ്രദ്ധേയത ഇല്ലാത്തതും കൊണ്ടാണ്. പിന്നെ മൂന്നിലധികം മാസമായി തീരുമാനമാകാതെ കിടക്കുന്ന ഒഴിവാക്കൽ നിർദ്ദേശം അവസാനിപ്പിക്കേണ്ടതുമാണ്. ഇതിലൊന്നും വെട്ടിനിരത്തലിന്റെ സ്വഭാവമുള്ളതായി എനിക്ക് തോന്നുന്നില്ല. തെളിവുകൾ പര്യാപ്തമായോ ഇല്ലയോ എന്നത് സമവായത്തിലൂടെ തീരുമാനിക്കേണ്ടകാര്യമാണ്. വെട്ടിനിരത്തൽ എന്ന ആരോപണത്തിന്റെ അർത്ഥം താങ്കളോടും ലേഖനത്തിൽ പറയുന്ന ആളോടും എനിക്ക് വ്യക്തിപരമായി വൈരാഗ്യമുണ്ടായിരുന്നതുകൊണ്ട് ഒഴിവാക്കി എന്നതാണ്. അത്തരമൊരു ആരോപണം എനിക്ക് സഹിക്കേണ്ടതില്ല എന്നതുതന്നെ. അതുകൊണ്ട് അതിന് വ്യക്തമായ തെളിവ് തരണം. --രൺജിത്ത് സിജി {Ranjithsiji} 10:29, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
ലേഖനം നീക്കം ചെയ്യുമ്പോൾ ഉണ്ടായിരുന്ന അവലംബങ്ങൾ ഒരു പട്ടികയായി കൊടുക്കൂ. ഒരാൾ ഒറ്റക്ക് തീരുമാനിച്ചാൽ പോരല്ലോ, മതിയായ അവലംബങ്ങളുണ്ടോ ഇല്ലേ എന്ന്.--ഇർഷാദ്|irshad (സംവാദം) 10:17, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
അവ ലേഖനം പുനസ്ഥാപിച്ചാൽ ലഭ്യമാവും. പിന്നെ വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്ന തെളിവുകൾ ലഭ്യമാക്കുന്നതിനെന്താണ് തടസ്സം. --രൺജിത്ത് സിജി {Ranjithsiji} 10:24, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

നിലവിലുണ്ടായിരുന്ന അവലംബങ്ങൾ ഇവിടെ ചേർക്കുന്നതിനെന്താണ് ബുദ്ധിമുട്ട്. --ഇർഷാദ്|irshad (സംവാദം) 10:55, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

അവിടെ തന്നെ മതിയായ അവലംബങ്ങളുണ്ടെന്നാണ് ഞാൻ പറയുന്നത്--ഇർഷാദ്|irshad (സംവാദം) 10:56, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ലേഖനത്തിലുണ്ടായിരുന്ന അവലംബങ്ങൾ

ഈ അവലംബങ്ങൾ പ്രകാരം (ഓരോ അവലംബത്തിന്റെയും വിശദീകരണവും നൽകി) എങ്ങനെ വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കും എന്ന് വിശദീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ എനിക്ക് വ്യക്തിവൈരാഗ്യമുള്ളതിനാൽ വെട്ടിനിരത്തി എന്ന അടിസ്ഥാനരഹിതമായ ആരോപണം പിൻവലിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതിനുശേഷം വോട്ടെടുപ്പ് നടത്തുന്നതായിരിക്കും ഉചിതം എന്നാണ് എന്റെ നിർദ്ദേശം--രൺജിത്ത് സിജി {Ranjithsiji} 12:31, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

വ്യക്തിവിരോധം എന്നതൊക്കെ രഞ്ജിത് എഴുതിപ്പിടിപ്പിച്ചതാണ്. അതിൽ എനിക്ക് പങ്കില്ല.

--ഇർഷാദ്|irshad (സംവാദം) 14:51, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

പിന്നെ ഞാനെന്തിന് വെട്ടിനിരത്തണം. താങ്കളെ മുൻകാലങ്ങളിൽ വെട്ടിനിരത്തിയ അല്ലെങ്കിൽ ഞാനുമായി ഉണ്ടായ തർക്കങ്ങളുടെ തെളിവ് തരിക. തെളിവുകൾ ചോദിക്കുമ്പോൾ എന്താണ് അവ തരാൻ മടി. ഇല്ലെങ്കിൽ ഇല്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും സമ്മതിക്കാനുള്ള സന്മനസ്സുണ്ടാവണം അല്ലാതെ അതുമിതും പറഞ്ഞിട്ട് കാര്യമില്ല. ഈ കാര്യത്തിൽ ഈ ആരോപണം ഞാൻ വളരെ കാര്യമായിട്ടുതന്നെയാണ് പരിഗണിക്കുന്നത് കാരണം എനിക്ക് ഒരാളെ വെട്ടിനിരത്തണ്ട കാര്യമില്ലതന്നെ. അടിസ്ഥാനരഹിതമായ കാര്യങ്ങൾ അംഗീകരിക്കേണ്ടകാര്യവുമില്ല. അതുകൊണ്ട് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുക. ഈ ആരോപണം ഉന്നയിച്ചത് താങ്കളായതുകൊണ്ട് താങ്കൾക്ക് തീർച്ചയായും നേരിട്ടുപങ്കുണ്ടുതന്നെ. --രൺജിത്ത് സിജി {Ranjithsiji} 14:55, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ലേഖനം ശ്രദ്ധേയത പാലിക്കുന്നു എന്നതിന്റെ മതിയായ തെളിവുകൾ

മായ്ചലേഖനം വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്നു എന്നതിന്റെ വിശദമായ തെളിവുകൾ ഇവിടെ നൽകുക. ഇത് പുനസ്ഥാപന അപേക്ഷ ന്യായീകരിക്കുന്നതിന് ഉപകരിക്കും.

ഇവിടെ ചർച്ച കൂടാതെ രഞ്ജിത് നീക്കം ചെയ്ത താളിന്റെ പുനസ്ഥാപനമാണ് വിഷയം. ആദ്യം തെറ്റ് തിരുത്തുക. എന്നിട്ടാകാം ശ്രദ്ധേയത ചർച്ച.--ഇർഷാദ്|irshad (സംവാദം) 06:35, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
തെളിവുകൾ ചോദിക്കുമ്പോൾ അവ തരാനെന്താണിത്ര മടി. ചർച്ച എന്തിനാണ് അനാവശ്യമായി വഴിതിരിച്ചുവിടുന്നത്. ഈ ലേഖനത്തിൽ പരാമർശിക്കുന്ന ആളിന് ശ്രദ്ധേയതയുണ്ട് എന്ന് തെളിയിക്കാനിത്ര പാടാണോ? വിശദമായ വിവരം തരിക. തെളിവുകൾ തരിക. തെറ്റാണോ തിരുത്തണോ എന്നെല്ലാം അതിനുശേഷം വരുന്ന കാര്യമാണ്. വീണ്ടും പറയുന്നു തെളിവുകൾ തരിക. --രൺജിത്ത് സിജി {Ranjithsiji} 09:02, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
ചർച്ച കൂടാതെ നീക്കം ചെയ്തത് ആദ്യം പുന:സ്ഥാപിക്കുക. എന്നിട്ട് ശ്രദ്ധേയത ഉണ്ടോ ഇല്ലേ എന്ന് പരിശോധിക്കാം.--ഇർഷാദ്|irshad (സംവാദം) 10:08, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
എന്തായാലും തെളിവുകൾ തരില്ല എന്നവാശിയിലാണല്ലേ. --രൺജിത്ത് സിജി {Ranjithsiji} 11:21, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
കാഗസ് നഹി ദിഖായേംഗേ --ഇർഷാദ്|irshad (സംവാദം) 11:31, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
മുകളിലുള്ള കണ്ണികൾ പ്രകാരം ഈ വ്യക്തിക്ക് ശ്രദ്ധേയതയുണ്ട് എന്ന വിശദീകരണം ഇവിടെ ലഭ്യമല്ല. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് ലഭ്യമാക്കുന്നുമില്ല. ഇതിനുള്ള തടസ്സമെന്തെന്ന് വ്യക്തമാക്കുന്നുമില്ല. --രൺജിത്ത് സിജി {Ranjithsiji} 13:35, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
@Ranjithsiji:, ഉണ്ടായിരുന്ന അവലംബങ്ങളും വിശദീകരണവും താഴെ കൊടുത്തിട്ടുണ്ട്--ഇർഷാദ്|irshad (സംവാദം) 11:19, 26 ഫെബ്രുവരി 2020 (UTC)[മറുപടി]

ഉണ്ടായിരുന്ന അവലംബങ്ങൾ

ലേഖനത്തിൽ നിലവിലുണ്ടായിരുന്ന അവലംബങ്ങൾ, പ്രസ്തുത അവലംബങ്ങളിൽ വിഷയത്തെ പരാമർശിക്കുന്ന ഉദ്ധരണികൾ എന്നിവ താഴെ

  1. Development of Islamic movement in Kerala in modern times, by T. Muhammed Rafeeq ഡോക്ടറേറ്റ് പ്രബന്ധം, അലിഗഡ് യൂണിവേഴ്സിറ്റി, 2010)
    1. But the leaders who participated in the conference like K.M.Moulavi and Kattilassery Mohammed Moulavi agreed to the proposal of Erode conference. Consequently it led to form an organisation, Kerala Majlis al -Ulama on April 23, 1921 at Ottappalam with the support of Khilafath- Congress Conference (പേജ് 95)
    2. The scholars like Yusuf Izzuddin Moulavi, M.C.C. Abdul Rahman Moulavi, K.M.Moulavi etc. were the most prominent propagators. Their speeches and other activities helped to spread Islahi concept among the Muslims in Kerala (പേജ് 133)
    3. In 1937 M.K.Haji and K.M.Moulavi founded a madrasa and Izzathul Islam Association at Thirurangadi (പേജ് 134)
    4. 1950 April 20, the new organisation called Kerala Nadwat al Mujahideen started its functioning as a subordinate organisation of K.J.U. Hence, the Ulama organisation limited its activities to provide the guidelines to the movements of Kerala Nadwat al-Mujahideen. The first meeting of K.N.M. nominated K.M.Moulavi and N.V.Abdul Salam Moulavi as its President and Secretary respectively. (പേജ് 138-139)
    5. The powerful leaders of Sangam, K.M.Moulavi and Manappattu Kunnahammed Haji etc., were also the leaders of Muslim League. It was strongly criticized by Mohammed Abdul Rahman Sahib- The dual membership of Sangam workers negatively affected the activities of Aikya Sangam and ultimately led to its disintegration of Sangam. (പേജ് 147)
    6. K.M. Moulavi, the leader of Kerala Jami'at al-Ulama translated and published in Al- Murshid the book Musalman Aur Maujoodah Siyasi Kashmakash written by Abul Ala Maududi (പേജ് 166)
  2. Bastions of the Believers: Madrasas and Islamic Education in India By Yoginder Sikand
    1. Among the many Muslim organizations and movements in Kerala involved in promoting modern as well as Islamic education is the Kerala Nadwat ul-Mujahidin, commonly referred to simply as the Mujahid movement. Established in 1950, the movement grew out of the reformist efforts of the Kerala Muslim Aikya Sangha, formed in 1922, and then the Kerala Jami'at ul-'Ulama, set up in 1924. Several early leaders of the movement, such as K.M. Moulavi, E. Moidu Moulavi and Muhammad 'Abdur Rahman, were also involved in the anti-colonial struggle. (പേജ് 130)
  3. Islamic Reform and Colonial Discourse on Modernity in India By Jose Abraham
    1. K. M. Moulavi occupies a prominent place in the history of the islahi movement in Kerala during the twentieth century. It was his followers, who in 1952 formed the Kerala Nadvat-ul-Mujahideen to promote modern education and a socio-religious reform movement among the Mappilas. He was a well respected scholar for his authority on tafsir and fiqh, for his important fatwa, and for his efforts to establish the All Kerala Jamiat-ul-Ulema. It was, in 1921, at the Kerala Majlis al-Ulama conference which was chaired by Sayyid Murtaza Sahib, that K. M. Moulavi met Vakkom Moulavi for the first time.
    2. It was Vakkom Moulavi, who introduced him to the al-Manar journal and tafsir. Vakkom Moulavi and K. M. Moulavi respected each other greatly, with K. M. Moulavi acknowledging Vakkom Moulavi as his teacher (ustad) and Vakkom Moulavi always addressing K. M. Moulavi as "Moulavi Sahib." He became involved in Vakkom Moulavi's activities from 1923. K. M. Moulavi maintained close contact with Vakkom Moulavi, even after he left Travancore. According to Shahul Hamid, upon the death of Vakkom Moulavi, he wrote an obituary of the latter and sent it to Rashid Rida for publication in al-Manar.
    3. In 1922, he attended a public meeting organized by Congress workers during Gandhi's first visit to Trivandrum. It was K. M. Moulavi who translated Gandhi's message into Malayalam." On the next day, Vakkom Moulavi and K. M. Moulavi had a half-hour meeting with Gandhi at the Bhakti Vilas Mandir in Trivandrum.
  4. Educational Empowerment of Kerala Muslims: A Socio-historical Perspective, By U. Mohammed
    1. A well-known scholar, thinker and social reformer K.M. Moulavi had his early education in Tirurannadi and Paravanna. Later he joined Darul Uloom, Vazhakkad under the principalship of the great scholar Calilakath Kunhahamed Haji where well known scholars like EK Moulavi, E Moidu Moulavi and PK Moosa Moulavi were also studying at that time. Later Moulavi served the institution as a teacher and became a close associate of Kunhahamed Haji. Together they planned and implemented many innovative educational schemes in Darul Ulum. When subsequently Kunhahamed Haji left Vazhakkad to join Mannarghat Madrasah, KM Moulavi also followed him.
    2. K.M. Moulavi who returned from Kodungallur, when the case against him was withdrawn, was the prominent leader in the forefront of this relentless fight against un-islamic practices. He gave leadership to the Ulama and the common people alike and also took initiative in the establishment of educational institutions to spread religious and modern education among the Muslims community of Kerala. His notable contributions in the establishment of institutions such as Tirurangadi Orphanage, Madrasa, Oriental High School and various religious and cultural organizations in different parts of erstwhile Malabar are worth mentioning in this connection.
    3. In 1943, following the outbreak of a violent cholera in Malabar, thousands of Muslim women and children were left destitutes imploring the help of the community. With the initiative of K.M. Moulavi and M.K. Haji and with the active support extended by K.M. Seethi Saheb and Sathar Sait, a Yatheem Khana with 114 orphans came into being initially under JDT Islam and later under Tirurangadi Muslim Orphanage Committee.
    4. A number of learned and scholarly publications were sponsored by the Jamiyyat, the first one being al-Murshid published from Tirurangadi in February 1935 with K.M. Moulavi as the Chief Editor.
    5. So far translation was opposed by the orthodox clergy with the result that common man's acquaintance of Quran was restricted to mere recitation of it without grasping the meaning of its contents. With the initiative taken by K.M. Moulavi the translation of the first five parts was completed. Of these, Part-I was published by the Mujahid scholars, and Part-II by the Muslim Literature Society.
    6. In addition to such major works, the Mujahids took the lead to publish a large number of books and tracts educating the Muslim masses on religious and secular topics such as the compilation of a series of articles written by K.M. Moulavi in Al-Irshad, the Journal published by Aikya Sangham.
  5. Anti_European struggle by the mappilas of Malabar 1498_1921 AD, By Salahuddeen O.P
    1. The role of Congress Khilafat leaders like Abdu Rahiman Sahib, E. Moidu Moulavi, Ali Musliyar, K. M. Moulavi, Variyamkunnath Kunhammed Haji, M.P. Narayana Menon, Kattilasseri Muhammed Musliyar and Brahmadathan Namboodiripad, in propagating nationalist Khilafat ideals among the Mappilas and their efforts to strengthen the unity and accord among Hindus and Muslims have been assessed. (പേജ് 8)
    2. A fifty member permanent letter Khilafat committee was formed at Tirurangadi with Janab P.M. Pookaya Thangal as president, Ali Musliyar, K.M. Moulavi as Vice Presidents and K.P. Kunhi Pokker Haji Pottayil Kunhammed as secretaries(പേജ് 194)
    3. The Mappila leaders like Kattilasseri Muhammed Musliyar, K.M. Moulavi, Ali Musliyar, Vakkam Abdul Qadir Moulavi, Sayyid Alavi Koya Thangal and other leaders like Prakasham, K.P. Keshava Menon and M.P. Narayana Menon, however, insisted on the observance of non-violence to counter the provocation of authorities"'. "It was an "object lesson in non-violence" (പേജ് 201)
    4. Nevertheless the congress Khilafat leaders like Abdu-Rahiman Sahib, E. Moidu Moulavi, K.M. Moulavi, had vehemently opposed violence and disowned themselves from the rebellion, at the later stage. Leaders like Ali Musaliyar, Variamkunnath Kunhammad Haji and Chembrasseri Tangal were also against the violence and other excesses (പേജ് 226)
    5. Leaders like Vakkam Abdul Qadar Moulavi, Hamdani Tangal, K.M. Moulavi, E. K. Moulavi, Seethi Mohammad Sahib and others wished to reform the community and put an end to recurring of another 'ravage' in future. The formation of Kerala Muslim Aikya Sangam at Kodungallur in 1922 was a stepping stone in materialising the dreams of the leaders(പേജ് 228)
  6. Islam, Sufism and Everyday Politics of Belonging in South Asia Article By Nandagopal R Menon, book edited by Deepra Dandekar, Torsten Tschacher
    1. Important 'ulamā' such as Sayyid Sanaullah Makthi Thangal (1847-1912), Vakkom Abdul Khader Moulavi (1873-1932) and K.M. Moulavi (1886-1964) and organizations such as the Muslim Aikya Sangham (1922-34) and the Kerala Jamiatul Ulama (established 1924) are identified as the pioneers of this Islamic renaissance
    2. While the reformist E. Moidu Moulavi (1885-1995) became a Gandhian and active in the INC, others like K.M. Moulavi migrated to the princely state of Cochin at the height of the rebellion, though he initially was part of the Kerala Majlisul Ulama which led the Khilāfat agitation and functioned as the Kerala wing of the Deoband-linked Jamiat Ulama-e-Hind
    3. In the princely state of Travancore, Vakkom Moulavi was the publisher of the Malayalam newspaper Svadeśābhimāni (Patriot), which was banned and his press was confiscated for publishing news that criticized royal rule. Later, when the Muslim League was established in Kerala in 1936, several reformist 'ulamā' (K.M. Moulavi, K.M. Seethi Sahib) became part of the leadership.

--ഇർഷാദ്|irshad (സംവാദം) 12:22, 16 ഫെബ്രുവരി 2020 (UTC)[മറുപടി]

നാൾവഴി

ചർച്ചയിൽ ഉപകാരപ്പെട്ടേക്കും,

  • 2 ഏപ്രിൽ 2019, മലയാളി വുമൺ എന്ന ഉപയോക്താവ് താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.
  • 12 ജൂൺ 2019, രണ്ട് അവലംബങ്ങൾ ചേർത്ത് ഇർഷാദ് (ഞാൻ) താൾ നീക്കുന്നതിനെ എതിർക്കുന്നു.
  • 13 നവംബർ 2019, മൊത്തം ആറ് തെളിവുകൾ വന്നപ്പോൾ (അവ മുകളിൽ ഉണ്ട്) ലേഖനം നിലനിർത്തണമെന്ന് ഇർഷാദ് ആവശ്യപ്പെടുന്നു.
  • 3 ജനുവരി 2020, രൺജിത് സിജി താൾ നീക്കുന്നു.--ഇർഷാദ്|irshad (സംവാദം) 11:46, 15 ഫെബ്രുവരി 2020 (UTC)[മറുപടി]


ശ്രദ്ധിക്കുക - 13 നവംബർ 2019 നാണ് അവസാന ചർച്ച. 3 ജനുവരി 2020 വരെ ഫലകം നീക്കുകയോ, വോട്ടെടുപ്പ് നടത്തുകയോ, തീരുമാനം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ലേഖനം നീക്കം ചെയ്തത് മുടങ്ങികിടന്ന പഴയ അപേക്ഷകൾക്ക് തീരുമാനമുണ്ടാക്കുന്നതിലേക്കാണ്. ഒരു മാസത്തിനുമുകളിൽ ഈ ലേഖനത്തിന്റെ കാര്യത്തിൽ എന്തുകൊണ്ട് തീരുമാനമായില്ല. എന്തായിരുന്നു സവിശേഷ സാഹചര്യം എന്ന് എവിടെയും രേഖപ്പെടുത്തി കണ്ടിട്ടില്ല. ചർച്ചയിൽ ഇതും ഉപകാരപ്പെട്ടേക്കും. --രൺജിത്ത് സിജി {Ranjithsiji} 11:50, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
ചർച്ചയിൽ ഇടപെടാമായിരുന്നല്ലോ, നീക്കുന്നതിന് പകരം.--ഇർഷാദ്|irshad (സംവാദം) 12:09, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
തന്ന തെളിവുകൾ പോരാ, അത് മുസ്‌ലിം എഴുത്തുകാരുടെതാണ്, അത് അവലംബമാക്കാൻ പറ്റില്ല എന്ന് അപ്പോൾ തന്നെ പറയാമായിരുന്നല്ലോ.--ഇർഷാദ്|irshad (സംവാദം) 12:10, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

മുസ്‌ലിം എഴുത്തുകാർ

മുസ്‌ലിം വ്യക്തികളെ സംബന്ധിച്ച ലേഖനങ്ങൾക്ക് മുസ്‌ലിം എഴുത്തുകാരുടെ പുസ്തകങ്ങൾ അവലംബമാക്കാൻ കഴിയില്ല എന്ന് കൂടി നയത്തിൽ എഴുതിച്ചേർക്കുമോ ആവോ?--ഇർഷാദ്|irshad (സംവാദം) 12:15, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

വേണമെങ്കിൽ നയരൂപീകരണ ചർച്ച നടത്തി വോട്ടെടുപ്പ് നടത്തിയാൽ മതി --രൺജിത്ത് സിജി {Ranjithsiji} 13:41, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

ഓരോരോ ആചാരങ്ങളേയ്--ഇർഷാദ്|irshad (സംവാദം) 13:38, 16 ഫെബ്രുവരി 2020 (UTC)[മറുപടി]

ശ്രദ്ധേയത സംബന്ധിച്ച വിശദീകരണവും തെളിവുകളും

  • കെ.എം. മൗലവി ഒരു പ്രധാനമായ പുതിയ സാങ്കേതിക വിദ്യയോ, സിദ്ധാന്തമോ, ആശയമോ മുന്നോട്ടു വെച്ചിട്ടുണ്ട്.

അവലംബം :

വിശദീകരണം :

  • കെ.എം. മൗലവിയുടെ ഗവേഷണം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

അവലംബം :

വിശദീകരണം :

  • കെ.എം. മൗലവി അന്താരാഷ്ട്ര/ രാഷ്ട്ര തലത്തിൽ പ്രശസ്തമായ ഏതെങ്കിലും വിദ്വദ്‌പരിഷദ്‌ സംബന്ധിയായ പുരസ്കാരം/ ബഹുമതി നേടിയിട്ടുണ്ട്. ഉദാ: നോബൽ സമ്മാനം, ഫീല്ഡ് മെഡൽ നേടിയവർ.

അവലംബം :

വിശദീകരണം :

  • കെ.എം. മൗലവി വിദ്വദ്‌പരിഷദ്‌ സംബന്ധിയായ പ്രവര്ത്തനം ഉന്നത വിദ്യാഭ്യാസ തലങ്ങളിൽ പ്രാധാന്യമുള്ള അനന്തര ഫലങ്ങലുണ്ടാക്കിയിട്ടുണ്ട്.

അവലംബം :

വിശദീകരണം :

  • കെ.എം. മൗലവിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited).

അവലംബം :

വിശദീകരണം :

ഇവ നൽകിയാൽ കെ.എം. മൗലവി ശ്രദ്ധേയനായ വ്യക്തിയായി കണക്കാക്കാം. അല്ലാത്തപക്ഷം ചർച്ച നടത്തി സമവായത്തിലെത്തുക. --രൺജിത്ത് സിജി {Ranjithsiji} 13:39, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

ഇത് പണ്ഡിതൻ എന്ന നിലക്കുള്ള ശ്രദ്ധേയതക്കുള്ള നിബന്ധനകളാണ്. ഒരു വ്യക്തി എന്ന നിലക്ക് ശ്രദ്ധേയത തെളിയിക്കാൻ ഇതൊന്നും ആവശ്യമില്ല. താഴെ കൊടുത്തവ മതി,

പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതും വിഷയത്തിൽ നിന്ന് സ്വതന്ത്രമായതും വിശ്വസനീയവും, ബൗദ്ധികമായി പരസ്പരം ആശ്രയിക്കാത്തതുമായ ഒന്നിലധികം ദ്വിതീ‌യ സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. ഉദ്ധരിക്കപ്പെട്ട ഏതെങ്കിലും സ്രോതസ്സുകളിലെ പരാമർശത്തിന്റെ ആഴം കാര്യമായുള്ളതല്ലെങ്കിൽ ശ്രദ്ധേയത തെളി‌യിക്കാനായി ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളെ ഒരുമിച്ച് പരിഗണിക്കാവുന്നതാണ്. ഒരുമിച്ചു കണക്കിലെടുത്താലും ദ്വിതീയ സ്രോതസ്സുകളിൽ ഒരു വിഷയത്തെപ്പറ്റി നിസ്സാരമായ പരാമർശം മാത്രമാണുള്ളതെങ്കിൽ ശ്രദ്ധേയത തെളിയിക്കപ്പെട്ടതായി കണക്കാക്കാനാവില്ല. ഒരു ലേഖനത്തിലെ വിഷയത്തിന്റെ ഉള്ളടക്കത്തിന് തെളിവായി പ്രാഥമിക സ്രോതസ്സുകൾ ഉപയോഗിക്കാമെങ്കിലും ഇവ ശ്രദ്ധേയത അളക്കുന്നതിനായി ഉപയോഗിക്കാവുന്നതല്ല. ശ്രദ്ധേയതയ്ക്കായുള്ള അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ താഴെക്കൊടുത്തിരിക്കുന്ന അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. പക്ഷേ ഒഴിവാക്കാനുള്ള മാനദണ്ഡങ്ങൾ (ഉദാഹരണത്തിന് ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയത, വിക്കിപീഡിയ എന്തൊക്കെയല്ല) എന്നിവ പാലിക്കുന്നുവെങ്കിൽ ഇത്തരം വ്യക്തികളെപ്പറ്റി ലേഖനങ്ങൾ സൃഷ്ടിക്കാവുന്നതല്ല.

--ഇർഷാദ്|irshad (സംവാദം) 06:44, 16 ഫെബ്രുവരി 2020 (UTC)[മറുപടി]

ലേഖനം പുന:സ്ഥാപിക്കുന്നതിനെ

നീക്കം ചെയ്യുമ്പോൾ നിലവിലുണ്ടായിരുന്ന തെളിവുകൾ മുകളിലുണ്ടല്ലോ, പുസ്തകത്തിന്റെ പേരും ഗ്രന്ഥകാരന്റെ പേരും, പുസ്തകങ്ങളിലെ പ്രധാനപ്പെട്ട പരാമർശങ്ങളും ഞാൻ ചേർത്തിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 13:28, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
  • അനുകൂലിക്കുന്നു, (പണ്ഡിതനെന്ന നിലയിലല്ല, വ്യക്തിയെന്ന നിലയിലാണ് കെ.എം. മൗലവിയുടെ ശ്രദ്ധേയത എന്നത് പരിഗണിക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യേണ്ടതില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. മാത്രമല്ല ഇംഗ്ലീഷ് വിക്കിയിൽ ഈ ലേഖനത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നതുകൂടി പരിഗണിക്കപ്പെടേണ്ടതാണ്. ലേഖനം പുനഃസ്ഥാപിച്ച് ചർച്ച തുടരുന്നതോടൊപ്പം കൂടുതൽ അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്താനുള്ള ഒരു അവസരം ഒരുക്കിക്കൊടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. പരസ്പരമുള്ള വ്യക്തിപരവും അനാവശ്യവുമായ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കേണ്ടതാണെന്നും ചർച്ചകൾ സൌഹാർദ്രപരമായിരിക്കേണ്ടതാണെന്നും അഭിപ്രായപ്പെടുന്നു).Malikaveedu (സംവാദം) 07:32, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
ചർച്ച വളരെ സൗഹാർദ്ദപരമായിരുന്നുവെന്നും വ്യക്തിപരമായ കുറ്റപ്പെടുത്തലുകൾ ഒന്നും തന്നെയില്ലാതെ സമാധാനപരമായിരുന്നെന്നും മുകളിലുള്ള സംവാദം വായിച്ചാൽ മനസ്സിലാവുമല്ലോ. ഇനി എല്ലാവരും കൂടി ലേഖനം മെച്ചപ്പെടുത്തിക്കോളൂ. നടക്കട്ടെ. --രൺജിത്ത് സിജി {Ranjithsiji} 16:15, 29 ഫെബ്രുവരി 2020 (UTC)[മറുപടി]
തീരുമാനം: checkY താൾ പുനസ്ഥാപിച്ചിരിക്കുന്നു. ഈ വിഷയത്തിൽ തുടർചർച്ചയും അഭിപ്രായങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. മുകളിലുള്ള സംവാദങ്ങളിൽ യാതൊരു കാരണവശാലും മാറ്റം വരുത്താൻ പാടില്ലാത്തതാണ്.   --രൺജിത്ത് സിജി {Ranjithsiji} 16:08, 29 ഫെബ്രുവരി 2020 (UTC)[മറുപടി]

കെ.എം. മൗലവി

കെ.എം. മൗലവി എന്ന താൾ നിലനിറുത്തിയത്‍ പുനപ്പരിശോധിക്കുവാൻ താൽപ്പര്യപ്പെടുന്നു. ശ്രദ്ധേയതയില്ലാത്ത വ്യക്തി എന്നതിലുപരി ഇതിൽ ചേർത്തിട്ടുള്ള പല അവലംബങ്ങളും വിശ്വാസയോഗ്യമല്ല. Martinkottayam (സംവാദം) 09:15, 6 ഡിസംബർ 2024 (UTC)[മറുപടി]

പ്രിയ സുഹൃത്തുക്കളേ, (@Kiran Gopi:,@Sreejithk2000:,@Irvin calicut:,@Ranjithsiji:,@TheWikiholic:,@Malikaveedu:,@Meenakshi nandhini:,@Vinayaraj:, @Drajay1976:), ചർച്ചയ്ക്കുശേഷം നിലനിർത്തിയ കെ.എം. മൗലവി വീണ്ടും മായ്ക്കുന്നത് സംബന്ധിച്ചുള്ള കുറിപ്പാണിത്.

കെ.എം. മൌലവി എന്ന താളിലെ പല വസ്തുതകളും യാഥാർത്ഥ്യങ്ങൾക്കു നിരക്കാത്തതാണ്. അതുപോലെ തന്നെ ഇദ്ദേഹം ഏതു നിലയ്ക്കാണ് സ്വാതന്ത്ര്യ സമര സേനാനി എന്ന വിശേഷണം അർഹിക്കുന്നത്? അവിടെനിന്നും ഇവിടെനിന്നും പെറുക്കിക്കൂട്ടിയ, യാഥാർത്ഥ്യങ്ങളുമായി പുലബന്ധംപോലും ഇല്ലാത്ത പല കാര്യങ്ങളും യാതൊരു അവലംബങ്ങളുമില്ലാതെ ഈ താളിൽ കുത്തിക്കുറിച്ചിരിക്കുന്നു എന്ന് ഏതൊരാൾക്കും കണ്ടെത്താൻ സാധിക്കും. ഇത്തരം പരാമർശനങ്ങൾ യാഥാർത്ഥ സ്വാതന്ത്ര്യ സമര നേതാക്കളെ അപമാനിക്കുന്നതിനു തുല്യമാണ്. താളിൽ കൊടുത്തിട്ടുള്ള അവലംബങ്ങൾ താൾ നിലനിറുത്തുന്നതിന് പര്യാപ്തവുമല്ല. വെറും സാധാരണക്കാരെ മഹാൻമാർ ആക്കാനുള്ള ചില കുടില ബുദ്ധികളുടെ തന്ത്രങ്ങളായി തോന്നുന്നു. ഈ താളിനു മുകളിൽ സ്ഥാപിച്ച് SD ഫലകം ഒരു ഉപയോക്താവ് ഏകപക്ഷീയമായി, ഗൂഢലക്ഷ്യത്തോടെ റിമൂവ് ചെയ്തതായും കാണുന്നു. താൾ മായ്ക്കുന്നതിനോ നിലനിറുത്തുന്നതിനോ കൂടുതൽ ചർച്ചകൾ ആവശ്യമാണ് എന്ന് അഭിപ്രായപ്പെടുന്നു. താൾ വീണ്ടും മായ്ക്കുന്നതിന് SD ഫലകം വീണ്ടും ഇടാൻ പാടില്ല എന്ന ഒരു ഒരു നയം ഉള്ളതായി അറിയില്ല. താൾ വീണ്ടും മായ്ക്കുവാൻ ശുപാർശ ചെയ്തുകൊള്ളുന്നു. Martinkottayam (സംവാദം) 15:11, 6 ഡിസംബർ 2024 (UTC)[മറുപടി]

വസ്തുതകൾ തെറ്റാണെങ്കിൽ നമുക്ക് കൂട്ടായി അത് തിരുത്താം. --ശ്രീജിത്ത് കെ (സം‌വാദം) 19:52, 6 ഡിസംബർ 2024 (UTC)[മറുപടി]
പ്രിയ മാർട്ടിൻകോട്ടയം, താങ്കൾ പെട്ടെന്ന് നീക്കം ചെയ്യേണ്ടവ വായിച്ചു നോക്കുക. തീർച്ചയായും ചർച്ച നടന്നിട്ടുള്ള ഒരു ലേഖനത്തിൽ SD ചേർക്കുന്നത് തീരെ അഭികാമ്യമല്ല. അത് നശീകരണപ്രവൃത്തിയായി കണക്കാക്കും. രൺജിത്ത് സിജി {Ranjithsiji} 14:05, 7 ഡിസംബർ 2024 (UTC)[മറുപടി]

WP:GNG യും WP:POL യും അനുസരിച്ച് ശ്രദ്ധേയത പാലിക്കാത്ത രാഷ്ട്രീയക്കാരൻ. ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗത്തിൻ്റെ സംസ്ഥാന പ്രസിഡണ്ട്. ലേഖനത്തിലെ വ്യക്തി ജീവിതം, വിദ്യാഭ്യാസം എന്നീ സെക്ഷനുകൾ അതുപോലെ Rojypala എന്ന യൂസർ നടത്തിയ ഈ തിരുത്തലും ,ലേഖനത്തിൻ്റെ നിർമ്മാതാവിൻ്റെ പ്രധാന വാദമായ ശ്രദ്ധേയതാ നയങ്ങൾ അനുസരിച്ച് കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകൻ എന്ന മാനദണ്ഡം പാലിക്കപ്പെടുന്നില്ല എന്നതിൻ്റെയും അതുപോലെ ലേഖനം നിർമ്മിച്ച വ്യക്തിയ്ക്കും അതു പോലെ ലേഖന വിഷയത്തിനും ഉള്ള അടുപ്പം കാണിക്കുന്നതിന്നെയും സുചന നൽകുന്നതാണ്. പ്രസ്തുത ഉപയോക്താവിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഇവിടെയും ഉയർന്നതാണ്. ഇംഗ്ലീഷ് വിക്കിയിൽ ഇദ്ദേഹം നിർമ്മിച്ച ഈ ലേഖനവും UPE, COl ടാഗുകൾ അടങ്ങിയതായിരുന്നു. ആയതു കൊണ്ടു തന്നെ ലേഖനം നിലനിർത്താൻ തീരുമാനിച്ചത് പുനപരിശോധിക്കാൻ താൽപര്യപ്പെടുന്നു. Akhiljaxxn (സംവാദം) 12:58, 2 നവംബർ 2020 (UTC)[മറുപടി]

ലേഖനം മായ്ക്കപ്പെടാത്ത സ്ഥിതിക്ക് സംവാദം താളിൽ പോരേ ഈ ചർച്ച.--Irshadpp (സംവാദം) 13:14, 2 നവംബർ 2020 (UTC)[മറുപടി]
അങ്ങനെ ആണെങ്കിൽ വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന എന്നൊരു പദ്ധതി താളിന്റെ ആവശ്യകത ഇല്ലല്ലോ. Akhiljaxxn (സംവാദം) 13:08, 10 നവംബർ 2020 (UTC)[മറുപടി]
ലേഖനം നിലനിർത്താൻ തീരുമാനിച്ചത് പുനപരിശോധിക്കേണ്ടതാണ്. അഹൂജ
താഴെയുള്ള ചർച്ച പൂർത്തിയായിരുന്നു. ദയവായി ഇതിൽ മാറ്റം വരുത്തരുത്.

WP:GNG പ്രകാരം ശ്രദ്ധേയത ഉണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത മിക്കവാറും എല്ലാവരും അഭിപ്രായപ്പെട്ടിട്ടും ലേഖനം മായ്ച്ചു എന്ന് തീരുമാനം പ്രഖ്യാപിക്കുന്നത് എന്ത് സമവായപ്രകാരമാണ്. മായ്ക്കാൻ നിർദ്ദേശിച്ച @Rojypala: പോലും കവി എന്ന നിലക്കുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അങ്ങനെ ചെയ്തത്. ചർച്ചയിൽ പങ്കെടുത്ത @Kiran Gopi:, @Ajeeshkumar4u:, @Irshadpp: എന്നിവരെല്ലാം WP:GNG പാലിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടവരായിരുന്നു. മറിച്ചൊരു അഭിപ്രായം ചർച്ചയിൽ വന്നതേയില്ല. എന്നാൽ പിന്നീട് വന്ന ഏതൊക്കെയോ ഉപയോക്താക്കൾ സൃഷ്ടിച്ച ബഹളങ്ങൾ തീരുമാനത്തെ സ്വാധീനിച്ചോ എന്നാണ് ഞാൻ സംശയിക്കുന്നത്. എന്നാൽ അത്തരം ബഹളങ്ങൾ തീരുമാനത്തെ സ്വാധീനിക്കാവതല്ല. വിക്കിപ്പീഡിയ ജനാധിപത്യമല്ല (ആളെക്കൂട്ടി താല്പര്യങ്ങൾ നടപ്പിലാക്കുന്നതിനെതിരെയുള്ള ഒരു തത്വമാണ് യഥാർത്ഥത്തിൽ അത്) എന്ന തത്വം പലപ്പോഴും സമവായം എന്ന തത്വത്തെ മറികടക്കുന്നുണ്ടോ എന്ന് തോന്നിപ്പോകുന്നുണ്ട്. ലേഖനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു.--Irshadpp (സംവാദം) 08:04, 19 ഏപ്രിൽ 2021 (UTC)[മറുപടി]

  • വളരെയധികം ചർച്ചകൾ നടത്തിയശേഷവും, ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ നൽകിയശേഷവും, ബഹുഭൂരിപക്ഷം പേരും ലേഖനം നിലനിർത്തണം എന്നാവശ്യപ്പെട്ടശേഷവും നന്ദിത കെ.എസ്. മായ്ക്കപ്പെട്ടു എന്നത് തികച്ചും സങ്കടകരമാണ്. ഇവിടെയുള്ള ചർച്ചകളിലൂടെ ഒരിക്കൽക്കൂടി കടന്നുപോയി, ലേഖനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു--Vijayan Rajapuram {വിജയൻ രാജപുരം} 08:53, 19 ഏപ്രിൽ 2021 (UTC)[മറുപടി]
ശ്രദ്ധേയത പാലിക്കുന്ന ലേഖനമാണ്, പുനഃസ്ഥാപിക്കണം എന്ന് അഭിപ്രായം. --KG (കിരൺ) 15:22, 19 ഏപ്രിൽ 2021 (UTC)[മറുപടി]

കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി വിശകലനം ചെയ്യാൻ ഞാൻ ശ്രമിക്കുന്നു(ബഹളം ഒഴികെയുള്ളവ). എനിക്ക് ഈ കാര്യത്തിൽ അത്ര ഗ്രാഹ്യം പോര എന്ന് ആദ്യമേതന്നെ പറയട്ടെ. ഈ ലേഖനത്തിൽ പരാമർശിക്കുന്നവ്യക്തി ആത്മഹത്യ ചെയ്തു, അതിനുശേഷം കണ്ടെടുത്ത കുറേ കവിതകൾ ഒരു സമാഹാരമായി പ്രസിദ്ധീകരിച്ചു. ഇത്രയുമാണ് സംഭവം. ഈ കവിതാസമാഹാരം പ്രചാരമുള്ളതാണോ ഈ വ്യക്തി മലയാള സാഹിത്യത്തിൽ അറിപ്പെടുന്ന കവിതകൾ എഴുതിയ ആളാണോ എന്നിങ്ങനെയുള്ള കാര്യമാണ് വ്യക്തമാവേണ്ടത്. റുട്ടീൻ കവറേജ് അല്ലാതെ വാർത്തകളും മറ്റും ഉണ്ടെങ്കിൽ ലേഖനം പുനസ്ഥാപിക്കാൻ തടസ്സമില്ല. അങ്ങനെഎന്തെങ്കിലുമുണ്ടോ എന്ന് ഒന്നു പരിശോധിച്ച് തീർപ്പാക്കിയാൽ മുന്നോട്ട് പോകാം. ആ ചർച്ചയിൽ വളരെ അധിക്ഷേപകരമായ സംസാരം ഉണ്ടാവുകയും കുറേനാൾ തീരുമാനം ആകാതെ കിടക്കുകയും ചെയ്തതുകൊണ്ടാണ് മായ്ച്ചത്. --രൺജിത്ത് സിജി {Ranjithsiji} 08:33, 17 മേയ് 2021 (UTC)[മറുപടി]

ലേഖനത്തിന്റെ ആധികാരികതയും ശ്രദ്ധേയതയും സംബന്ധിച്ച് ഇവിടേയും ഇവിടേയും വളരെ വിശദമായിത്തന്നെ ചർച്ച ചെയ്തുകഴിഞ്ഞതാണ്. ഇംഗ്ലീഷ് വിക്കിപീ‍ഡിയയിൽ ഇതിന് ശ്രദ്ധേയതയുണ്ട്. [1] അവലംബം മാത്രം മതി ശ്രദ്ധേയതയ്ക്ക്. ആ ചർച്ചകളൊക്കെ ഇനിയുമാവർത്തിക്കുകയെന്നത് വൃഥാപ്രവൃത്തിയാവും എന്നതിനാൽ അതിന് തുനിയുന്നില്ല.

//ചർച്ചയിൽ വളരെ അധിക്ഷേപകരമായ സംസാരം ഉണ്ടാവുകയും കുറേനാൾ തീരുമാനം ആകാതെ കിടക്കുകയും ചെയ്തതുകൊണ്ടാണ് മായ്ച്ചത്.// എന്നത് മനസ്സിലാക്കുന്നു. വിക്കിമര്യാദയറിയാത്ത കുറേപ്പേർ വന്ന് അമാന്യമായി പെരുമാറി എന്നത്, ലേഖനത്തിന്റെ മായ്ക്കൽ തീരുമാനത്തിൽ പരിഗണിക്കേണ്ടതില്ലായിരുന്നു. ചർച്ചയിൽ പങ്കെടുത്ത എല്ലാവരുംതന്നെ, ലേഖനം നിലനിർത്തണം എന്നുമാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഞാൻ ആരോപണവിധേയനായ ഒരു ചർച്ചയായതിനാലാണ്, തീരുമാനമെടുക്കുന്നതിൽനിന്ന് വിട്ടുനിന്നത്.

ശ്രദ്ധേയത ഇല്ലാത്തതിന്റെ പേരിൽ മുൻപ് നീക്കം ചെയ്ത [1], അവസ്ഥയിലല്ല ഇപ്പോൾ ഈ ലേഖനം മായ്ക്കപ്പെട്ടത് എന്നതിനാലാണ്, പുനഃസ്ഥാപിക്കണം എന്നഭ്യർത്ഥിക്കുന്നത്. ആരോഗ്യകരമായ ചർച്ചകൾ തുടരുന്നതിന് ഉപയോക്താക്കൾക്ക് ഊർജ്ജം നൽകുന്നതിന്, ഇത്തരം തിരുത്തലുകൾ ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. നന്ദി.--Vijayan Rajapuram {വിജയൻ രാജപുരം} 10:44, 17 മേയ് 2021 (UTC)[മറുപടി]

 - ലേഖനം പുന:സ്ഥാപിച്ചു. കുറച്ചുകൂടി നന്നായി തിരുത്തിയെഴുതേണ്ടിവരുമെന്ന് തോന്നുന്നു. --രൺജിത്ത് സിജി {Ranjithsiji} 14:13, 18 മേയ് 2021 (UTC)[മറുപടി]

floatIrshadpp (സംവാദം) 07:32, 19 മേയ് 2021 (UTC)[മറുപടി]

float Malikaveedu (സംവാദം) 08:03, 19 മേയ് 2021 (UTC)[മറുപടി]

  1. Soumya, Sahadevan; P., Nagaraj (2017-06-19). "An in-depth study on the life and works of K.S Nanditha" (PDF). Shanlax International Journal of English. 5 (3): 5–9. ISSN 2320-2645.