Jump to content

അൾജീറിയായിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
അൾജീറിയായിലെ സ്ത്രീകൾ
Algerian women dressed in traditional garbs.
Gender Inequality Index
Value0.391 (2012)
Rank74th
Maternal mortality (per 100,000)97 (2010)
Women in parliament25.6% (2012)
Females over 25 with secondary education20.9% (2010)
Women in labour force15.0% (2011)
Global Gender Gap Index[1]
Value0.5966 (2013)
Rank124th out of 144
Portrait of a young Algerian woman, painted by Georges Gasté before 1910.

1962ൽ അൾജീറിയായിൽ നടന്ന സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത അൾജീറിയായിലെ സ്ത്രീകൾ പുരുഷന്മാർക്കു തുല്യമായ അവകാശം ലഭിക്കാനായി സമരംചെയ്തു. അങ്ങനെ അവർ തങ്ങളുടെ സ്വത്വം നിലനിർത്താനും ആണിൽനിന്നും അത് അംഗീകരിപ്പിക്കാനും പുതിയ ഒരു ബോധം വളർത്താൻ കഴിഞ്ഞു. സ്വാതന്ത്ര്യസമരശേഷം അൾജീറിയായിലെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ നിലനിർത്താനായി ആ രാജ്യത്തിന്റെ വികസനത്തിനായി പുരുഷന്മാരോടൊപ്പം തോൾചേർന്നുനിന്നു പ്രവർത്തിച്ചു. അൾജീറിയ താരതമ്യേന പുരോഗമനത്തെ പിന്തുണക്കുന്ന ഒരു രാജ്യമായിത്തീർന്നു. [2]സ്ത്രീകളുടെ അവിടത്തെ ഉയർന്ന അവസ്ഥ ഈ രാജ്യത്തിന്റെ ഇക്കാര്യത്തിലുള്ള പുരോഗമനം വെളിവാക്കുന്നു. ആ പ്രദേശത്തെ മറ്റു രാജ്യങ്ങൾക്കില്ലാത്ത സ്ത്രീപക്ഷ ഭരണഘടനയും നിയമസംവിധാനങ്ങളും അൾജീറിയായ്ക്കുണ്ട്.[2] അവർക്ക് വോട്ട് ചെയ്യാനും രാഷ്ട്രീയത്തിൽ ഇടപെട്ട് ഉന്നത സ്ഥാനങ്ങളിലെത്താനും കഴിയും. [3] വിവാഹവും വ്യക്തിജീവിതവും== അൾജീറിയായിൽ വിവാഹിതരാകാനുള്ള നിയമപരമായ പ്രായം സ്ത്രീകൾക്ക് 18 വയസ്സും പുരുഷന്മാർക്ക് 21 വയസ്സുമാണ്. [4] ഫ്രാൻസിന്റെ കീഴിലുണ്ടായിരുന്ന കാലഘട്ടത്തിലുണ്ടായിരുന്നതിലും താമസിച്ചാണ് ഇവിടത്തെ പല സ്ത്രീകളും വിവാഹിതരാകുന്നത്. വിദ്യാഭ്യാസവും തൊഴിലിനോടുള്ള കൂറും മാറുന്ന സാമൂഹ്യ ചുറ്റുപാടുമാണ് സ്ത്രീകൾക്ക് തങ്ങളുടെ വിവാഹം നീട്ടേണ്ടിവരുന്നത്.

2010ൽ ഫെർട്ടിലിറ്റി നിരക്ക് 1.76 ആണ്. എന്നാൽ ഇത്, 2009ൽ 2.41 ആയിരുന്നു. 1970കളിൽ ഫ്രാൻസുമായുള്ള സ്വാതന്ത്യസമരത്തിനു അടുത്തനാളുകളിൽ നിരക്ക് 7.12 ആയിരുന്നു.

വിദ്യാഭ്യാസവും തൊഴിലും

അൾജീറിയായുടെ സ്വാതന്ത്ര്യസമരശേഷം അൾജീറിയായിൽ വളരെക്കുറച്ചു അൾജീറിയൻ സ്ത്രീകൾക്കേ എഴുതാനും വായിക്കാനും അറിയാമായിരുന്നുള്ളു. ഇതിനു കാരണം ഫ്രഞ്ചു ഭരണകാലത്ത് അൾജീറിയൻ തദ്ദേശവാസികളെ വിദ്യാഭ്യാസം ചെയ്യുന്നതിൽനിന്നും വിലക്കേർപ്പെടുത്തിയതാണ്. അതിന്റെ ആഘാതങ്ങൾ ഇന്നും നിലനിൽക്കുന്നു. 40 വയസ്സിനുമുകളിലുള്ള അൾജീറിയൻ സ്ത്രീകളിൽ സാക്ഷരതാനിരക്കു തുലോം കുറവായിരിക്കുന്നു.

പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഇവിറ്റെ സാക്ഷരതാനിരക്ക് കുറവാണ്. (2015 ലെ കണക്കുപ്രകാരം, അൾജീറിയായിലെ സാക്ഷരതാനിരക്ക്, സ്ത്രീകളിൽ 73.1% പുരുഷന്മാരിൽ: 87.2% എന്നിങ്ങനെയാണ്.)

അൾജീറിയൻ യുദ്ധത്തിൽ സ്ത്രീകളുടെ പങ്ക്

അറിയപ്പെടുന്ന വ്യക്തികൾ

  • കഹീന - 7th century female Berber religious and military leader, who led indigenous resistance to Arab expansion in Northwest Africa.
  • ഡ്ജമീല ബൗഹൈറെദ് and ഡ്ജമീല ബൗപച - Algerian revolutionaries and nationalists who opposed French colonial rule of Algeria in the 1960s.
  • ഖാലിദ തൗമി - Current Minister of Communication and Culture and outspoken feminist activist.
  • അസ്സിയ ഡ്ജെബാർ - Novelist, translator and filmmaker. Most of her works deal with obstacles faced by women, and she is noted for her feminist stance.
  • സൗദ് മസ്സി - Singer, songwriter and guitarist known for her political views and currently signed to UK-based "Island" records.
  • ഖദീജ ബെങ്വെന്ന - Journalist and news reporter for the AlJazeera International channel. Known for criticizing Algeria's corrupt politicians.
  • സൊഹ്ര ദ്രിഫ് - Retired lawyer and the vice-president of the Council of the Nation, the upper house of the Algerian Parliament.
  • ലൗഇസ ഹനൗനി - The head of Algeria's Workers' Party (Parti des Travailleurs, PT). In 2004, she became the first woman to run for President of Algeria. Hanoune won 4.22% of the vote coming second out of six candidates. Though the elections are widely believed to have been fraudulent as a means of reelectingv President Abdelaziz Bouteflika.
  • സോഫിയ ബൗതെല്ല - Dancer, mainly hip-hop and street dance, known as the Nile Girl from Nike Women advertising and backup for Madonna.

ഇതും കാണൂ

  • Algerian women in France
  • Algeria women's national football team
  • Algeria women's national volleyball team
  • Algeria women's national handball team
  • List of Algerian women artists
  • Women in the Algerian War
  • The Women of Algiers in Their Apartments
  • അവലംബം

    ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു. (Data as of 1993.)

    1. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
    2. 2.0 2.1 Lowe, Christian (6 August 2009). "Algeria's women police defy danger and stereotypes". Reuters. Archived from the original on 2015-09-24. Retrieved 29 January 2012.
    3. Slackman, Michael (26 May 2007). "Algeria's quiet revolution: Gains by women". The New York Times. Retrieved 29 January 2012.
    "https://ml.wikipedia.org/w/index.php?title=അൾജീറിയായിലെ_സ്ത്രീകൾ&oldid=3624088" എന്ന താളിൽനിന്ന് ശേഖരിച്ചത്