Jump to content

ഇലമുളച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇലമുളച്ചി
ഇലയിൽ നിന്നും പുതിയ ചെടികൾ മുളപൊട്ടുന്നു
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Section:
Species:
B pinnata
Binomial name
Bryophyllum pinnatum
Synonyms

Kalanchoe pinnata (Lam.) Oken
Bryophyllum calycinum

ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. (ശാസ്ത്രീയനാമം: Bryophyllum pinnatum). ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാണ് ഇതിനെ ഇലമുളച്ചി എന്നു വിളിക്കുന്നത്.

രസഗുണങ്ങൾ

[തിരുത്തുക]

ശരാശരി 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞെട്ടുകളിൽ ഉണ്ടാകുന്നു. ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്. തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. വംശവർദ്ധനവ് സാധാരണയായി ഇലകളുടെ അരികുകളിൽ പൊട്ടിമുളയ്ക്കുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://medicinalplantdatabase.com/tag/Kalanchoe-pinnata-Lam.-Pres.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഇലമുളച്ചി&oldid=3625201" എന്ന താളിൽനിന്ന് ശേഖരിച്ചത്