Jump to content

ഇൻക്ടുമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇങ്ക്‌ടോമി കോർപ്പറേഷൻ
FateAcquired by Yahoo!
സ്ഥാപിതംജനുവരി 1996; 28 വർഷങ്ങൾ മുമ്പ് (1996-01)[1]
സ്ഥാപകൻEric Brewer[1]
Paul Gauthier[1]
ആസ്ഥാനംFoster City, California[1]
പ്രധാന വ്യക്തി
David C. Peterschmidt[2]
(Chairman & CEO)
വരുമാനംDecrease $112 million (2002)
Decrease -$500 million (2002)
മൊത്ത ആസ്തികൾDecrease $145 million (2002)
Total equityDecrease $46 million (2002)
ജീവനക്കാരുടെ എണ്ണം
200 (November 2002)
Footnotes / references
[3]

ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് (ഐഎസ്പി) സോഫ്റ്റ്വെയർ നൽകുന്ന ഒരു കമ്പനിയായിരുന്നു ഇങ്ക്ടോമി കോർപ്പറേഷൻ. ഇത് ഡെലവെയറിൽ സംയോജിപ്പിക്കപ്പെട്ടു, ആസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയയിലെ ഫോസ്റ്റർ സിറ്റിയിലാണ്. ഉപഭോക്താക്കളിൽ മൈക്രോസോഫ്റ്റ്, ഹോട്ട്ബോട്ട്, ആമസോൺ.കോം, ഇബേ, വാൽമാർട്ട് എന്നിവ ഉൾപ്പെടുന്നു. കാലിഫോർണിയയിലാണ് ഈ കമ്പനി സ്ഥാപിതമായത്. നിലവിൽ യാഹൂ!വിന്റെ കീഴിലാണ് ഈ കമ്പനി.

പേരിന് പിന്നിൽ

[തിരുത്തുക]

ഇങ്ക്ടോമി വെബ്സൈറ്റ് പറയുന്നത് പ്രകാരം ഈ കമ്പനിയുടെ പേര് ഐതിഹ്യങ്ങളിലെ ബുദ്ധിമാനായ ഒരു ചിലന്തിയിൽ നിന്നാണ് എടുത്തിട്ടുള്ളത്. ശക്തരായ എതിരാളികളെ ബുദ്ധികൊണ്ട് തോല്പിക്കാൻ ഈ ചിലന്തിക്ക് കഴിഞ്ഞിരുന്നു. [4]

ചരിത്രം

[തിരുത്തുക]

1996-ൽ ബെർക്കെലയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രഫസറായിരുന്ന എറിക് ബ്രൂവറും ബിരുദവിദ്യാർഥിയായിരുന്ന പോൾ ഗൊതിയറും ആണ് ഈ കമ്പനി സ്ഥാപിച്ചത്. ഹോട്ട്ബോട്ട് സെർച്ച് എഞ്ചിനിലാണു ഇങ്ക്ടോമിയുടെ സോഫ്റ്റ്‌വയർ ഉപയോഗിച്ചത്. ഈ സെർച്ച് എഞ്ചിൻ ആൾട്ടാവിസ്തയെ പിന്തള്ളി വെബ് ക്രോളർ ആധാരമാക്കിയുള്ള മുന്നിട്ട് നില്കുന്ന സെർച്ച് എഞ്ചിൻ ആയി. പക്ഷേ പിന്നീട് ഗൂഗിൾ ഈ സ്ഥാനം കൈയ്യടക്കി.[5] 1996ൽ ടോം ലാമാർ രൂപകല്പന ചെയ്തതാണ് കമ്പനിയുടെ ഔദ്യോഗിക ചിഹ്നം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Inktomi Corporation Formed by UC Berkeley Scientists to Bring Parallel Processing Power to Commercial Internet Applications". Business Insider. May 20, 1996.
  2. Tessler, Joelle (March 8, 1999). "Inktomi CEO Looks to Sell 'Arms' To Range of ISPs and Portal Sites". The Wall Street Journal.
  3. "Inktomi Corporation 2002 Form 10-K Annual Report". U.S. Securities and Exchange Commission.
  4. Inktomi website, April 28, 1999.
  5. SIMS 141: Search Engines: Technology, Society, and Business Archived 2011-08-16 at the Wayback Machine.. Course Syllabus, Fall 2005.
"https://ml.wikipedia.org/w/index.php?title=ഇൻക്ടുമി&oldid=4075052" എന്ന താളിൽനിന്ന് ശേഖരിച്ചത്