കരുവന്നൂർ പുഴ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് കരുവന്നൂർ പുഴ.ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ് കരുവന്നൂർപ്പുഴയാകുന്നത്. 1050ച.കിലോമീറ്റർ വൃഷ്‌ടിപ്രദേശവും 48 കി.മീറ്റർ നീളവുമുള്ള ഈ പുഴ 32 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ജീവജലം പ്രദാനം ചെയ്യുന്നു. ജില്ലയുടെ കോൾമേഖലയുടെ പ്രധാന ജലസ്ത്രോതസ്സുകളിലൊന്നാണ് കരുവന്നൂർപ്പുഴ.കീഴ്‌ഭാഗത്ത് രണ്ടായിപ്പിളരുന്ന പുഴയുടെ ഒരുഭാഗം ചേറ്റുവകായൽ അഥവാ ഏനാമ്മാവ് ബണ്ടിലും മറ്റൊന്ന് കൊടുങ്ങല്ലൂരിൽ പെരിയാറ്റിലും ചേരുന്നു. തൃശൂർ നഗരത്തിൽ നിന്നും 48 കിലോമീറ്റർ ദൂരം.
sand
[തിരുത്തുക]karuvannur river sand auditing Report( prepared by River Research centre) Archived 2017-09-29 at the Wayback Machine.. കാനോലി കനാലിന്റെ ഒരു ഭാഗമാണ് ഈ പുഴ.
സൂചനകൾ
[തിരുത്തുക]തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിന്റെ മുമ്പിലൂടെ ഒഴുകുന്ന ഇതിനെയാണ് തീവ്ര എന്ന പേരിൽ വിദ്വാൻ മാന്തിട്ട തന്റെ ചാതകസന്ദേശത്തിൽ വർണ്ണിച്ചിട്ടുള്ളത്[1]
അവലംബം
[തിരുത്തുക]- ↑ ചാതകസന്ദേശം (സംസ്കൃതം) പി സി മുരളിമാധവൻ, പുറനാട്ടുകര സംസ്കൃതവിദ്യാലയം 1992