Jump to content

കിഷ്കിന്ധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിഷ്കിന്ധ

രാമായണത്തിൽ പ്രതിപാദിക്കുന്ന വാനരരാജ്യമാണ് കിഷ്കിന്ധ. [1] (ഇംഗ്ലീഷ്: Kishkindha, കന്നട: ಕಿಶ್ಕಿನ್ದಾ, IAST: Kiṣkindhā, ദേവനാഗരി: किष्किन्‍धा) ത്രേതായുഗത്തിൽ കിഷ്കിന്ധയുടെ രാജാവ് ബാലിയും, പിന്നീട് അനുജനായ സുഗ്രീവനും ആയിരുന്നതായി രാമായണത്തിൽ പറയുന്നു. സുഗ്രീവൻ രാജഭരണം നടത്തിയത് തന്റെ മന്ത്രിമാരിൽ പ്രധാനിയായ ഹനുമാന്റെ സഹായത്താലായിരുന്നു. [2] [3]

ഈ വാനര രാജ്യം സ്ഥിതിചെയ്തിരുന്നത് ദക്ഷിണഭാരതത്തിലെ തുംഗഭദ്രാനദി തീരത്ത് കർണ്ണാടകയിലെ ഹംപിയുടെ അടുത്താണ്. തുംഗഭദ്രയുടെ അടുത്താണ് ഋശ്യമൂകാചലം എന്നറിയപ്പെട്ടിരുന്ന ബാലിമേറാമല എന്ന പർവ്വതം സ്ഥിതിചെയ്യുന്നത്. രാമായണ കാലഘട്ടത്തിൽ (ത്രേതായുഗത്തിൽ) വിന്ധ്യമലനിരകൾക്കു ദക്ഷിണഭാഗത്തുള്ള പ്രദേശം ദണ്ഡകാരണ്യം എന്നപേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. മഹാഭാരതത്തിലും ഈ പ്രദേശത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിനുശേഷം യുധിഷ്ഠിരൻ നടത്തിയ രാജസൂയയാഗത്തെ തുടന്ന് ദക്ഷിണദിക്കിലേക്ക് പടനയിച്ച സഹദേവൻ ഇവിടെ വന്നിരുന്നതായി മഹാഭാരതത്തിൽ പറയുന്നുണ്ട്. [4]

അവലംബം

[തിരുത്തുക]
  1. സമ്പൂർണ്ണ രാമായണം -– ഡോ.പി.എസ്.നായർ -- ISBN 81-85973-30-X വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
  2. അദ്ധ്യാത്മരാമായണം -– തുഞ്ചത്ത് എഴുത്തച്ഛൻ
  3. അദ്ധ്യാത്മരാമായണം വ്യാഖ്യാനസഹിതം -- തുഞ്ചത്ത് എഴുത്തച്ഛൻ -- ISBN 81-8264-071-7 -- മാതൃഭൂമി പബ്ലീഷർ, കോഴിക്കോട്
  4. മഹാഭാരതം -– ഡോ.പി.എസ്.നായർ -- ISBN 81-85315-01-9 വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=കിഷ്കിന്ധ&oldid=3488674" എന്ന താളിൽനിന്ന് ശേഖരിച്ചത്