Jump to content

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°3′7″N 76°7′27″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾപടിഞ്ഞാറ്റുംമുറി, പടിഞ്ഞാറ്റുംമുറി ടൌൺ, പുളിയപറമ്പ്, നെല്ലിപ്പറമ്പ്, ഉപ്പാരപ്പറമ്പ്, പട്ടിയിൽപറമ്പ്, പൂഴിക്കുന്ന്, വള്ളിക്കാപറ്റ, മങ്കട പള്ളിപ്പുറം, പെരിന്താറ്റിരി, കൊളപ്പറമ്പ്, കടൂപ്പുറം, ചെലൂർ, പാറടി, കടുകൂർ, കടുങ്ങൂത്ത്, കൂട്ടിലങ്ങാടി, ഉന്നംതല, മൊട്ടമ്മൽ
ജനസംഖ്യ
ജനസംഖ്യ26,010 (2001) Edit this on Wikidata
പുരുഷന്മാർ• 12,878 (2001) Edit this on Wikidata
സ്ത്രീകൾ• 13,132 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.64 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221537
LSG• G100805
SEC• G10052
Map
Koottilangadi Town, Malappuram

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കൂട്ടിലങ്ങാടി. പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൂട്ടിലങ്ങാടി വില്ലേജ് പരിധിയിലുൾപ്പെടുന്ന കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന് 20.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. മങ്കട നിയോജക മണ്ഡലത്തിൽ പെട്ട ഈ പഞ്ചായത്തിൽ 2001 ലെ കാനേഷുമാരി പ്രകാരം ഏകദേശം 26010 പേർ വസിക്കുന്നു.ഇതിൽ 12878 പുരുഷന്മാരും 13133 സ്ത്രീകളും ഉൾപെടുന്നു. മൊത്തം സാക്ഷരത 87.64 ശതമാനമാണ്. 1961-ൽ രൂപീകൃതമായ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

ചരിത്രം

[തിരുത്തുക]

പഴയ മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിലുൾപ്പെട്ട പ്രദേശമായിരുന്നു കൂട്ടിലങ്ങാടി. മങ്കട, പള്ളിപ്പുറം എന്നീ രണ്ടംശങ്ങളിലായി യഥാക്രമം കടുകൂർ, കോണോത്തുംമുറി, കൊഴിഞ്ഞിൽ, പെരിന്താറ്റിരി എന്നിങ്ങനെ നാലും, പള്ളിപ്പുറം, പടിഞ്ഞാറ്റുമുറി, വള്ളിക്കാപറ്റ എന്നിങ്ങനെ മൂന്നും ദേശങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. 1961-ൽ പഞ്ചായത്ത് രൂപീകൃതമായപ്പോൾ കൂട്ടിലങ്ങാടി അംശത്തിന്റെ പേരു തന്നെ പഞ്ചായത്തിനും സ്വീകരിക്കപ്പെടുകയാണുണ്ടായത്.

സ്ഥിതി-വിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീർണ്ണം 20.92 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,010
പുരുഷന്മാർ 12,878
സ്ത്രീകൾ 13,132
ജനസാന്ദ്രത 1243
സ്ത്രീ : പുരുഷ അനുപാതം 1020
സാക്ഷരത 87.64%

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. പടിഞ്ഞാറ്റുമുറി
  2. പടിഞ്ഞാറ്റുമുറി ടൌൺ
  3. ഉപ്പാരപ്പറമ്പ്
  4. പട്ടിയിൽപ്പറമ്പ്
  5. പുളിയപ്പറമ്പ്
  6. നെല്ലിപ്പറമ്പ്
  7. വളളിക്കാപ്പറ്റ
  8. പൂഴിക്കുന്ന്
  9. മങ്കട പളളിപ്പുറം
  10. കൊളപറമ്പ്
  11. പെരിന്താറ്റിരി
  12. ചെലൂർ
  13. കടൂപ്പുറം
  14. പാറടി
  15. കടുങ്ങൂത്ത്
  16. കടുകൂർ
  17. കൂട്ടിലങ്ങാടി
  18. മൊട്ടമ്മൽ
  19. ഉന്നംതല


അവലംബം

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]