Jump to content

ചണ്ഡിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചണ്ഡിക
The fiery destructive power of Shakti
ചണ്ഡികാദേവിയുടെ പരമ്പരാഗത നെവാരി ചിത്രം
ദേവനാഗിരിचण्डी
സംസ്കൃതംCaṇḍī
പദവിആദിപരാശക്തി, ഭദ്രകാളി, ദുർഗ്ഗ, പാർവതി, ചാമുണ്ഡി
മന്ത്രംॐ ऐं ह्रीं क्लीं चामुण्डायै विच्चे
oṁ aiṁ hrīṁ klīṁ cāmuṇḍāyai vicce
ജീവിത പങ്കാളിശിവൻ
വാഹനംസിംഹം

ഹൈന്ദവ വിശ്വാസപ്രകാരം ദേവി ആദിപരാശക്തിയുടെ ഉഗ്രരൂപമാണ് ചണ്ഡിക എന്നറിയപ്പെടുന്നത്. ദുഷ്ടന്മാരുടെ നേർക്ക് ചണ്ഡകോപം കാണിക്കുന്നത് കൊണ്ടു ചണ്ഡിക എന്ന് വിളിക്കുന്നു. മറ്റൊരു തരത്തിൽ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ ഐക്യരൂപമാണ് ചണ്ഡികാദേവി അഥവാ ചണ്ഡികാ പരമേശ്വരി (Chandi Sanskrit:चण्डी Caṇḍī Chandika Caṇḍika) മംഗള ചണ്ഡിക എന്നാൽ നല്ലത് തരുന്ന ഭഗവതിയാണ്. കാളിയുടെ ഒരു പ്രധാന ഭാവമാണ് ചണ്ഡിക എന്ന് വിശ്വസിക്കപ്പെടുന്നു. ശൈവപുരാണങ്ങൾ ശിവപത്നി പാർവതിയെ ചണ്ഡികയായി വർണ്ണിക്കാറുണ്ട്. ചണ്ഡിക തന്നെയാണ് ഭുവനേശ്വരി, ദുർഗ്ഗ, ഭദ്രകാളി, മഹാത്രിപുരസുന്ദരി, കാർത്യായനി, പരാശക്തി, ജഗദംബിക, നാരായണി, ഭഗവതി, മഹാഗൗരി, ലളിതാംബിക, മംഗളാദേവി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്. ദേവി മാഹാത്മ്യത്തിൽ സുംഭനിസുംഭ യുദ്ധവേളയിൽ ചണ്ഡികാദേവിയുടെ പുരികക്കൊടിയിൽ നിന്ന് അവതരിച്ച ഉഗ്രരൂപിണിയായ കാളിയാണ് ചാമുണ്ഡി. ഈ കാളിയാണ് ചണ്ടമുണ്ടന്മാരെ വധിച്ചത്.

പുരാണകഥ

[തിരുത്തുക]

ദേവി മാഹാത്മ്യം, ദേവി ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങൾ ദേവിയെ സ്തുതിക്കുന്നു. ശുംഭനിശുംഭൻമാരെ വധിക്കാൻ അവതരിച്ച ദേവിയാണ് ചണ്ഡിക. ചണ്ഡികയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളിയാണ് ചാമുണ്ഡി.

ചണ്ഡികാ ഹോമം

[തിരുത്തുക]

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഒരു മുഖ്യ വഴിപാട് ആണിത്. കാര്യസിദ്ധി, ശത്രുസംഹാരം, ഐശ്വര്യം, ദോഷ നിവൃത്തി, ശാപ നിവർത്തി, സർവകാര്യ വിജയം തുടങ്ങിയവയ്ക്കാണ് ചണ്ഡികാ ഹോമം നടത്തുന്നത്. ദേവി ഭാഗവതത്തിലെ മുഖ്യ സ്തോത്രങ്ങൾ ആണിതിന് ഉപയോഗിക്കുന്നത്. 13 അധ്യായങ്ങളുണ്ട് അതിന് ഓരോന്നിനും പ്രത്യേകം ദേവിമാർ ഉണ്ട്. ഈ 13 അദ്ധ്യായങ്ങളിൽ 700 ശ്ലോകങ്ങളുണ്ട്. അതുകൊണ്ടാണ് ഹോമം ചെയ്യുന്നത്. ചിലപ്പോൾ സുമംഗലി പൂജ, കന്യാദാനം, ദാമ്പത്യ പൂജ എന്നിവയും ഇതോടൊപ്പം ചെയ്യുന്നു. സാധാരണ പല ക്ഷേത്രങ്ങളിലും ഈ ഹോമം നടത്താറുണ്ട്.

"https://ml.wikipedia.org/w/index.php?title=ചണ്ഡിക&oldid=3980995" എന്ന താളിൽനിന്ന് ശേഖരിച്ചത്