Jump to content

പറക്കും തളിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1952-ൽ അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ജേഴ്സിയിലെ പസ്സോറിയായിൽ കാണപ്പെട്ട പറക്കും തളികയുടേതെന്നു പറയപ്പെടുന്ന ചിത്രം.

അപരിചിത പറക്കും വസ്തുക്കൾ അഥവാ unidentified flying object (UFO)കളിലെ ഒരു വിഭാഗത്തേയാണ് പറക്കും തളികകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.തളിക രൂപത്തിൽ അലുമിനിയം,വെള്ളി നിറങ്ങളിൽ കാണപ്പെടുന്ന ഇവ അവകാശപ്പെടുന്ന പല വിവരണങ്ങൾ പ്രകാരം വെളിച്ചത്താൾ അലംകൃതമായിരിക്കും.പറക്കും തളികകൾ അന്യഗ്രഹ ജീവികളുടെ വാഹനങ്ങളായാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം‌

[തിരുത്തുക]

ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം‌ പറക്കും തളികകളെ കണ്ടാതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.എന്നാൽ ഒരു അമേരിക്കൻ പൈലറ്റ് ആയിരുന്ന കെന്നത്ത് അർനോൾഡ് 1947 ജൂൺ 24 പറക്കും തളികയെ കണ്ടതായി വെളിപ്പെടുത്തിയതു മുതലാണ് പൊതു സമൂഹത്തിനിടയിൽ പറക്കും തളികകളും അവയെ സൂചിപ്പിക്കുന്ന 'Flying Saucer' എന്ന പദവും പ്രചാരത്തിലായത്.അപരിചിത പറക്കും വസ്തുക്കളെ പൊതുവിൽ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്.

പറക്കുംതളിക ആക കാശത്ത്

പറക്കുംതളിക അഥവാ യു.എഫ്‌.ഒ (അൺ ഐഡന്റിഫൈഡ്‌ ഫ്ളയിംഗ്‌ ബ്ജക്ട്സ്‌..U.F.O)പറക്കുംതളികകളെപ്പറ്റി കൃതൃമായ ഒരു വിശദീകരണം നല്കാൻ ശസ്ത്രലോകത്തിന്‌ ഇനിയും സാധിച്ചിട്ടില്ല.തിളക്കവും നടുവീർത്ത തളികയുടെ ആകൃതിയുമുള്ള ചില വസ്തുക്കൾ ആകാശത്തിലുടെ അതിവേഗത്തിൽ പറന്നു നീങ്ങുന്നതു കണ്ടതായി വളെരെക്കാലം മുമ്പുതന്നെ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അന്യഗ്രഹങ്ങളിൽ നിന്ന് ഭൂമി സന്ദർശിയ്ക്കുവാനെത്തുന്ന വിചിത്ര ജിവികളുടെ വാഹനങ്ങളാണ്‌ യു.എഫ്.ഒ.കൾ എന്നാണ്‌ ഇന്നും നിലനിന്നുപോരുന്ന സങ്കല്പ്പം.

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യൻ ആകാശത്തിലും അജ്ഞമായ ആകാശയാനങ്ങളെ കണ്ടതായി അനേകം തവണ റിപ്പോർട്ടൂ ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കാര്യമായ യു.എഫ്.ഒ ഗവേഷണങ്ങൾ ഇനിയുമിവിടെ നടന്നിട്ടില്ല. ചുവപ്പു നിറവും, ഗോളാകൃതിയുമുള്ള പറക്കുംതളികകളെയാണ് ഇന്ത്യയിൽ കണ്ടിട്ടുള്ളത്.[അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പറക്കും_തളിക&oldid=3834790" എന്ന താളിൽനിന്ന് ശേഖരിച്ചത്