Jump to content

പീറ്റർ നോർട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Peter Norton
ജനനം (1943-11-14) നവംബർ 14, 1943  (81 വയസ്സ്)
കലാലയംReed College, Portland, Oregon
തൊഴിൽProgrammer
Software publisher
Technical book author
Philanthropist
സജീവ കാലം1965–present
ജീവിതപങ്കാളി(കൾ)
Eileen Harris
(m. 1983⁠–⁠2000)

Gwen Adams
(m. 2007)
കുട്ടികൾDiana and Michael[1]
പീറ്റർ നോർട്ടൺ - പുസ്തകത്തിന്റെ പുറംചട്ടയിൽ

പീറ്റർ നോർട്ടൺ(ജനനം നവംബർ 14, 1943) ഒരു അമേരിക്കൻ വിവരസാങ്കേതിക വിദഗ്ദ്ധനും, എഴുത്തുകാരനും, കലാതൽപ്പരനും, സാമൂഹിക സേവകനുമാകുന്നു. അദ്ദേഹത്തിന്റെ പേരും ഛായാചിത്രവും ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും പുസ്തകങ്ങൾക്കും അദ്ദേഹം പ്രശസ്തനാണ്. നോർട്ടൺ തന്റെ സോഫ്റ്റ്‌വെയർ ബിസിനസ്സ് 1990-ൽ സിമാൻടെക് കോർപ്പറേഷന് വിറ്റു.

ജീവ ചരിത്രം

[തിരുത്തുക]

1943 നവംബർ പതിന്നാലിന്‌ അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തെ ആബർഡീൻ എന്ന സ്ഥലത്തു ജനിച്ചു. 1965-ല് ഒറിഗൺ സംസ്ഥാനത്തെ റീഡ് കോളേജിൽ നിന്നും ബിരുദം നേടി. എഴുപതുകളിൽ ബുദ്ധ സന്യാസിയായ ഇദ്ദേഹം, എൺ‌പതുകളിൽ ഡോസ് (ഡിസ്ക് ഓപ്പറേറ്റിങ്ങ് സിസ്റ്റം) ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുവാനും നഷ്ടപ്പെട്ട ഫയലുകളെ തിരിച്ചു കൊണ്ടു വരാനും, തകരാറു സംഭവിക്കാൻ തുടങ്ങിയ ഡിസ്കുകളെ നന്നാക്കാനും കഴിവുള്ള നോർട്ടൺ യൂട്ടിലിറ്റീസ് എന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ ശേഖരം പുറത്തിറക്കി. ഇതിനു ശേഷം അദ്ദേഹത്തിന്റെ കമ്പനിയായ പീറ്റർ നോർട്ടൺ കമ്പ്യൂട്ടിങ്ങ് കമ്പ്യൂട്ടർ സുരക്ഷ, പരിരക്ഷ, സഹായം തുടങ്ങിയ മേഖലകളിൽ വിവിധ പ്രോഗ്രാമുകളും പുസ്തകങ്ങളും പുറത്തിറക്കി. 1990-ൽ സ്വന്തം കമ്പനി സിമാൻടെക് എന്ന കമ്പ്യൂട്ടർ സുരക്ഷാ കമ്പനിക്കു വിറ്റുവെങ്കിലും, നോർട്ടൺ എന്ന നാമധേയം ഇന്നും കമ്പ്യൂട്ടർ സുരക്ഷയുടെ പര്യായമായി നിലകൊള്ളുന്നു. മൈക്രോസോഫ്റ്റ് പിൽക്കാലത്ത് കൂട്ടിച്ചേർത്ത ഡീഫ്രാഗ് പ്രോഗ്രാം ആദ്യമായി കൊണ്ടുവന്നവരിലൊരാൾ ഇദ്ദേഹമാണ്‌ (നോർട്ടൺ സ്പീഡ് ഡിസ്ക്) മൈക്രോകമ്പ്യൂട്ടറുകളിൽ ഏർപ്പെടുന്നതിന് മുമ്പ്, ബോയിംഗ്, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഉൾപ്പെടെയുള്ള കമ്പനികൾക്കായി മെയിൻഫ്രെയിമുകളിലും മിനികമ്പ്യൂട്ടറുകളിലും അദ്ദേഹം 12 വർഷം ചെലവഴിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല ലോ-ലെവൽ സിസ്റ്റം യൂട്ടിലിറ്റികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് മെയിൻഫ്രെയിം പ്രോഗ്രാമർമാർക്ക് ഐബിഎം സാധാരണയായി ഡയഗ്നോസ്റ്റിക്സിനായി കരുതിവച്ചിരിക്കുന്ന ഒരു റാം ബ്ലോക്കിലേക്ക് പ്രവേശനം അനുവദിക്കുന്നതിനാണ്.

ഭാര്യയോടൊപ്പം കലാസാംസ്കാരിക സാമൂഹിക സേവനങ്ങൾക്കു സഹായം നൽകാനായി പീറ്റർ നോർട്ടൺ ഫാമിലി ഫൗണ്ടേഷൻ ആരംഭിച്ചു. 2000-ൽ വിവാഹ ബന്ധം വേർപ്പെടുത്തിയ ഇദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ കണ്ടം‌പെറോറി കലാശേഖരത്തിനുടമയുമാണ്‌. ആർട്ട് ന്യൂസ് മാഗസിന്റെ ഏറ്റവും വലിയ കളക്റ്റർ‌മാരുടെ പട്ടികയിൽ സ്ഥിരമായി ഇടം കണ്ടെത്തുന്ന ഇദ്ദേഹം, ക്രിയേറ്റീവ് കാപ്പിറ്റൽ ഫൗണ്ടേഷൻ, റീഡ് കോളേജ്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സ്, ക്രോസ്‌റോഡ്‌സ് സ്കൂൾ, ന്യൂയോർക്കിലെ മോഡേൺ ആർട്ട്സ് മ്യൂസിയം, അകോൺ ടെക്നോളോജീസ് എന്നിവയുടെ ബോർഡ് അംഗമാണ്‌. കമ്പ്യൂട്ടർ സുരക്ഷാ സംബന്ധമായ പല സം‌പ്രേക്ഷണങ്ങളിലും പോഡ്‌കാസ്റ്റുകളിലും ഇദ്ദേഹം സജീവ സാന്നിദ്ധ്യമാണ്‌.

സംഭാവനകൾ

[തിരുത്തുക]

ഇദ്ദേഹത്തിന്റെ സംഭാവനകളിൽ ചിലതു താഴെ പറയുന്നു

  • നോർട്ടൺ യൂട്ടിലിറ്റീസ്
  • നോർട്ടൺ സ്പീഡ് ഡിസ്ക്
  • നോർട്ടൺ എഡിറ്റർ
  • നോർട്ടൺ കമാന്‌ഡർ
  • നോർട്ടൺ ഗൈഡ്
  • ദ പീറ്റർ നോർട്ടൺ പ്രോഗ്രാമേഴ്സ് ഗൈഡ് ടു ഐ.ബി.എം. പി.സി (പുസ്തകം)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]



  1. "Peter Norton". nndb.com. Retrieved November 11, 2014.
"https://ml.wikipedia.org/w/index.php?title=പീറ്റർ_നോർട്ടൺ&oldid=3827761" എന്ന താളിൽനിന്ന് ശേഖരിച്ചത്