Jump to content

ലൈറ്റ് സ്ക്രൈബ് ലേബലിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലൈറ്റ് സ്ക്രൈബ് ലേബലിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പണിതീർന്ന ഒരു ലൈറ്റ് സ്ക്രൈബ് ഡിസ്കിന്റെ രണ്ടു വശവും
വിക്കിപ്പീഡിയ ലോഗൊ പതിപ്പിച്ച ഒരു ലൈറ്റ് സ്ക്രൈബ് ഡിസ്ക്

കോപ്പി ചെയ്യുന്ന സി.ഡി അല്ലെങ്കിൽ ഡിവിഡിയിൽ ഒരു പ്രത്യേക രീതിയിൽ ലേബൽ ചെയ്യാൻ സാധിക്കുന്നതിന് സഹായിക്കുന്ന ഒരു ആധുനിക സംവിധാനമാണു ലൈറ്റ് സ്ക്രൈബ് ലേബലിംഗ്.

ചരിത്രം

[തിരുത്തുക]

ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചത് എച്ച്.പി. കമ്പനിയിലെ ഡാരിൽ ആൻ‌ഡേഴ്സൺ ആണ്. [1] പിന്നീട് ഈ സാങ്കേതികവിദ്യ പുറത്തിറക്കിയത് 2004 ൽ [2] എച്.പി കമ്പനിയുടെ ഒപ്റ്റികൽ വിഭാഗവും ചേർന്നാണ്. [3]

പ്രത്യേകതകൾ

[തിരുത്തുക]

ഒരു പ്രത്യേക സി.ഡി അല്ലെങ്കിൽ ഡി.വി.ഡി സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെ ഡ്രൈവ് മുഖേന നേരിട്ട് ലേബൽ ചെയ്യുന്നു. ലേസർ രശ്മികൾ ഉപയോഗിച്ച് ചെയ്യുന്ന ഈ സംവിധാനത്തിനു പ്രിന്റിങ്ങോ,മഷിയോ കൂടാതെയും ഒരു പുതിയ പ്രതലം സൃഷ്ടിക്കാതെയും ലേബൽ ചെയ്യുവാൻ സാധിക്കുന്നു എന്നതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

പ്രവർത്തന രീതി

[തിരുത്തുക]

സി.ഡി അല്ലെങ്കിൽ ഡിവിഡിയുള്ള പ്രതലത്തിലേക്ക് നാം ഉദ്ദേശിക്കുന്ന ഫോട്ടോകൾ, ടെബ്ലേറ്റുകൾ ലേസർ രശ്മികൾ മുഖേന പതിപ്പിക്കും ബോൾ സംഭവിക്കുന്നപ്രവർത്തനമാണ് ലേബലായി മാറുന്നത്. ഈ ലേബലുകൾ സുതാര്യവും,ഭദ്രതയുള്ളതുംപൊളിഞ്ഞ് പോകാത്തതുമാണ് ലൈറ്റ് സ്ക്രൈബ് ലേബലുകൾ ചാരനിറത്തിൽ-ബ്ലാക്ക്&വൈറ്റ് ഫോട്ടോ പോലെ-സിഡി/ഡിവിഡി യിൽ പതിയുന്നു. ലൈറ്റ് സ്ക്രൈബ് സിഡികൾ ഗോൾഡ്, മഞ്ഞ, പച്ച, ഓറഞ്ജ്, ചുമപ്പ്, നീല എന്നീ കളറുകളിലും ഡിവിഡികൾ ചുമപ്പ്, നീല, മഞ്ഞ ,പച്ച, ഓറഞ്ജ് എന്നീ കളറുകളിലും കൂടാതെ മൾട്ടികളറിലുമുള്ള പശ്ചാത്തലത്തിലും ലഭിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "HP Online classes - Getting started with LightScribe". Archived from the original on 2009-01-14. Retrieved 2009-02-21.
  2. "HP's invention, due in drives soon, lets users burn labels directly onto discs". Archived from the original on 2010-02-13. Retrieved 2009-02-21.
  3. "HP LightScribe - frequently asked questions". Archived from the original on 2020-06-29. Retrieved 2009-02-21.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]