Jump to content

ളാഹിരി മദ്‌ഹബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒൻപതാം നൂറ്റാണ്ടിൽ രൂപം കൊണ്ട ഒരു സുന്നി മുസ്‌ലിം കർമ്മശാസ്ത്രസരണിയാണ് ളാഹിരി മദ്‌ഹബ്. (അറബി: ظاهري)[1][2][3][4]

പ്രത്യേകതകൾ

[തിരുത്തുക]

ഖുർആൻ, ഹദീഥ് എന്നിവയുടെ പ്രത്യക്ഷമായ അർത്ഥങ്ങളെയും ആശയങ്ങളെയും സ്വീകരിക്കുക, ഗവേഷണം നടത്തിയും താരതമ്യം ചെയ്തും ഒക്കെയുള്ള നിയമനിർമ്മാണങ്ങളെ നിരാകരിക്കുക എന്നതൊക്കെയാണ് ഈ മദ്‌ഹബിന്റെ അടിസ്ഥാനങ്ങളായി കരുതപ്പെടുന്നത്.

ചില പണ്ഡിതർ ഈ മദ്‌ഹബിനെ സുന്നി ഇസ്‌ലാമിന്റെ അഞ്ചാം മദ്‌ഹബായി കണക്കാക്കുമ്പോൾ[5] [6] [7] മറ്റു ചിലർ അത് സുന്നി ഇസ്‌ലാമിൽ നിന്ന് സ്വതന്ത്രമായ അസ്ഥിത്വമായി കാണുന്നു[8]. ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ അഹ്‌ലെ ഹദീഥ് പണ്ഡിതർ പലരും ളാഹിരി ചിന്താധാരയിലാണെന്ന് അവകാശപ്പെടുന്നുണ്ട്[9].

ചരിത്രം

[തിരുത്തുക]

ദാവൂദ് അൽ ളാഹിരിയാണ് മദ്‌ഹബിന്റെ സ്ഥപകൻ എന്ന് പുറത്തുള്ള പണ്ഡിതർ പറയുമ്പോൾ, പക്ഷെ മദ്‌ഹബിന്റെ അനുയായികൾ അവരുടെ ഉൽഭവം ചേർത്തുവെക്കുന്നത് സുഫ്‌യാൻ അൽ ഥൗരി, ഇസ്‌ഹാഖ് ഇബ്ൻ റഹ്‌വിയ എന്നിവരിലേക്കാണ്. ആദ്യകാല സ്വഹാബികൾ ഈ മദ്‌ഹബിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിച്ചിരുന്നതെന്നും അതിനാൽ ആദ്യത്തെ തലമുറയുടെ മദ്‌ഹബ് എന്ന് ളാഹിരി മദ്‌ഹബിനെ കണാക്കാക്കാമെന്ന് ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ അബ്‌ദുൽ അസീസ് അൽ ഹർബി വാദിക്കുന്നുണ്ട്.[10]

അറേബ്യൻ പ്രദേശങ്ങളിൽ പെട്ടെന്ന് തന്നെ ഈ മദ്‌ഹബ് നാമാവശേഷമായെങ്കിലും അന്തലൂസ് ഖിലാഫത്തിന് കീഴിൽ വലിയ സ്വാധീനം കൈവരിച്ചിരുന്നു. ഇബ്ൻ ഹസമിന്റെ അൽ മുഹല്ല ളാഹിരി മദ്‌ഹബിന്റെ അടിസ്ഥാനഗ്രന്ഥമായി ഗണിക്കപ്പെടുന്നു.[11] 500 വർഷത്തോളം ഈ ചിന്താധാര നിലനിന്ന ശേഷം[12] ഹൻബലി മദ്‌ഹബുമായി ലയിച്ചുവെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ളാഹിരി മദ്‌ഹബ് പുനരുജ്ജീവിക്കപ്പെട്ടു.[13][14][15]


അവലംബം

[തിരുത്തുക]
  1. Hallaq, Wael (2005). The Origins and Evolution of Islamic Law. Cambridge University Press. p. 124. ISBN 978-0-521-00580-7.
  2. Mallat, Chibli (2007). Introduction to Middle Eastern Law. Oxford University Press. p. 113. ISBN 978-0-19-923049-5.
  3. Gleave, Robert (2012). Islam and Literalism: Literal Meaning and Interpretation in Islamic Legal Theory. Edinburgh University Press. p. 150. ISBN 978-0-7486-3113-1.
  4. Melchert, Christopher (1997). The Formation of the Sunni Schools of Law: 9th-10th Centuries C.E. Brill. pp. 178–197. ISBN 9004109528. Retrieved 2016-01-03.
  5. Kamali, Mohammad Hashim (2015). The Middle Path of Moderation in Islam: The Qur'anic Principle of Wasatiyyah. Oxford University Press. p. 63. ISBN 978-0-19-025145-1.
  6. Picard, Michel; Madinier, Rémy (2011). The Politics of Religion in Indonesia: Syncretism, Orthodoxy, and Religious Contention in Java and Bali. Taylor & Francis. p. 100. ISBN 978-1-136-72639-2.
  7. Hourani, Albert; Ruthven, Malise (2002). A History of the Arab Peoples. Harvard University Press. p. 190. ISBN 978-0-674-01017-8.
  8. Wiederhold, Lutz. "Legal–Religious Elite, Temporal Authority, and the Caliphate in Mamluk Society: Conclusions Drawn from the Examination of a “Zahiri Revolt” in Damascus in 1386." International Journal of Middle East Studies 31.2 (1999): 203-235.
  9. Brown, Daniel W. (1999). Rethinking Tradition in Modern Islamic Thought. Cambridge University Press. p. 32. ISBN 978-0-521-65394-7. Ahl-i-Hadith [...] consciously identified themselves with Zahiri doctrine.
  10. Falih al-Dhibyani, Al-zahiriyya hiya al-madhhab al-awwal, wa al-mutakallimun 'anha yahrifun bima la ya'rifun Archived 2013-07-03 at the Wayback Machine.. Interview with Okaz. 15 July 2006, Iss. #1824. Photography by Salih Ba Habri.
  11. Hassan, AbdulRahman (7 Jan 2018). "Part 1/1 || Imaam Dawud Athaahiri || 5 Sunni schools of Fiqh Jurisprudence Islamic Law ||". YouTube. Retrieved 6 Feb 2021.
  12. "Ẓāhirīyah ISLAMIC LAW". Encyclopaedia Britannica. Retrieved 19 April 2020.
  13. Daniel W. Brown, Rethinking Tradition in Modern Islamic Thought: Vol. 5 of Cambridge Middle East Studies, pp. 28 and 32. Cambridge: Cambridge University Press, 1996. ISBN 9780521653947
  14. M. Mahmood, The Code of Muslim Family Laws, p. 37. Pakistan Law Times Publications, 2006. 6th ed.
  15. Hassan Ahmed Ibrahim, "An Overview of al-Sadiq al-Madhi's Islamic Discourse." Taken from The Blackwell Companion to Contemporary Islamic Thought, p. 172. Ed. Ibrahim Abu-Rabi'. Hoboken: Wiley-Blackwell, 2008. ISBN 9781405178488
"https://ml.wikipedia.org/w/index.php?title=ളാഹിരി_മദ്‌ഹബ്&oldid=3630794" എന്ന താളിൽനിന്ന് ശേഖരിച്ചത്