വിശ്വാസവോട്ട്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജനാധിപത്യക്രമം പാലിക്കുന്ന പാർലമെന്റിലോ മറ്റേതെങ്കിലും പ്രതിനിധിസഭകളിലോ സർക്കാർ അവതരിപ്പിക്കുന്ന വിശ്വാസപ്രമേയത്തിന്മേൽ നടക്കുന്ന വോട്ടെടുപ്പാണ് വിശ്വാസവോട്ട്. ഈ വോട്ടിന്റെ അടിസ്ഥാനത്തിൽ വിശ്വാസപ്രമേയം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. വിശ്വാസപ്രമേയത്തിൽ വിജയിക്കുന്ന സർക്കാരിനു അധികാരത്തിൽ തുടരാം. പരാജയപ്പെടുന്ന പക്ഷം സർക്കാരിന് മുന്നിൽ രണ്ടുവഴികളാണുള്ളത്.
- രാജിവെക്കുക.
- പാർലമെന്റ് പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.
പ്രതിപക്ഷത്തുള്ള ഏതെങ്കിലും രാഷ്ട്രീയകക്ഷിയാണ് വിശ്വാസവോട്ടിനു കാരണമായ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. ഇതിനുമേലുള്ള ചർച്ചകൾക്കു ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. ഭരണത്തിലിരിക്കുന്ന സർക്കാരിന് അധികാരത്തിൽ തുടരാനാവശ്യമായത്ര അംഗങ്ങൾ ഇല്ലെന്നു തെളിയിക്കാനുള്ള ശ്രമമാണ് അവിശ്വാസപ്രമേയത്തിലൂടെ നടക്കുന്നത്.