വിസയൻ കടൽ
വിസയൻ കടൽ | |
---|---|
സ്ഥാനം | |
നിർദ്ദേശാങ്കങ്ങൾ | 11°30′00″N 123°40′00″E / 11.50000°N 123.66667°E |
Type | sea |
പദോത്പത്തി | Visayas |
വിസയൻ കടൽ ഫിലിപ്പീൻസിലെ വിസയസ്, കിഴക്കൻ വിസായസ്, പടിഞ്ഞാറൻ വിസയസ് എന്നീ ദ്വീപുകളാൽ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ചുറ്റപ്പെട്ട ഒരു സമുദ്രം ആണ്. തെക്കുഭാഗത്ത് മധ്യ വിസയയും സ്ഥിതിചെയ്യുന്നു. വടക്കുഭാഗത്ത് മസ്ബെയ്റ്റ് ദ്വീപും കാണപ്പെടുന്നു. വിസയസ് ദ്വീപുകളുടെ കൂട്ടത്തിലുള്ള ലീറ്റ്, സെബു, നെഗ്രോസ് എന്നിവ കൂടാതെ പനയ് ദ്വീപും വിസയൻ കടലിനോട് ചേർന്ന് കിടക്കുന്നു. വിസയൻ കടലിലെ പനയ് ദ്വീപിന്റെ കിഴക്കുഭാഗത്തായിട്ടാണ് മഗലംബി ദ്വീപ് സ്ഥിതിചെയ്യുന്നത്. [1]
ജിൻറ്റോടോളോ ചാനൽ വഴി വിസയൻ കടലിനെ വടക്കു-പടിഞ്ഞാറു വഴി സിബുയൻ കടലുമായും, വടക്കു-കിഴക്ക് സർമർ കടലുമായും, തെക്കു-കിഴക്ക് കമോട്ട്സ് കടലുമായും, തെക്കു വഴി ബൊഹോൾ കടലുമായും, തനോൻ കടലിടുക്കും സുലു കടലും വഴി ഗുമരാസ് കടലിടുക്കും, പനയ് ഗൾഫുമായും ബന്ധിപ്പിച്ചിരിക്കുന്നു. വിസയൻ കടലിലെ ഏറ്റവും വലിയ ദ്വീപാണ് ബൻടയൻ ദ്വീപ്.[2]
അവലംബം
[തിരുത്തുക]External links
[തിരുത്തുക]- വിസയൻ കടൽ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)