Jump to content

സംവാദം:ചക്ക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോർട്ടുഗീസുകാർ ആദ്യമായി ചക്ക കാണുന്നത് കേരളത്തിൽ വച്ചാണ്. അതേ പോലെ ഇംഗ്ലീഷുകാരും.അപ്പോൾ പദോല്പത്തി എങ്ങനെയാവാനാണ് തരം? --ചള്ളിയാൻ ♫ ♫ 16:10, 2 നവംബർ 2007 (UTC)[മറുപടി]

പൊഷകമൂല്യത്തിനെല്ലാം കൂടി ഒരു പെട്ടിയുണ്ടാക്കാമോ? --Arayilpdas 17:29, 2 നവംബർ 2007 (UTC) ചക്കക്കുരുവിന്റെ പോഷകമൂല്യത്തിനു കിട്ടിയ തെളിവ് അത്ര ഗുണമില്ല. പിന്നെ അളവ് കണ്വേർട്ട് ചെയ്തതിൽ എനിക്ക് പിശകു പറ്റിയോ എന്നും സംശയമുണ്ട്. അറിയാവുന്നവർ ഒന്നു നോക്കണേ.--Arayilpdas 07:29, 19 നവംബർ 2007 (UTC)[മറുപടി]


കൂഴ, വരിക്ക എന്നിങ്ങനെ രണ്ടിനം ചക്കകൾ ഉണ്ട് എന്നത് ഒരു പ്രധാന കാര്യമായതുകൊണ്ട് ചേർക്കേണ്ടതല്ലേ. വരിക്കച്ചക്കക്ക് ശ്രീലങ്കയിലും വരിക്ക എന്നുതന്നെയാണ് പറയുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ശ്രീലങ്കയിലെ കാൻഡി രാജ്യം ഭരിച്ചിരുന്ന രാജാവിന്, അബദ്ധത്തിൽ അവിടെ കപ്പലപകടത്തില്പെട്ടോ മറ്റൊ എത്തിപ്പെടുന്ന സായിപ്പന്മാരെ പിടികൂടി തിരികെ പോകാൻ അനുവദിക്കാതെ വച്ചുകൊണ്ടിരിക്കുന്ന പതിവുണ്ടായിരുന്നു. ഒരുമാതിരി സ്വാതന്ത്ര്യമൊക്കെ അവർക്ക് കൊടുക്കും, തിരികെ പോകാൻ സമ്മതിക്കുകയില്ല എന്നു മാത്രം. അങ്ങനെ കാൻഡ്യൻ രാജ്യത്ത് പതിനെട്ടുവയസ്സുള്ളപ്പോൾ എത്തി, പത്തിരുപത്തഞ്ചുവർഷം കഴിയേണ്ടി വന്ന റോബർട്ട് നോക്സ് എന്ന സ്കോട്ട്ലൻഡുകാരൻ ഒരു രസികൻ പുസ്തകം എഴുതിയിട്ടുണ്ട്, ഒരു സ്വർണ്ണഖനി. 1681-ലാണ് അത് ആദ്യമായി പ്രസിദ്ധീകരിച്ചത്. "An Historical Relation of Ceylon" എന്നാണതിന്റെ പേര്. Daniel Dofoe-ക്ക് റോബിൻസൺ ക്രൂസോ എഴുതാൻ പ്രേരണ കിട്ടിയത് ആ പുസ്തകം വായിച്ചപ്പോഴാണ്. അതിൽ ചക്കയെക്കുറിച്ചും ചക്കക്കുരുവിനെക്കുറിച്ചും ഒക്കെ പറയുന്നുണ്ട്. തുടക്കം "there is another fruit, which we call Jacks" എന്നുപറഞ്ഞാണ്. തുടർന്ന്, ഇളംചക്കയെ ശ്രീലങ്കക്കാർ 'പൊളോ' എന്നും, മൂത്തചക്കയെ 'കോസ്' എന്നും വിളഞ്ഞചക്കയെ 'വരിക്ക', 'വെള്ള' ഇവയിൽ ഏതെങ്കിലും ഒന്നെന്നും വിളിക്കുമെന്നും അദ്ദേഹം എഴുതി. ചക്കക്കുരുവിനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: "The Kernels do very much resemble chestnuts both in colour and taste and are almost as good. The poor people will boil them or roast them in embers. And when they go on a journey, they will carry them in a bag for their provision by the way. One Jack may contain three pints or two quarts of these seeds or kernels."Georgekutty 14:50, 27 ഡിസംബർ 2008 (UTC)[മറുപടി]

പൊളോ നമുക്ക് പുളയും കോസ് കൂഴയും വരിക്ക വരിക്കയായും നിൽകുന്നു അല്ലേ? കൊള്ളാം. അപ്പോൾ ചക്കയും ശ്രീലങ്കയിൽ നിന്നായിരിക്കുമോ ഇങ്ങെത്തിയത്? തേങ്ങപോലെ കറങ്ങിത്തിരിഞ്ഞ്? --Challiovsky Talkies ♫♫ 17:35, 8 മേയ് 2009 (UTC)[മറുപടി]

ആഞ്ഞിലിയുടെ ഫലമായ ആഞ്ഞിലിച്ചക്കയുടെ പടം ഇവിടെ ചേരുമോ? noble 17:19, 8 മേയ് 2009 (UTC)[മറുപടി]

അത് ആഞ്ഞിലി എന്ന താളിൽ ചേർക്കേണ്ടതാണ്‌. --Challiovsky Talkies ♫♫ 17:35, 8 മേയ് 2009 (UTC)[മറുപടി]


"പാരം,കവുങ്ങ്,പനസം,മുളക്,ഏലം,ഇഞ്ചി

കേരം,..,തളിർ വെറ്റില,ഏത്തവാഴ

ഈ രമ്യ വസ്തുതദി ചേർന്നു വിളങ്ങുമീ

നൽ പാരഗ്ര തരു മണ്ടിത നന്ദനാഭം"

എന്ന കേരളത്തേക്കുറിച്ചുള്ള കവിത പണ്ട് പള്ളിക്കുടത്തിൽ പഠിച്ചിട്ടുണ്ട്. പക്ഷെ പനസം ചക്കയാണൊ,പ്ലാവാണോ എന്ന തർക്കം തീർക്കാൻ സാറന്മാർക്കും കഴിഞ്ഞില്ല എന്നോർക്കുന്നു. noble 17:17, 22 മേയ് 2009 (UTC)[മറുപടി]

തോലകവിയുടെ ഒരു വ്യാക്യം "പനസി ദശായാം പാശി" അർഥം "ചക്കി പത്തായത്തിൽ കയറി!" . അതിനാൽ പനസം = ചക്ക :)--♥Aswini (സംവാദം) 14:52, 7 ഒക്ടോബർ 2013 (UTC)[മറുപടി]

ലയനം (ചക്ക/പ്ലാവ്)

[തിരുത്തുക]

പ്ലാവും ചക്കയും ഒന്നാക്കണം --Vinayaraj (സംവാദം) 03:03, 28 ഏപ്രിൽ 2013 (UTC)[മറുപടി]

തെങ്ങും തേങ്ങയും ഒന്നാക്കണം എന്ന പോലാണല്ലോ--117.218.66.74 15:03, 7 ഒക്ടോബർ 2013 (UTC)[മറുപടി]

ഇടിച്ചക്ക താൾ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്

[തിരുത്തുക]

ചക്കയുടെ ഒരു വകഭേദമെന്നതിനാൽ ലയിപ്പിക്കാം.--സിദ്ധാർത്ഥൻ (സംവാദം) 04:58, 10 ഒക്ടോബർ 2013 (UTC)[മറുപടി]

ലയിപ്പിച്ചു --മനോജ്‌ .കെ (സംവാദം) 12:22, 22 ഫെബ്രുവരി 2014 (UTC)[മറുപടി]

ചക്ക sugar വരുന്നത് കുറയ്ക്കും Karthishiburaji (സംവാദം) 13:01, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ശാസ്ത്രീയമായ തെളിവ് ആവശ്യമാണ് --രൺജിത്ത് സിജി {Ranjithsiji} 13:08, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചക്ക&oldid=3283078" എന്ന താളിൽനിന്ന് ശേഖരിച്ചത്