രക്തചംക്രമണവ്യൂഹം
ദൃശ്യരൂപം
(Cardiovascular system എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രക്തചംക്രമണവ്യൂഹം Circulatory system | |
---|---|
Details | |
Identifiers | |
Latin | systema cardiovasculare |
MeSH | D002319 |
FMA | 7161 |
Anatomical terminology |
മനുഷ്യനുൾപ്പെടെ, നട്ടെല്ലുള്ള ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് രക്തചംക്രമണവ്യൂഹം (Circulatory system). ഹൃദയമാകുന്ന പമ്പും, അതിനോടു ഘടിപ്പിച്ചിട്ടുള്ളതും അടച്ചുകെട്ടിയതുമായ നാളികളോടുകൂടിയ ഒരു സംവഹനവ്യൂഹവും ആണ് ഇതിന്റെ ഘടകങ്ങൾ. ധമനികളും (artery), സിരകളും (vein), കാപ്പില്ലറികളും (capillaries) രക്തസംക്രമണവ്യൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളാണ്. ലസികാവ്യൂഹവും (lymphatic system) ഈ വ്യൂഹത്തിന്റെ ഒരു ഭാഗം തന്നെ.