Jump to content

ചാൾസ് സാൻഡേഴ്സ് പെയേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Charles Sanders Peirce എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാൾസ് സാൻഡേഴ്സ് പെയേഴ്സ്
ചാൾസ് സാൻഡേഴ്സ് പെയേഴ്സ്
ജനനംസെപ്റ്റംബർ 10, 1839, മസച്യുസെറ്റ്സിലെ കേംബ്രിഡ്ജിൽ
മരണംഏപ്രിൽ 19, 1914 (74ആം വയസ്സിൽ) പെൻസിൽവേനിയയിലെ മില്ഫോർഡിൽ
ദേശീയതഅമേരിക്കൻ
പ്രവർത്തനമേഖലകൾതർക്കശാസ്ത്രം, ഗണിതം,
സ്ഥിതിഗണിതം,[1][2] തത്വശാസ്ത്രം,
മെട്രോളജി,[3] രസതന്ത്രം,
എക്സ്പെരിമെന്റൽ സൈക്കോളജി[4]
സാമ്പത്തികശാസ്ത്രം,[5] ഭാഷാശാസ്ത്രം,[6]
ശാസ്ത്രത്തിന്റെ ചരിത്രം
മതവിശ്വാസംഎപ്പിസ്കോപ്പൽ, പക്ഷേ പരമ്പരാഗതേതരം
ചാൾസ് സാൻഡേഴ്സ് പെയേഴ്സ്

വിഖ്യാതനായ അമേരിക്കൻ ഭൗതികശാസ്ത്ര ചിന്തകനും തത്ത്വചിന്തകനുമാണ് ചാൾസ് സാൻഡേഴ്സ് പെയേഴ്സ് (1839-1914) . പ്രാഗ്മാറ്റിസം എന്ന തത്ത്വചിന്താരീതിയുടെ ഉപജ്ഞാതാവായി അറിയപ്പെട്ടു. ആദ്യകാലത്ത് കാന്റിന്റെ സ്വാധീനവും പിൽക്കാലത്ത് തോമസ് റീഡിനെപ്പോലുള്ള സാമാന്യതത്ത്വ ചിന്തകന്മാരുടെ സ്വാധീനവുമുണ്ടായി. ക്രിട്ടിക്കൽ കോമൺസെൻസിസം എന്ന പെയേഴ്സന്റെ പരികല്പനയിൽ ഈ സ്വാധീനതകൾ പ്രകടമായി പ്രത്യക്ഷപ്പെട്ടു[7]. തർക്കശാസ്ത്രവും സെമിയോട്ടിക്സും തമ്മിലുള്ള ബന്ധത്തെ ശരിയായി തിരിച്ചറിയുകയും ചിഹ്നശാസ്ത്രത്തിന് അടിത്തറയായിത്തീർന്ന ചില അടിസ്ഥാനാശയങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു.

ജീവിതരേഖ

[തിരുത്തുക]

ചാൾസ് സാൻഡേഴ്സ് പെയേഴ്സ് ഹാർവാർഡ് സർവ്വകലാശാലയിലെ ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ബെഞ്ചമിൻ പെയേഴ്സിന്റെ മകനായി 1839-ൽ മസാഞ്ചുസെറ്റ്സിലെ കേംബ്രിഡ്ജിൽ ജനിച്ചു. ഹാർവാർഡ് യൂനിവേർസിറ്റിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1861 മുതൽ 1891 വരയുള്ള നീണ്ട മുപ്പത് വർഷം 'അമേരിക്കൻ കോസ്റ്റ് ഗാർഡ് സർവ്വേ'യിൽ ശാസ്ത്രജ്ഞനായിരുന്നു. തർക്കശാസ്ത്ര പഠനത്തിനായി ഭൗതികശാസ്ത്രത്തെ കൈവിട്ടു[8]. ജോൺ ഹോപ്കിൻസ് യൂണിവേർസിറ്റിയിൽ 1879 മുതൽ 1884 വരെ പ്രഭാഷണം നടത്തി.അധാർമ്മികവും ഓർത്തോഡോക്സ് വിരുദ്ധവുമായ ജീവിതശൈലികൊണ്ട് അമേരിക്കൻ യാഥാസ്ഥിതിക പൊതുസമൂഹത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടു. ജോലിനഷ്ടമാകാനും അതു കാരണമായി. അവസാനകാലത്ത് രണ്ടാംഭാര്യയോടൊപ്പം പെൻസിൽവാനിയായിൽ ജീവിതം ചെലവഴിച്ചു. ശേഷിച്ച കാലം എഴുത്തിനു വേണ്ടി മാത്രമായി നീക്കി വെച്ചു. ഒട്ടേറെ പ്രസിദ്ധീകരിക്കുകയും അതിലേറെ എഴുതുകയും ചെയ്തു. ഒരു 'ലബോറട്ടറി തത്ത്വചിന്തകൻ' എന്നാണ് പെയേഴ്സ് സ്വയം വിശേഷിപ്പിച്ചത് [9]. 1914-ൽ അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. Hacking, Ian (1990), "A Universe of Chance", The Taming of Chance, pp. 200–215, Cambridge U. Pr.
  2. Stigler, Stephen M. (1978), "Mathematical statistics in the early States", Annals of Statistics, v. 6, March, pp. 239–265, see p. 248. doi:10.1214/aos/1176344123 JSTOR 2958876 MR483118.
  3. Crease, Robert P. (2009), "Charles Sanders Peirce and the first absolute measurement standard: In his brilliant but troubled life, Peirce was a pioneer in both metrology and philosophy", Physics Today v. 62, issue 12, December, pp. 39–44. Eprint.
  4. Cadwallader, Thomas C. (1974), "Charles S. Peirce (1839-1914): The first American experimental psychologist", Journal of the History of the Behavioral Sciences, v. 10, issue 3, pp. 291–8, July.
  5. Wible, James R. (2008), "The Economic Mind of Charles Sanders Peirce", Contemporary Pragmatism, v. 5, n. 2, December, pp. 39-67
  6. Nöth, Winfried (2000), "Charles Sanders Peirce, Pathfinder in Linguistics", Digital Encyclopedia of Charles S. Peirce.
  7. The Oxford Companion to Philosophy(2005), New edition, p685, Oxford University Press
  8. എൻസൈക്ലോപീഡിയാ ബ്രിട്ടാണിക്ക, മലയാളം എൻസൈക്ലോപ്പീഡിയ(2003) , വാല്യം 2 ,പുറം 1258 , ഡി സി ബുക്സ് കോട്ടയം
  9. The Oxford Companion to Philosophy(2005), New edition, p685, Oxford University Press