Jump to content

ഈസ്റ്റർ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Easter Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈസ്റ്റർ ദ്വീപ്
Isla de Pascua

റാപ നൂയി
Rapa Nui
Flag of Easter Island
Flag
of Easter Island
Coat of arms
Easter Island map showing Terevaka, Poike, Rano Kau, Motu Nui, Orongo, and Mataveri; major ahus are marked with moai
Easter Island map showing Terevaka, Poike, Rano Kau, Motu Nui, Orongo, and Mataveri; major ahus are marked with moai
തലസ്ഥാനംHanga Roa
ഔദ്യോഗിക ഭാഷകൾSpanish, Rapa Nui [1]
വംശീയ വിഭാഗങ്ങൾ
(2002)
Rapanui 60%, European or mestizo 39%, Amerindian 1%
നിവാസികളുടെ പേര്Rapa Nui or Pascuense
ഭരണസമ്പ്രദായംSpecial territory of Chile[2]
• Provincial Governor
Melania Carolina Hotu Hey
• Mayor
Luz Zasso Paoa
Annexation 
• Treaty signed
September 9, 1888
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
163.6 കി.m2 (63.2 ച മൈ)
ജനസംഖ്യ
• 2009 estimate
4,781[3]
• 2002 census
3,791
•  ജനസാന്ദ്രത
29.22/കിമീ2 (75.7/ച മൈ)
നാണയവ്യവസ്ഥPeso (CLP)
സമയമേഖലUTC-6 (Central Time Zone)
കോളിംഗ് കോഡ്56 32
ഇൻ്റർനെറ്റ് ഡൊമൈൻ.cl
Easter Island, Sala y Gómez, South America and the islands in between
Orthographic projection centered on Easter Island
Ahu Tongariki near Rano Raraku, a 15-moai ahu excavated and restored in the 1990s
Rapa Nui National Park
Moai at Rano Raraku, Easter Island
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചിലി Edit this on Wikidata
Area164 കി.m2 (1.77×109 sq ft)
മാനദണ്ഡംi, iii, v
അവലംബം715
നിർദ്ദേശാങ്കം27°07′S 109°21′W / 27.12°S 109.35°W / -27.12; -109.35
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്dppisladepascua.dpp.gob.cl

തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പോളിനേഷ്യൻ ദ്വീപാണ്‌ ഈസ്റ്റർ ദ്വീപ് (ഇംഗ്ലീഷ്:Easter Island). 1888 ൽ ചിലിയുമായി കൂട്ടിച്ചേർക്കപ്പെട്ട ഈ പ്രത്യേക ഭൂവിഭാഗം റപനൂയ് എന്ന പുരാതന ജനത സൃഷ്ടിച്ച മോയ് (moai) എന്ന് വിളിക്കപ്പെടുന്ന 887 സ്മാരക പ്രതിമകളിലൂടെ ലോകപ്രസിദ്ധിയാർജിച്ചതാണ്‌. യുനെസ്‌കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദ്വീപിലെ വിഭവങ്ങളുടെ അമിത ചൂഷണം കാരണം കാലാന്തരത്തിൽ ഈ ദ്വീപിലെ ആവാസവ്യവസ്ഥക്ക് കനത്ത തകർച്ച നേരിടേണ്ടി വരികയും അത് ചരിത്രാതീതകാലത്തെ നിരവധി ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്തു.

ഈ ദ്വീപിലെത്തപ്പെടുന്ന ആദ്യ യൂറോപ്പ്യൻ സഞ്ചാരി ഡച്ചുകാരനായ ജാക്കബ് റോജിവീൻ ആണ്‌ ഈസ്റ്റർ ദ്വീപ് എന്ന പേര്‌ നൽകിയത്. 'ഡേവിസ് ദ്വീപ്' അന്വേഷിച്ച് 1772 ലെ ഈസ്റ്റർ ഞായറാഴ്യായിരുന്നു അദ്ദേഹം ഈ ദ്വീപിൽ വന്നുപെട്ടത് . പാശ്ച് ഐലന്റ്(Paasch-Eyland) എന്നാണ്‌ അദ്ദേഹം പേര് വിളിച്ചത്(ഈസ്റ്റർ ഐലന്റിന്‌ പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് പേര്‌). ഈ ദ്വീപിന്റെ ഔദ്യോഗിക സ്പാനിഷ് നാമമായ ഇസ്‌ല ഡി പാസ്ക്വ(Isla de Pascua) എന്നതിന്റെ അർത്ഥവും 'ഈസ്റ്റർ ഐലന്റ്' എന്നാണ്‌.


അവലംബം

[തിരുത്തുക]
  1. Portal Rapa Nui. http://www.portalrapanui.cl/rapanui/informaciones.htm Archived 2012-01-14 at the Wayback Machine.
  2. Pending the enactment of a special charter, the island will continue to be governed as a province of the Valparaíso Region.
  3. National Statistics Office (INE).


"https://ml.wikipedia.org/w/index.php?title=ഈസ്റ്റർ_ദ്വീപ്&oldid=3625445" എന്ന താളിൽനിന്ന് ശേഖരിച്ചത്