Jump to content

പേജ് 3 (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Page 3 (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പേജ് 3
സംവിധാനംമധുർ ഭണ്ഡാർക്കർ
നിർമ്മാണംബൽദേവ് പുഷ്കർണ
കവിത പുഷ്കർണ
രചനമധുർ ഭണ്ഡാർക്കർ
നീന അറോറ
മനോജ് ത്യാഗി
സഞ്ജീവ് ദത്ത
അഭിനേതാക്കൾകൊങ്കണ സെൻ ശർമ്മ
അതുൽ കുൽക്കർണി
സന്ധ്യ മൃതുൽ
താര ശർമ്മ
ബൊമൻ ഇറാനി
ബിക്രം സലൂജ
ഉപേന്ദ്ര ലിമായെ
സംഗീതംരാജു സിംഗ്
ഷമീർ ടണ്ടൻ
ഛായാഗ്രഹണംമധു റാവു
ചിത്രസംയോജനംസുരേഷ് പായി
റിലീസിങ് തീയതി2005
ഭാഷഹിന്ദി / ഇംഗ്ലീഷ്
സമയദൈർഘ്യം139 min.

2005-ൽ പുറത്തിറങ്ങിയ ഹിന്ദി/ഇംഗ്ലീഷ് ചലച്ചിത്രമാണ് പേജ് 3. മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ഈ ചലച്ചിത്രം, 2005-ലെ സ്വർ‍ണ്ണകമലം ഉൾപ്പെടെ മൂന്ന് ദേശീയപുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. കൊങ്കണ സെൻ ശർമ്മ, അതുൽ കുൽക്കർണി എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

അഭിനേതാക്കൾ

[തിരുത്തുക]
  • കൊങ്കണ സെൻ ശർമ്മ – മാധവി ശർമ്മ
  • അതുൽ കുൽക്കർണി – വിനായക് മാനെ
  • സന്ധ്യ മൃതുൽ – പേൾ സീക്വിറ
  • താര ശർമ്മ – ഗായത്രി സച്ച്ദേവ
  • അഞ്ജു മഹേന്ദ്രു–റിതു ബജാജ്
  • ബൊമൻ ഇറാനി – ദീപക് സൂരി
  • ബിക്രം സലൂജ – രോഹിത് കുമാർ
  • നസീർ അബ്ദുള്ള–രമേഷ് താപ്പർ
  • റീഹാൻ എഞ്ചിനീയർ–അഭിജീത് പട്നായക്

പുരസ്കാരങ്ങൾ

[തിരുത്തുക]

2005 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)

  • സ്വർണ്ണകമലം - മികച്ച ചലച്ചിത്രം - ബോബി പുഷ്കർണ്ണ
  • രജതകമലം - മികച്ച തിരക്കഥ - നീന അറോറ, മനോജ് ത്യാഗി
  • രജതകമലം - മികച്ച എഡിറ്റിംഗ് - സുരേഷ് പായി

2005 സീ (Zee) സിനി അവാർഡ് (India)

  • മികച്ച പുതുമുഖനടിക്കുള്ള സീ സിനി അവാർഡ് - കൊങ്കണ സെൻ ശർമ്മ

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പേജ്_3_(ചലച്ചിത്രം)&oldid=2332695" എന്ന താളിൽനിന്ന് ശേഖരിച്ചത്