പേർഷ്യൻ സാമ്രാജ്യം
അസ്സീറിയയെ തകർത്തുകൊണ്ട് നിലവിൽ വന്ന ആര്യസാമ്രാജ്യമാണ് പേർഷ്യൻ സാമ്രാജ്യം അഥവാ പാരസിക സാമ്രാജ്യം[1]. അസ്സീറിയൻ - കൽദായ സാമ്രാജ്യങ്ങളുടെ തകർച്ച മുതൽ ഇസ്ലാമിക സാമ്രാജ്യ ഉദയം വരെയുള്ള കാലം (ക്രി.മു 550- ക്രി.വ. 641) പേർഷ്യൻ സാമ്രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും കാലമായിരുന്നു.
ക്രി മു രണ്ടാം സഹസ്രാബ്ദത്തിൽ മദ്ധ്യേഷ്യയിൽനിന്ന് മെസപ്പെട്ടോമിയയിലേയ്ക്ക് കുടിയേറിയ ആര്യൻമാരുടെ പിൻമുറക്കാരാണ് പേർഷ്യക്കാർ.
ഗോത്രങ്ങളുടെ നാമവും ദേശനാമവും
[തിരുത്തുക]പിൻകാലത്ത് ഇറാൻ എന്ന് പേരു കൈവന്ന ഭൂമിശാസ്ത്രവിവക്ഷയായിരുന്നു പേർഷ്യ. പേർഷ്യയാണ് ഇറാൻ ആയത്. പേർഷ്യൻ ഭാഷയിൽ ആര്യാണ എന്നാൽ ഭൂമി.ക്രി മു1500-നോടടുത്ത് മദ്ധ്യേഷ്യയിൽ നിന്ന് മെസപ്പൊട്ടേമിയക്ക് കിഴക്കുള്ള ഇറാനിയൻ പീഠഭൂമിയിലേക്ക് കടന്നുകയറിയ ആര്യഗോത്രങ്ങളുടെ പേരിനെ ആധാരമാക്കിയാണ് അവിടത്തെ സ്ഥലങ്ങൾക്കു പേരുണ്ടായത്. മേദ്യരുടെ പ്രദേശങ്ങൾ മേദ്യയും പേർഷ്യരുടെ പ്രദേശങ്ങൾ പേർഷ്യയുമായി അറിയപ്പെട്ടു.
ക്രി മു ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലാണ് ആര്യഗോത്രങ്ങൾ രണ്ടു വലിയ വിഭാഗങ്ങളായി ഉയർന്നുവന്നത്. ആദ്യം വന്നതും ശക്തിപ്രാപിച്ചതും മേദ്യ ആയിരുന്നു. താമസിയാതെ തന്നെ പേർഷ്യയും ഉയർന്നുവന്നു .
മേദ്യ
[തിരുത്തുക]ഏഴാം നൂറ്റാണ്ടിന്റെ അവസാനം മേദ്യർ ഇറാനിയൻ പീഠഭൂമിയുടെ വടക്ക് ശക്തമായ രാഷ്ട്രമായിത്തീർന്നിരുന്നു. അസ്സുറിയയെ തകർക്കാൻ അവർ കൽദായരെ (നവീന ബാബിലോൺ ) സഹായിച്ചു. മേദ്യരാണ് നിനുവയെ രക്തച്ചൊരിച്ചിലുകളുടെ നഗരമാക്കിയത്.
പേർഷ്യ (555-331 )
[തിരുത്തുക]ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്ത് പേർഷ്യയുടെ ചരിത്രമാരംഭിച്ചു. ഹഖ്മനീഷിന്റെ പേരിൽനിന്ന് പേർഷ്യൻ സാമ്രാജ്യത്തിന് ഹഖാമനിഷ്യ വംശസാമ്രാജ്യം എന്ന പേരുമുണ്ടായി. തെസ്പീസ് (ക്രി മു 675- ക്രി മു 640), സൈറസ് ൧ (ക്രി മു 640-ക്രി മു 600) എന്നിവരുടെ വാഴ്ചയിലൂടെ വളർന്ന പേർഷ്യ സൈറസ് ൨ (മഹാനായ സൈറസ് ) ക്രി മു 559-ക്രി മു 529-ന്റെ കാലത്ത് മേദ്യയും പേർഷ്യയെയും ഒന്നുചേർന്ന സാമ്രാജ്യമായി.
555 ലാണ് മേദ്യർ കീഴടങ്ങി പേർഷ്യയിൽ ലയിച്ചത്. ക്രി മു 539-ൽ കൽദായരെ (നവീന ബാബിലോൺ ) കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടർച്ചയായി പേർഷ്യാസാമ്രാജ്യം മാറി. 200 വർഷം ഈ പേർഷ്യാസാമ്രാജ്യം ലോകശക്തിയായി പ്രതാപത്തോടെ നിലനിന്നു.
ഇരുന്നൂറാണ്ടുകഴിഞ്ഞപ്പോൾ ക്രി മു 331-ൽ ഹക്കാമനീഷ്യവംശത്തിലെ അവസാനരാജാവ് മാസിഡോണിയക്കാരൻ അലക്സാണ്ടറിനോട് തോറ്റോടി. പേർഷ്യൻ രാജാവായി അലെക്സാണ്ടർ ബാബിലോണിൽ വച്ച് സ്വയം പ്രഖ്യാപിച്ചു.
യവനായ - പാർത്തിയ ഭരണം
[തിരുത്തുക]ക്രി മു 331 മുതൽ ക്രി വ 227 വരെയുള്ള കാലത്ത് പേർഷ്യൻ സാമ്രാജ്യം ആദ്യം യവനായ വംശരാജാക്കൻമാരുടെ ഭരണത്തിലും (331മുതൽ ക്രി.വ 63 വരെ ) പിന്നീടു് ക്രി.പി 227വരെ (വടക്കൻ പേർഷ്യയിൽ ക്രി മു 247 മുതൽ ക്രി.പി 227 വരെ) അർസസീഡ് (പാർത്തിയർ) വംശരാജാക്കൻമാരുടെയും ഭരണത്തിലുമായിരുന്നു.
ഇവർ പേർഷ്യക്കാരായിരുന്നില്ലെങ്കിലും പേർഷ്യൻ സാമ്രാജ്യമെന്ന വിവക്ഷ നിലനിന്നു. പ്രോത്സാഹനം കിട്ടിയില്ലെങ്കിലും പേർഷ്യൻ ഭാഷയും മതവും വികസിയ്ക്കുന്നതിന് തടസ്സങ്ങളുമില്ലായിരുന്നു.
അർസസീഡ് വംശം
[തിരുത്തുക]ക്രി മു 247മുതൽ ക്രി.പി 227വരെ അർസസീഡ് വംശരാജാക്കൻമാരുടെകാലമായിരുന്നു. അർസാസിഡ് വംശം (പാർത്തിയർ) മംഗോളിയൻ കലർപ്പുള്ള സിത്തിയൻ വർഗമായിരുന്നു . പേർഷ്യക്കാരാകട്ടെ ആര്യൻമാരും.
സസ്സനീയ പേർഷ്യാ സാമ്രാജ്യം (ക്രി.പി 208 - 641)
[തിരുത്തുക]പുനരുദ്ധരിയ്ക്കപ്പെട്ട പേർഷ്യൻ സാമ്രാജ്യമായിരുന്നു സസാനിയൻ പേർഷ്യാ സാമ്രാജ്യം. ക്രി.പി 208 മുതൽ ക്രി.പി. 641 വരെ സസ്സനീയ വംശരാജാക്കൻമാർ പേർഷ്യാ സാമ്രാജ്യം നിലനിറുത്തി.
സസ്സനീഡ് വംശത്തിലെ ഷപ്പൂർ ൧ (ക്രി.പി.241-272) ഷപ്പൂർ ൨ (309-379) വറാഹ്റൻ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കൻമാർ അതിക്രൂരന്മാരായിരുന്നു[അവലംബം ആവശ്യമാണ്].
ഇസ്ലാമിന്റെ ഉദയത്തോടെ സസ്സനീയ പേർഷ്യാ സാമ്രാജ്യം ചരിത്രാവശേഷമായി.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ പാരസിക രാജ്യമെന്നാണ് മലയാളത്തിൽ പേർഷ്യ അറിയപ്പെട്ടിരുന്നത്