Jump to content

പരിശുദ്ധ ഖുർആൻ/റഹ്‌മാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
03:54, 11 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jotterbot (സംവാദം | സംഭാവനകൾ) (പുതിയ ചിൽ ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 പരമകാരുണികൻ

2 ഈ ഖുർആൻ പഠിപ്പിച്ചു.

3 അവൻ മനുഷ്യനെ സൃഷ്ടിച്ചു.

4 അവനെ അവൻ സംസാരിക്കാൻ പഠിപ്പിച്ചു.

5 സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌.)

6 ചെടികളും വൃക്ഷങ്ങളും ( അല്ലാഹുവിന്‌ ) പ്രണാമം അർപ്പിച്ചു കൊണ്ടിരിക്കുന്നു.

7 ആകാശത്തെ അവൻ ഉയർത്തുകയും, ( എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള ) തുലാസ്‌ അവൻ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

8 നിങ്ങൾ തുലാസിൽ ക്രമക്കേട്‌ വരുത്താതിരിക്കുവാൻ വേണ്ടിയാണത്‌.

9 നിങ്ങൾ നീതി പൂർവ്വം തൂക്കം ശരിയാക്കുവിൻ. തുലാസിൽ നിങ്ങൾ കമ്മി വരുത്തരുത്‌.

10 ഭൂമിയെ അവൻ മനുഷ്യർക്കായി വെച്ചിരിക്കുന്നു.

11 അതിൽ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്‌.

12 വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്‌.

13 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

14 കലം പോലെ മുട്ടിയാൽ മുഴക്കമുണ്ടാകുന്ന ( ഉണങ്ങിയ ) കളിമണ്ണിൽ നിന്ന്‌ മനുഷ്യനെ അവൻ സൃഷ്ടിച്ചു.

15 തിയ്യിൻറെ പുകയില്ലാത്ത ജ്വാലയിൽ നിന്ന്‌ ജിന്നിനെയും അവൻ സൃഷ്ടിച്ചു.

16 അപ്പോൾ നിങ്ങൾ ഇരുവിഭാഗത്തിൻറെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

17 രണ്ട്‌ ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട്‌ അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവൻ.

18 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

19 രണ്ട്‌ കടലുകളെ ( ജലാശയങ്ങളെ ) തമ്മിൽ കൂടിച്ചേരത്തക്ക വിധം അവൻ അയച്ചുവിട്ടിരിക്കുന്നു.

20 അവ രണ്ടിനുമിടക്ക്‌ അവ അന്യോന്യം അതിക്രമിച്ച്‌ കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.

21 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

22 അവ രണ്ടിൽ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.

23 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

24 സമുദ്രത്തിൽ ( സഞ്ചരിക്കുവാൻ ) മലകൾ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവൻറെ നിയന്ത്രണത്തിലാകുന്നു.

25 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

26 അവിടെ ( ഭൂമുഖത്ത്‌ )യുള്ള എല്ലാവരും നശിച്ച്‌ പോകുന്നവരാകുന്നു.

27 മഹത്വവും ഉദാരതയും ഉള്ളവനായ നിൻറെ രക്ഷിതാവിൻറെ മുഖം അവശേഷിക്കുന്നതാണ്‌.

28 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

29 ആകാശങ്ങളിലും ഭൂമിയിലും ഉള്ളവർ അവനോട്‌ ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവൻ കാര്യനിർവഹണത്തിലാകുന്നു.

30 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

31 ഹേ; ഭാരിച്ച രണ്ട്‌ സമൂഹങ്ങളേ, നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്‌.

32 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

33 ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളിൽ നിന്ന്‌ പുറത്ത്‌ കടന്നു പോകാൻ നിങ്ങൾക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങൾ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങൾ കടന്നു പോകുകയില്ല.

34 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

35 നിങ്ങൾ ഇരുവിഭാഗത്തിൻറെയും നേർക്ക്‌ തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോൾ നിങ്ങൾക്ക്‌ രക്ഷാമാർഗം സ്വീകരിക്കാനാവില്ല.

36 അപ്പോൾ നിങ്ങൾ ഇരുവിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌.

37 എന്നാൽ ആകാശം പൊട്ടിപ്പിളരുകയും, അത്‌ കുഴമ്പു പോലുള്ളതും റോസ്‌ നിറമുള്ളതും ആയിത്തീരുകയും ചെയ്താൽ

38 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

39 ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവൻറെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല.

40 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

41 കുറ്റവാളികൾ അവരുടെ അടയാളം കൊണ്ട്‌ തിരിച്ചറിയപ്പെടും. എന്നിട്ട്‌ ( അവരുടെ ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും.

42 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

43 ഇതാകുന്നു കുറ്റവാളികൾ നിഷേധിച്ച്‌ തള്ളുന്നതായ നരകം.

44 അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക്‌ അവർ ചുറ്റിത്തിരിയുന്നതാണ്‌.

45 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

46 തൻറെ രക്ഷിതാവിൻറെ സന്നിധിയെ ഭയപ്പെട്ടവന്ന്‌ രണ്ട്‌ സ്വർഗത്തോപ്പുകളുണ്ട്‌.

47 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

48 പല തരം സുഖഐശ്വര്യങ്ങളുള്ള രണ്ടു ( സ്വർഗത്തോപ്പുകൾ )

49 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

50 അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്‌.

51 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

52 അവ രണ്ടിലും ഓരോ പഴവർഗത്തിൽ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌.

53 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

54 അവർ ചില മെത്തകളിൽ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉൾഭാഗങ്ങൾ കട്ടികൂടിയ പട്ടുകൊണ്ട്‌ നിർമിക്കപ്പെട്ടതാകുന്നു. ആ രണ്ട്‌ തോപ്പുകളിലെയും കായ്കനികൾ താഴ്ന്നു നിൽക്കുകയായിരിക്കും.

55 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

56 അവയിൽ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവർക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പർശിച്ചിട്ടില്ല.

57 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

58 അവർ മാണിക്യവും പവിഴവും പോലെയായിരിക്കും.

59 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

60 നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത്‌ ചെയ്ത്‌ കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?

61 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

62 അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വർഗത്തോപ്പുകളുണ്ട്‌.

63 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

64 കടും പച്ചയണിഞ്ഞ രണ്ടുസ്വർഗത്തോപ്പുകൾ

65 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

66 അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്‌.

67 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

68 അവ രണ്ടിലും പഴവർഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌.

69 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

70 അവയിൽ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌.

71 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

72 കൂടാരങ്ങളിൽ ഒതുക്കി നിർത്തപ്പെട്ട വെളുത്ത തരുണികൾ!

73 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

74 അവർക്ക്‌ മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്പർശിച്ചിട്ടില്ല.

75 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

76 പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവർ ആയിരിക്കും അവർ.

77 അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിൻറെയും രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

78 മഹത്വവും ഔദാര്യവും ഉള്ളവനായ നിൻറെ രക്ഷിതാവിൻറെ നാമം ഉൽകൃഷ്ടമായിരിക്കുന്നു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/റഹ്‌മാൻ&oldid=14175" എന്ന താളിൽനിന്ന് ശേഖരിച്ചത്