Jump to content

പരിശുദ്ധ ഖുർആൻ/തീൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
11:36, 9 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopan (സംവാദം | സംഭാവനകൾ) (പരിശുദ്ധ ഖുര്‍ആന്‍/തീന്‍)

ഫലകം:പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായങ്ങള്‍

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

ഫലകം:പരിശുദ്ധ ഖുര്‍ആന്‍ 1 അത്തിയും, ഒലീവും,

2 സീനാപര്‍വ്വതവും,

3 നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.

4 തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.

5 പിന്നീട്‌ അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.

6 വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ്‌ പോകാത്ത പ്രതിഫലമുണ്ടായിരിക്കും.

7 എന്നിരിക്കെ ഇതിന്‌ ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ ( നബിയേ, ) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത്‌ ന്യായമാണുള്ളത്‌?

8 അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/തീൻ&oldid=6473" എന്ന താളിൽനിന്ന് ശേഖരിച്ചത്