സാംസങ് തമിഴ്നാട് വിടുമെന്ന് അഭ്യൂഹം; നിഷേധിച്ച് കമ്പനി


1 min read
Read later
Print
Share

ചെന്നൈ: തൊഴിലാളികൾ സമരംതുടരുന്ന സാഹചര്യത്തിൽ സാംസങ് ഇലക്‌ട്രോണിക്സിന്റെ നിർമാണ പ്ലാന്റ് തമിഴ്നാട്ടിൽനിന്ന് മാറ്റുമെന്ന് അഭ്യൂഹം. മന്ത്രിമാർ ഇടപെട്ടിട്ടും സമരം അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്.

ആന്ധ്രാപ്രദേശ് സാംസങ്ങിനെ ക്ഷണിച്ചതായുള്ള വാർത്തകളും വരുന്നുണ്ട്. നോയിഡയിൽ സാംസങ് സ്മാർട്ട്ഫോൺ നിർമാണ പ്ലാന്റ് പ്രവർത്തിക്കുന്നതിനാൽ ഉത്തർപ്രദേശും കമ്പനിയെ വിളിക്കുന്നതായി പറയുന്നു.

To advertise here, Contact Us

മറ്റു സംസ്ഥാനങ്ങളിലേക്ക് നിർമാണ അടിത്തറ മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സർക്കാരിനെയും തൊഴിലാളികളെയും തങ്ങൾക്ക് അനുകൂലമാക്കാനുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന നിരീക്ഷണവുമുണ്ട്.

അതേസമയം, സംസ്ഥാനം വിടാൻ ആലോചിക്കുന്നില്ലെന്ന് സാംസങ് വൃത്തങ്ങൾ അറിയിച്ചു. മൂന്നുപതിറ്റാണ്ടായി ഇന്ത്യയിൽ സാംസങ് ശക്തമായ സാന്നിധ്യമാണ്. കേന്ദ്രസർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിലും തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള നിർമാണ അടിത്തറ തുടരുമെന്നും സാംസങ് അധികൃതർ വ്യക്തമാക്കി. ആവശ്യമായ പിന്തുണനൽകുന്ന തമിഴ്‌നാട് സർക്കാരിനോട് നന്ദിയും അറിയിച്ചു.

മാതൃഭൂമി.കോം വാട്സാപ്പിലും
Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sobha surendran

1 min

പാലക്കാട്ട് ശോഭാ സുരേന്ദ്രന് നറുക്കുവീണേക്കും; സംഘടനാസെക്രട്ടറി ഉടനില്ല, നാരായണൻ നമ്പൂതിരിക്ക് ചുമതല

Oct 11, 2024


അനിത

1 min

മലയാളി നവവധു അമേരിക്കയിൽ അന്തരിച്ചു; വിവാഹം കഴിഞ്ഞത് നാലുമാസം മുന്‍പ്‌

Sep 15, 2024


mathrubhumi

1 min

370-ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തം -ഒമർ

Oct 10, 2024


mathrubhumi

1 min

വിദ്യാർഥിനിയെ കൊന്ന് യുവാവ് ജീവനൊടുക്കി

Oct 12, 2024

To advertise here,
To advertise here,
To advertise here,