റഷ്യയുടെ ചാരത്തിമിംഗിലത്തെ വെടിവെച്ച് കൊന്നതോ? ദുരൂഹത നീക്കി പോലീസ്, കാരണം ഒരു തടിക്കഷണം!


1 min read
Read later
Print
Share

Photo | AFP

ഷ്യന്‍ 'ചാര'ത്തിമിംഗിലമെന്ന് സംശയിച്ചിരുന്ന 'വാല്‍ഡിമിര്‍' ചത്തത് വെടിയേറ്റല്ലെന്ന് നോര്‍വീജിയന്‍ പോലീസ്. തിമിംഗിലത്തെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവം ഏറെ വിവാദമായതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് യഥാര്‍ഥ മരണകാരണം കണ്ടെത്തിയത്. വെടിയേറ്റിട്ടല്ല തിമിംഗിലം ചത്തതെന്നും വായിലെ മുറിവും ഇതേത്തുടര്‍ന്നുണ്ടായ അണുബാധയുമാണ് മരണകാരണമെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. തടിക്കഷണം വായില്‍ കുടുങ്ങിയതാണ് മുറിവുണ്ടാകാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു.

To advertise here,

ഓഗസ്റ്റ് 31-നാണ് നോര്‍വെയിലെ സ്റ്റാവഞ്ചര്‍ കടല്‍ത്തീരത്ത് റഷ്യ അയച്ചതെന്ന് സംശയിക്കുന്ന തിമിംഗിലത്തെ ചത്തനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുള്ളതിനാല്‍ തിമിംഗിലത്തെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതികളുയര്‍ന്നു. തിമിംഗിലത്തെ വെടിവെച്ച് കൊന്നതാണെന്നായിരുന്നു മൃഗസംരക്ഷണ സംഘടനകളടക്കം ആരോപിച്ചിരുന്നത്.

തുടര്‍ന്നാണ് സാന്‍ഡ്‌നെസ്സിലെ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ തിമിംഗിലത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ തിമിംഗലത്തിന്റെ വായില്‍നിന്ന് 35 സെന്റിമീറ്റര്‍ നീളത്തിലുള്ള തടിക്കഷണം കണ്ടെത്തി. ഈ തടിക്കഷണം വായില്‍ കുടുങ്ങിക്കിടന്നതിനാലാണ് മുറിവുണ്ടായതെന്നും ഇതേത്തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വെടിയുണ്ടകളോ മറ്റുവസ്തുക്കളോ തിമിംഗിലത്തിന്റെ ജഡത്തില്‍നിന്ന് കണ്ടെത്തിയിട്ടില്ലെന്നും എക്‌സറേ പരിശോധനയടക്കം നടത്തിയെന്നും പോലീസ് പറഞ്ഞു.

2019-ലാണ് ആണ്‍ ബെലൂഗ തിമിംഗിലമായ വാല്‍ഡിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. 1225 കിലോഗ്രാമോളം ഭാരവും 14 അടി നീളവുമുള്ള വെള്ളനിറത്തിലുള്ള കുഞ്ഞന്‍ തിമിംഗിലമായിരുന്നു ഇത്. വടക്കന്‍ നോര്‍വേയിലെ തീരനഗരമായ ഹമ്മര്‍ഫെസ്റ്റിന് സമീപം കടലില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി വാല്‍ഡിമിനെ കണ്ടത്.

കഴുത്തില്‍ 'സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ (റഷ്യന്‍ നഗരം) നിന്നുള്ള ഉപകരണം' എന്ന് രേഖപ്പെടുത്തിയ കോളര്‍ ബെല്‍റ്റ് കണ്ടതോടെയാണ് വാല്‍ഡിമിര്‍ റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുയര്‍ന്നത്. കോളര്‍ബെല്‍റ്റില്‍ ക്യാമറയും ഘടിപ്പിച്ചിരുന്നു. നോര്‍വീജിയന്‍ ഭാഷയില്‍ തിമിംഗിലം എന്നര്‍ഥം വരുന്ന 'വാല്‍(വെയ്ല്‍)', റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ പേരിന്റെ ഭാഗമായ 'വ്ളാഡിമിര്‍' എന്നീ വാക്കുകള്‍കൂട്ടിച്ചേര്‍ത്താണ് ഈ തിമിംഗലത്തിന് പിന്നീട് വാല്‍ഡിമിര്‍ എന്ന പേര് നല്‍കിയത്. അതേസമയം, റഷ്യ വാല്‍ഡിമിറിന്റെ ഉടമസ്ഥത ഏറ്റെടുക്കാത്തതിനാല്‍ ഇത് ചാരത്തിമിംഗിലമാണോ എന്ന കാര്യം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്.

Content Highlights: russian spy whale hvaldimir death cops found the reason of death

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
Wildlife Population

1 min

50 വര്‍ഷത്തിനിടെ ലോകത്തിലെ വന്യജീവികളുടെ എണ്ണത്തില്‍ 73% കുറവുണ്ടായതായി റിപ്പോർട്ട്

Oct 10, 2024


അഗസ്ത്യമല മുളവാലൻ

1 min

ഇതാ ‘അഗസ്ത്യമല മുളവാലൻ’; അപൂർവയിനം സൂചിത്തുമ്പിയെ കണ്ടെത്തി

Oct 10, 2024


Peacock

1 min

സമുദ്രനിരപ്പിൽനിന്ന് 6500 അടി ഉയരത്തിൽ മയിൽ, കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയെന്ന് വിദ​ഗ്ധർ; ആശങ്കവേണോ?

Oct 6, 2024


clearwing moth

1 min

സ്യൂട്കെയ്സിനുള്ളിൽപ്പെട്ട നിശാശലഭം യാത്രചെയ്തത് 7000 കി.മീ; പുതിയ ഇനമെന്ന് സ്ഥിരീകരിച്ച് UK ഗവേഷകർ

Oct 8, 2024

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-