ചുവന്ന ചീരയെ നിസാരമായി കാണല്ലേ ; ഗുണങ്ങളില്‍ മുന്നില്‍


1 min read
Read later
Print
Share

representative image|photo: canva

ലക്കറികളില്‍ ചീരയുടെ പ്രാധാന്യത്തെ കുറച്ച് കാണാന്‍ കഴിയില്ല. അത്രയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു ഇലക്കറിയാണിത്. ചുവന്നചീരയില്‍ വിറ്റാമിന്‍ സി,ഇ,കെ, ധാതുക്കള്‍, ഇരുമ്പ്, കാത്സ്യം,ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചുവന്ന ചീര പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

To advertise here,

ഫൈബര്‍ അടങ്ങിയ ചുവന്ന ചീര പ്രമേഹമുള്ളവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഇലക്കറിയാണിത്. ചുവന്ന ചീര കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.അമിതമായി ഭക്ഷണം കഴിക്കുന്നതിനെയും ഇത് ചെറുക്കും.

തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ചുവന്ന ചീര കഴിക്കുന്നത് നല്ലതാണ്.ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ,സി,ഇരുമ്പ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
വിറ്റാമിന്‍ സി 'കൊളാജന്‍' ഉത്പാദനം കൂട്ടാന്‍ സഹായിക്കും. ഇത് തലമുടി വളരാനും ഗുണം ചെയ്യും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി തിളക്കം പ്രദാനം ചെയ്യാനും ഉപകരിക്കും

Also Read

നിസ്സാരമായി കാണേണ്ട; ആരോഗ്യഗുണങ്ങളുടെ കലവറയാണ് ...

ചർമം തിളങ്ങും മാനസികാരോഗ്യം മെച്ചപ്പെടും ...

തലമുടി നന്നായി വളരണോ ; ഈ ഭക്ഷണങ്ങൾ കഴിക്കാൻ ...

തണ്ണിമത്തൻ ഇങ്ങനെയും വറുത്തെടുക്കാം ; ഇതാണ് ...

തിളക്കമുള്ള ചർമം സ്വന്തമാക്കാം ; ഇതാണ് ...

നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണമായതിനാല്‍ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.വിറ്റാമിന്‍ കെയും പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ചുവന്ന ചീര രോഗ പ്രതിരോധശേഷി കൂട്ടാനായി കഴിക്കാം.

കാത്സ്യം, വിറ്റമിന്‍ കെ, മഗ്‌നീഷ്യം എന്നിവ ധാരാളമടങ്ങിയ ചുവന്ന ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ശക്തിപ്പെടുത്തും. ചുവന്ന ചീരയില്‍ ഇരു്മ്പും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ച കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക )

Content Highlights: health benefits of red spinach

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
Food

2 min

ശൈത്യകാലം വരുന്നു, ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം; അറിയാം ഗുണങ്ങള്‍

Oct 11, 2024


milk

2 min

പാല്‍ കുടിയ്ക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടോ? പാലിന് പകരം ഇവ കുടിയ്ക്കാം

Sep 20, 2024


.

2 min

ബോബി ഡിയോള്‍ കുടിച്ചിരുന്നത് 8 ഗ്ലാസ് പാല്‍; അമിതമായ പാല്‍ ഉപഭോഗം മൂലമുള്ള പ്രശ്നങ്ങളറിയാമോ?

Aug 13, 2024


Representative image

2 min

നല്ല മൃദുവായ പുട്ട് തയ്യാറാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Dec 29, 2022

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-