വിമാനത്തിന് സുരക്ഷിത ലാന്‍ഡിങ്: പൈലറ്റിനെയും ജീവനക്കാരെയും അഭിനന്ദിച്ച് സ്റ്റാലിന്‍


1 min read
Read later
Print
Share

ട്രിച്ചിയിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, പി.ടി.ഐ

ചെന്നൈ: തിരുച്ചിറപ്പള്ളിയെ രണ്ടര മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സംഭവം അറിഞ്ഞയുടന്‍തന്നെ വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് വേണ്ട കാര്യങ്ങള്‍ ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ പൈലറ്റിനെയും ക്രൂ അംഗങ്ങളേയും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയുംചെയ്തു അദ്ദേഹം.

To advertise here,

'ലാന്‍ഡിംഗ് ഗിയര്‍ പ്രശ്നത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിച്ചയുടന്‍തന്നെ ഉദ്യോഗസ്ഥരുമായി ഫോണില്‍ ഒരു അടിയന്തര യോഗം വിളിക്കുകയും ഫയര്‍ എഞ്ചിനുകള്‍, ആംബുലന്‍സുകള്‍, വൈദ്യസഹായം എന്നിവ വിന്യസിക്കുന്നത് ഉള്‍പ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും നടപ്പിലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

എല്ലാ യാത്രക്കാരുടെയും തുടര്‍ സുരക്ഷ ഉറപ്പാക്കാനും തുടര്‍ സഹായം നല്‍കാനും ഇപ്പോള്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ലാന്‍ഡിംഗിന് ക്യാപ്റ്റനും സംഘത്തിനും എന്റെ അഭിനന്ദനങ്ങള്‍' സ്റ്റാലിന്‍ ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചതിങ്ങനെ.

ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിം?ഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ട്രിച്ചിയില്‍നിന്ന് വൈകീട്ട് 5.40 ന് പുറപ്പെട്ട് ഷാര്‍ജയില്‍ രാത്രി എട്ടരയോടെ എത്തിച്ചേരേണ്ട വിമാനമായിരുന്നു ഇത്. ഏറെ ആശങ്കകള്‍ക്കൊടുവില്‍ രാത്രി എട്ടേ പത്തോടെയാണ് വിമാനം സുരക്ഷിതമായി ട്രിച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്.

Content Highlights: tamil nadu chief minister mk stalin congratulates air india express pilot and crew

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
rahul gandhi

1 min

'തോറ്റത് നേതാക്കളുടെ പോര് മൂലം';ഹരിയാണ അവലോകന യോഗത്തില്‍ പൊട്ടിത്തെറിച്ച് രാഹുല്‍

Oct 10, 2024


air india - photo: ani | ratan tata - photo: pti

രത്തന്‍ ടാറ്റയുടെ വിയോഗം; യാത്രയ്ക്കിടെ അനുശോചന സന്ദേശവുമായി വിമാനങ്ങളിലെ പൈലറ്റുമാര്‍ | VIDEO

Oct 10, 2024


ratan tata

3 min

ടാറ്റയുടെ മുടിവെട്ടുകാരന്‍, ഷര്‍ട്ടില്‍ തക്കാളിസൂപ്പ് തൂകിയവള്‍ക്ക് ധൈര്യംനല്‍കിയ സമ്പന്നന്‍

Oct 11, 2024


Congress Leaders

1 min

ഹരിയാണ: 'വോട്ടിങ് യന്ത്രത്തില്‍ തിരിമറി'; സംശയംപ്രകടിപ്പിച്ച് തിര.കമ്മിഷന് മുന്നിലെത്തി കോണ്‍ഗ്രസ്‌

Oct 9, 2024

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-