Photo: Canva.com
ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കുക എന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. പലരൂപത്തിലും ഭാവത്തിലും തട്ടിപ്പുകാര്‍ സൈബര്‍ ലോകത്ത് അരങ്ങുവാഴുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്‌സാപ്പ് ആണ് തട്ടിപ്പുകാരുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമെന്നാണ് പറയുന്നത്. തൊട്ടുപ്പിന്നില്‍ ടെലിഗ്രാമും ഇന്‍സ്റ്റഗ്രാമും ഉണ്ട്.
2024-ലെ ആദ്യ മൂന്ന് മാസങ്ങളില്‍, വാട്ട്സാപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ 43,797 പരാതികളാണ് വന്നത്. ടെലിഗ്രാമിലൂടെയുള്ള തട്ടിപ്പിനെതിരെ 22,680 പരാതികളും ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള തട്ടിപ്പിനെതിരെ 19,800 പരാതികളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ 2023-24ലെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്, സൈബര്‍ തട്ടിപ്പുകാര്‍ ഈ കുറ്റകൃത്യങ്ങള്‍ ആരംഭിക്കുന്നതിന് ഗൂഗിള്‍ സേവന പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നുവെന്നാണ്. ടാര്‍ഗെറ്റുചെയ്ത പരസ്യങ്ങള്‍ക്ക് ഗൂഗിള്‍ പരസ്യ പ്ലാറ്റ്ഫോം സൗകര്യപ്രദമാണ്. ഇത് തട്ടിപ്പുക്കാര്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തൊഴിലില്ലാത്ത യുവാക്കള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, നിര്‍ധനരായ ആളുകള്‍ എന്നിവരെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
Content Highlights: WhatsApp is most used platform for cyber crimes-Home ministry report
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ വാട്സാപ്പിലൂടെ അറിയാം. ഗ്രൂപ്പില്‍ അംഗമാവൂ.. ക്ലിക്ക് ചെയ്യൂ... https://mbi.page.link/Tech
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..