ചക്രി രാജവംശം
Country | തായ്‌ലാൻഡ് |
---|---|
Titles | സയാം രാജാവ് (1782–1949) തായ്‌ലാൻഡ് രാജാവ് (1949മുതൽ) |
Founder | രാമ I |
Current head | രാമ IX |
Founding | 1782 |
Ethnicity | തായ് |
1782 മുതൽ തായ്‌ലാൻഡ് ഭരിക്കുന്ന രാജവംശം ആണു് ചക്രി (Chakri). ബുദ്ധ യൊദ്ഫ ചുലലൊകെ അഥവാ രാമാ ഒന്നാമൻ (Buddha Yodfa Chulaloke - Rama I) ((20 മാർച്ച് 1736 – 7 സെപ്തംബർ 1809), ആണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ. ഈ രാജ കുടുംബത്തിന്റെ തലവൻ ആണ് അതത് കാലങ്ങളിൽ രാജാവ് ആയി രാജ്യം ഭരിക്കുക.
ഈ രാജവംശം തുടങുന്നതിനു മുൻപു ബുദ്ധ യൊദ്ഫ ചുലലൊകെ (Buddha Yodfa Chulaloke) അയുത്തായയിലെ ഒരു പടനായക പ്രഭു ആയിരുന്നു. രാജാവായി വാഴിക്കപ്പെടുന്നതിനുമുൻപു് അദ്ദെഹം ചാവൊ ഫ്രായ ചക്രി (Chao Pharaya Chakri) എന്ന സ്ഥാനപ്പേരിൽ ആണു അറിയപ്പെട്ടിരുന്നത്. സാധാരണ അയുത്തായയിലെ ഏറ്റവും പ്രമുഖൻ ആയ പടനായക പ്രഭുവിനെ ആണു ചാവൊ ഫ്രായ ചക്രി ( Chao Pharaya Chakri) എന്നു് വിളിച്ചിരുന്നത്. ഈ രാജവംശം സ്ഥാപിക്കുന്ന നേരത്തു ഇതിന്റെ പേരു തിരഞ്ഞടുത്തതും Rama I തന്നെ ആയിരുന്നു. ചക്രി എന്ന പേര് ചക്രം, ത്രിശൂലം എന്നീ വാക്കുകളിൽ നിന്നുണ്ടാക്കിയതാണ്. മഹാവിഷ്ണുവിന്റെ ഭൂമിയിലെ പ്രതിപുരുഷൻ ആയിട്ടാണു് ചക്രി രാജാക്കന്മാരെ സയാം ജനത കരുതുന്നത്. ഈ രാജവംശത്തിലെ രാജാക്കന്മാരെ രാമാ (Rama) എന്ന പേരിൽ ആണു അറിയപ്പെടുന്നത്. ഈ രാജ കുടുംബത്തിലെ ഇപ്പോഴത്തെ തലവൻ ഭൂമിബൊൽ അതുല്യതെജ് (Rama IX) ആണു്.