അക്കോണ മരുഭൂമി
ദൃശ്യരൂപം
ഇറ്റലിയിലെ ടസ്കനി പ്രദേശത്തുള്ള ഒരു പാതി വരണ്ട പ്രദേശമാണ് അകോണ മരുഭൂമി. ക്രെറ്റെ സെനെസി എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന് ഒത്ത നാടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ പ്രദേശം. ഇറ്റാലിയൻ ഭാഷയിൽ ഇവ ബിയൻകെയ്ൻ (വെളുത്ത എന്നർത്ഥം) എന്നറിയപ്പെടുന്നു.
600 മില്ലിമിറ്ററിൽ കുറഞ്ഞ മഴ മാത്രം കിട്ടുന്ന സ്ഥലം ആയതിനാൽ കൃഷി ജലസേചന പദ്ധതിയുടെ സഹായത്തോടെ മാത്രമാണ് ഇവിടെ നടക്കുന്നത്.
മോന്റെ ഒലിവേറ്റ മഗ്ഗിറെയുടെ ആശ്രമം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്..