അഗ്ദാഷ്
അഗ്ദാഷ് | ||
---|---|---|
| ||
Coordinates: 40°39′00″N 47°28′34″E / 40.65000°N 47.47611°E | ||
Country | Azerbaijan | |
Rayon | Ağdaş | |
City status | 1900 | |
ഉയരം | 40 മീ(130 അടി) | |
(2010) | ||
• ആകെ | 25,345 | |
സമയമേഖല | UTC+4 (AZT) | |
• Summer (DST) | UTC+5 (AZT) | |
Postal code | AZ 03000 | |
ഏരിയ കോഡ് | +994 193 | |
വാഹന റെജിസ്ട്രേഷൻ | 03 |
അഗ്ദാഷ്, അസർബൈജാനിലെ അഗ്ദാഷ് റയോണിന്റെ തലസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നഗരമാണ്. (ലിപ്യന്തരണം, അഗ്ദാഷ്; 1919 വരെ, അരാഷ് മഹൽ അല്ലെങ്കിൽ അരേഷ് മഹൽ). 1999 ജൂൺ 4 നുണ്ടായ ശക്തമായ ഒരു ഭൂകമ്പത്തിൽ[1] അഗ്ദാഷ് നഗരത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും പിന്നീട് നഗരം പൂർണ്ണമായി പുനഃർനിർമ്മിക്കപ്പെട്ടു.
ചരിത്രം
[തിരുത്തുക]പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഷാക്കി ഖാനേറ്റിലുൾപ്പെട്ടിരുന്ന അഗ്ദാഷ് ജില്ലയിലെ ഉച്ച്ഗോവാഗ് എന്ന ചെറിയ ഗ്രാമമാണ് പിന്നീട് അഗ്ദാഷ് എന്ന പേരിലുള്ള നഗരമായി ഉയർത്തപ്പെട്ടത്.
1819 ൽ ഷാക്കി ഖാനേറ്റ് നിലനിന്നിരുന്ന സ്ഥാനത്ത് ഷാക്കി എന്ന പേരിലുള്ള പ്രവിശ്യ സ്ഥാപിക്കപ്പെട്ടു.[2] പിന്നീട്, 1840 ഏപ്രിൽ 22 (10) ലെ "ട്രാൻസ്കോക്കേഷ്യയിലെ ഭരണ പരിഷ്കരണ നിയമത്തിന് അനുസൃതമായി, ഷാക്കി പ്രവിശ്യ കാസ്പി പ്രവിശ്യയുടെ ഒരു ഭാഗമായിരിക്കുകയും അതിനുശേഷം അതിനെ "ഷാക്കിൻസ്കി ഉയെസ്ഡ്" (അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകൾ) എന്ന് വിളിക്കപ്പെടുകയും ചെയ്തു.[3] 1846-ൽ കാസ്പി പ്രവിശ്യ നിർത്തലാക്കിയതിനുശേഷം, മുമ്പ് കാസ്പി പ്രവിശ്യയിൽ സ്ഥാപിതമായിരുന്ന ഷാക്കിൻസ്കി ഉയെസ്ഡ് ഷമാഖി ഗവർണറേറ്റിൽത്തന്നെ തുടരുകയും (1859 മുതൽ ഇതിനെ ബാകു പ്രവിശ്യ എന്ന് വിളിച്ചിരുന്നു)[4] പിന്നീട് ഷാക്കിൻസ്കി ഉയെസ്ഡിനെ ബാക്കു പ്രവിശ്യയിൽ നിന്ന് നീക്കം ചെയ്തതോടെ 1867 അവസാനത്തോടെ ഇത് പുതുതായി സ്ഥാപിതമായ യെലിസാവെറ്റ്പോൾ പ്രവിശ്യയിലേയ്ക്കു ചേർക്കുകയും ചെയ്തു. അക്കാലത്ത്, ഭരണ സിരാകേന്ദ്രത്തിന്റെ പേരിന് അനുസൃതമായി ഷാക്കിൻസ്കി ഉയെസ്ഡിനെ പേരിനു മാറ്റം വരുകയും "നുഖിൻസ്കി ഉയ്സ്ഡ്" എന്ന് വിളിക്കപ്പെടുകയും ചെയ്തു.[5] 1873-ൽ നുഖിൻസ്കി ഉയെസ്ഡിന്റെ ഭൂപ്രദേശത്തിന്റെ ഒരു ഭാഗം പ്രത്യേക ഉയെസ്ഡ് ആയിത്തീരുകയും - ഇത് അറേഷ് ഉയെസ്ഡ് എന്ന പേരിലറിയപ്പെടുകയും അരേഷ് ഉയെസ്ഡിന്റെ ഭരണ കേന്ദ്രമായ അഗ്ദാഷ് ഗ്രാമം (ഉച്ച്കോവാക്) ആയിത്തിരുകയും ചെയ്തു.[6]
പരുത്തിക്കൃഷി
[തിരുത്തുക]1887-ൽ ലോഡ്‌സ് കോണ്ടറിയുടെ തലവനായ രമേൻഡിക് അഗ്ദാഷിലെത്തുകയും അദ്ദേഹം ഈ പ്രദേശത്ത് വിജയകരമായി നിരവധി പരുത്തിപ്പാടങ്ങളുണ്ടാക്കുകയും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത 4 കോട്ടൺ-യാന്ത്രികോപകരണങ്ങളും പരുത്തിയുടെ പ്രാരംഭ സംസ്കരണത്തിനും പാക്കേജിംഗിനുമായി ഒരു പ്രസ്സും സ്ഥാപിച്ചു. 1897-ൽ അഗ്ദാഷിൽ പരുത്തി സംസ്കരണത്തിനുള്ള ചൈനീസ് യന്ത്രങ്ങൾ അടങ്ങിയ ഏഴ് ഫാക്ടറികൾ ഉണ്ടായിരുന്നു. 1888-ൽ 3100 പൂഡ് (ഒരു റഷ്യൻ അളവ്) പരുത്തി അഗ്ദാഷ് വിപണിയിൽ വിറ്റഴിക്കുകയും 1892-ൽ ഇത് 28,000 പൂഡുകളിൽ എത്തിച്ചേരുകയും ചെയ്തു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, കോക്കസസിലെ പരുത്തി ഉൽപാദനത്തിന്റെയും സംസ്കരണത്തിന്റെയും വിൽപ്പനയുടെയും ഒരു പ്രധാന കേന്ദ്രമായി അഗ്ദാഷ് മാറിയിരുന്നു. അതിനാൽത്തന്നെ കൊക്കേഷ്യൻ പരുത്തി കർഷകരുടെ ആദ്യത്തെ കോൺഗ്രസ് 1904 ൽ അഗ്ഡാഷിൽ നടന്നു.[7]
വിദ്യാഭ്യാസം
[തിരുത്തുക]അസർബൈജാനിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായിരുന്നു 1882 ഒക്ടോബർ 25 ന് അഗ്ദാഷിൽ അധ്യാപകനായിരുന്ന സുലൈമാൻ ഗായ്ബോവിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട റഷ്യൻ-ടാറ്റർ സ്കൂൾ. അക്കാലത്ത് അസർബൈജാനിലെ മൂന്ന് വിദ്യാലയങ്ങളിലൊന്ന് അഗ്ദാഷിൽ തുറന്നത് കേവലം യാദൃച്ഛികമല്ലായിരുന്നു. കാരണം, അതിനുമുമ്പായിത്തന്നെ, അഗ്ദാസിൽ 20 മദ്രസകൾ വരെ അക്കാലത്ത് ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നു.[8]
1900 ൽ അഗ്ദാഷ് ഗ്രാമത്തിന് ഒരു നഗരത്തിന്റെ പദവി നൽകപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അഗ്ദാഷ് നഗരത്തിൽ "നസ്രി-മാരിഫ്" - സൊസൈറ്റി, വായനശാല, "സാദത്ത്" ഗേൾസ് സ്കൂൾ, " ദാറുർ ഇർഫാൻ "," റുഷ്ദിയെ " പോലെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. മുക്താർ അഫാൻഡിസേഡ്, ഡൊണാറ്റ് മമ്മദ്‌സാദെ, ഹസൻ എഫെൻഡിയേവ് തുടങ്ങിയ അധ്യാപകർ ഈ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.[9]
അവലംബം
[തിരുത്തുക]- ↑ Earthquake report Archived July 21, 2011, at the Wayback Machine.
- ↑ "NATIONAL EMBLEM : The emblems of provinces" (PDF).
- ↑ "NATIONAL EMBLEM : The emblems of provinces" (PDF).
- ↑ "NATIONAL EMBLEM : Baku Governorate" (PDF).
- ↑ "Administrative territorial reforms in Caucasus in middle and second half of 19th century". Retrieved 2011-08-09.
- ↑ "Elisabethpol (Ganja) Governorate : Administrative division" (PDF).
- ↑ "In Azerbaijani-İnzibati-ərazi vahidləri" (PDF).
- ↑ "In Azerbaijani-İnzibati-ərazi vahidləri" (PDF).
- ↑ "In Azerbaijani-İnzibati-ərazi vahidləri" (PDF).