Jump to content

അനസ്തേഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനസ്തേഷ്യസ് ഒരു ബൈസാന്തിയൻ ചക്രവർത്തിയായിരുന്നു. ഒരു കൊട്ടാര ഉദ്യോഗസ്ഥനായിരുന്ന അനസ്തേഷ്യസിനെ, സീനോ ചക്രവർത്തിയുടെ വിധവ (അരിയാഡ്നെ) വിവാഹം കഴിക്കുകയും 491-ൽ ചക്രവർത്തിയായി തെരഞ്ഞെടുക്കുകയും ചെയ്തു. അനസ്തേഷ്യസ്, സീനോയുടെ അനുചരൻമാരെ അമർച്ചചെയ്ത് തലസ്ഥാനത്തുനിന്നു ബഹിഷ്കരിക്കുകയും മറ്റു പ്രദേശങ്ങളിൽ കുടിപാർപ്പിക്കുകയും ചെയ്തു. ഇദ്ദേഹം പേർഷ്യയുമായി യുദ്ധം ചെയ്തെങ്കിലും ഒടുവിൽ അവരുമായി സന്ധിയിൽ ഏർപ്പെടുകയാണുണ്ടായത്. ബാൾക്കൻ പ്രദേശങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ ആക്രമണത്തിൽ നിന്ന് തലസ്ഥാന നഗരിയായ കോൺസ്റ്റാന്റിനോപ്പിളിനെ സംരക്ഷിക്കുന്നതിനായി ഇദ്ദേഹം അവിടെ വലിയ കോട്ട (Anastasaian Wall) പണികഴിപ്പിച്ചു. ചക്രവർത്തി ക്രൈസ്തവ സഭയിലെ ഏകസ്വഭാവവാദികളുടെ (Monophysite) പക്ഷക്കാരനായിരുന്നു. തന്മൂലം സിറിയ, ഈജിപ്റ്റ് മുതലായ പ്രദേശങ്ങളിൽ ചക്രവർത്തിക്കു സ്വാധീനം വർധിച്ചെങ്കിലും മറ്റു ഭാഗങ്ങളിൽ കടുത്ത എതിർപ്പ് നേരിടേണ്ടതായിവന്നു. സാമ്രാജ്യത്തിന്റെ ധനശേഷി വർധിപ്പിക്കുന്നതിൽ അനസ്തേഷ്യസ് വിജയം കൈവരിച്ചു. 518 ജൂലൈ 9-ന് നിര്യാതനായി.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനസ്തേഷ്യസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനസ്തേഷ്യസ്&oldid=1696760" എന്ന താളിൽനിന്ന് ശേഖരിച്ചത്