Jump to content

അന്വേഷണാത്മക വിദ്യാഭ്യാസ രീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്വേഷണാത്മക വിദ്യാഭ്യാസരീതി ഒരു വിദ്യാർത്ഥി കേന്ദ്രീകൃത രീതിയാണ്. ഇതിൽ കുട്ടികളെ ചോദ്യങ്ങൽ ചോദിക്കാൻ പ്രേരിപ്പിക്കുന്നു. കുട്ടികൾക്ക് തങ്ങൾക്ക് അർഥപൂർണ്ണമെന്നു വിചാരിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനായി പ്രോത്സാഹിപ്പിക്കുന്നു അവയ്ക്ക് ലളിതമായ ഉത്തരമുണ്ടാവണം എന്ന് നിർബന്ധമൊന്നുമില്ല; അദ്ധ്യാപകർ ഈ ചോദ്യങ്ങൾക്ക് ഉത്തരം നലകണമെന്നില്ല. കൂടുതൽ ചോദ്യം ചോദിക്കാന്വേണ്ട പ്രേരണ അവർക്കു ലഭിക്കണം. നീൽ പോസ്റ്റ്മാൻ ചാൾസ് വീങാട്ണർ എന്നിവർ തങ്ങളെഴുതിയ Teaching as a Subversive Activity എന്ന പുസ്തകത്തിൽ ഈ രീതിയെ ഉയർത്തിക്കാണിച്ചു.

വീൻ-ഗാട്ണറും നീൽ പോസ്റ്റ് മാനും പറഞ്ഞ അന്വേഷണാത്മക രീതിയിൽ നല്ല പഠിതാക്കൾ നല്ല കാരണം കണ്ടുപിടിക്കുന്നവരാകും. അന്വേഷണമെന്ന നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രവർത്തനത്തിൽ അവർ സ്വയം മുഴുകിക്കൊണ്ടിരിക്കും. ഒരു സ്ഥായിയായ വസാനമുള്ള അറിവള്ള അവരുടെ ലക്ഷ്യം. നിരന്ത്രം മാറിക്കൊണ്ടിരിക്കുന്ന അറിവിനു പിറകെയാണവർ. നല്ല പഠിതാക്കൾ ചില കാര്യങ്ങളിൽ ഒരുപോലെയാണ്. (Postman and Weingartner, 31–33), അവർ പറയുന്നതനുസരിച്ച് നല്ല പഠിതാക്കൾ:

  • അവരുടെ പഠനപ്രക്രിയയിൽ അവർ ആത്മവിശ്വാസമുള്ളവർ ആയിരിക്കും
  • പ്രശ്നപരിഹരണത്തിൽ അവർ താത്പര്യമുള്ളവരായിരിക്കും.
  • രൂക്ഷമായ ഔചിത്യബോധം
  • മറ്റുള്ളവരെപ്പറ്റിയും സമൂഹത്തെപ്പറ്റിയും അവർക്ക് സ്വന്തമായ കാഴ്ചപ്പാടുണ്ടാവും (തീർപ്പ്)
  • തെറ്റുമെന്നതിനെപ്പറ്റി ഒരു ഭീതിയുമുണ്ടാവില്ല.
  • ഉത്തരം പറയുന്നതിൽ ഒരു മടിയുമുണ്ടാവില്ല.
  • തങ്ങളുടെ വിക്ഷണത്തിൽ മാറ്റം വരുത്താൻ മടിയില്ല.
  • വസ്തുതകളെ ആദരിക്കുന്നു. അഭിപ്രയവും വസ്തുതകളും തിരിച്ചറിയാനുള്ള അക്ഴിവ്
  • എല്ലാ ചൊദ്യങ്ങൾക്കും അന്തിമമായ അഭിപ്രായത്തിന്റെ ആവശ്യകതയില്ല, ഒരു പ്രയാസമുള്ള ചോദ്യത്തിനുത്തരം അറിയാത്തതിൽ പ്രയാസമില്ല. പകരം ഒരു ലഘുവായ ഉത്തരം പറഞ്ഞൊഴിയാനും ശ്രമിക്കില്ല.

അന്വേഷണാത്മകരിതിയിൽ  ഇപ്പറഞ്ഞ ഗുണങ്ങളും സ്വഭാവങ്ങളും കുട്ടികളിൽ ചെലുത്തി തയ്യാറാക്കുന്നതിനുശ്രമിക്കുന്ന ഒരു അദ്ധ്യാപകൻ പരമ്പരാഗതമായ അദ്ധ്യാപകനിൽ നിന്നും വളരെയധികം വ്യത്യസ്തമായി പ്രവർത്തിക്കേണ്ടതുണ്ട്. Postman and Weingartner അന്വേഷണാത്മകരീതി പിന്തുടരുന്ന അദ്ധ്യാപകർ താഴെപ്പറയുന്ന സ്വഭാവങ്ങലുള്ളവർ ആയിരിക്കണം (pp. 34–37):

  • നിങ്ങൾ ഇന്നത് തീർച്ചയായും അറിഞ്ഞിരിക്കണം എന്ന് കുട്ടികളോട് അവർ പറയില്ല.
  • അവർ കുട്ടികളോട് കൂടുതലും വ്യതിരിക്തമായ ചോദ്യങ്ങളിലൂടെയാണ് പഠിപ്പിക്കുക.
  • അവർ ഒരിക്കലും ചോദ്യങ്ങൾക്ക് ലളിതമായതും ചെറുതുമായ ഉത്തരങ്ങൾ സ്വീകരിക്കില്ല.
  • അവർ കുട്ടികൾ നേരിട്ട് ചോദിച്ച് സംശയം ദൂരീകരിക്കാന നിർദ്ദേശിക്കും. ഒരു ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്നവ മാത്രം അടിസ്ഥാനപ്പെടുത്തില്ല..
  • അവർ സ്വയം കുട്ടികളുടെ ചർച്ചകളെ ക്രോഡീകരിക്കില്ല.
  • അവരുടെ പഠനവസ്തുതകളുടെ കൃത്യമായ ദിക്ക് ആദ്യം തന്നെ സ്വരൂപിച്ചു വയ്ക്കില്ല, കുട്ടികളുടെ താത്പര്യമനുസരിച്ച് അതിനെ വികസിപ്പിക്കാൻ അനുവദിക്കും.
  • അവരുടെ പാഠഭാഗങ്ങൾ കുട്ടികൾക്ക് പ്രശ്നങ്ങൾ നൽകണം.
  • കുട്ടികളുടെ അന്വേഷണാത്മക സ്വഭാവത്തിലുള്ള മാറ്റം അളന്നാണ് അവരെ മൂല്യനിർണ്ണയം നടത്തുക. (മുകളില്പറഞ്ഞ നല്ല പഠിതാക്കളുടെ സ്വഭാവം ലക്ഷ്യമാക്കി).

അവലംബം

[തിരുത്തുക]
  • Postman, Neil, and Weingartner, Charles (1969), Teaching as a Subversive Activity, Dell, New York, NY.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Awbrey, Jon, and Awbrey, Susan (1995), "Interpretation as Action: The Risk of Inquiry", Inquiry: Critical Thinking Across the Disciplines 15, 40-52. Eprint

ഇതും കാണൂ

[തിരുത്തുക]