ആലിസ് ഗായ്-ബ്ലേക്ക്
ആലിസ് ഗായ്-ബ്ലേക്ക് | |
---|---|
ജനനം | ആലീസ് ഗായ് 1 ജൂലൈ 1873 ഫ്രാൻസിലെ, പാരീസ് സെയിന്റ് മണ്ടെ യിൽ |
മരണം | 24 മാർച്ച് 1968 Wayne, New Jersey,[1] United States | (പ്രായം 94)
ദേശീയത | ഫ്രെഞ്ച് |
തൊഴിൽ | സിനിമനിർമ്മാതാവ്, സംവിധായകൻ, എഴുത്തുകാരി, പ്രോഡ്യൂസർ, അഭിനേതാവ് |
സജീവ കാലം | 1894–1922 |
ജീവിതപങ്കാളി(കൾ) | ഹെർബർട്ട് ബ്ലേക്ക് (രണ്ട് കുട്ടികൾ) |
ആലിസ് ഗായ്-ബ്ലേക്ക് (1873 ജൂലൈ 1 - 1968 മാർച്ച് 24) ആയിരുന്നു ആദ്യാകാല ഫ്രെഞ്ച് സിനിമയുടെ നിർമ്മാതാവ്.കൂടാതെ ബ്ലേക്ക് തന്നെയാണ് ലോകത്തെ ആദ്യത്തെ സംവിധായകയും, എഴുത്തുകാരിയും കൂടാതെ ശബ്ദ സംയോജകനത്തിനായുള്ള ക്രോണോഫോണിനെ മികച്ച രീതിയിൽ ഉപയോഗിച്ചതും, സിനിമയിലെ നിറം ചേർത്തലിലും,കാസ്റ്റിങ്ങിലും, സ്പെഷ്യൽ ഇഫക്റ്റിലും വിപ്ലവകരമായ മാറ്റങ്ങൾവരുത്തിയതും, ബ്ലേക്കുതന്നെയായിരുന്നു.[2]
ആദ്യകാല ജീവിതവും, വിദ്യാഭ്യാസവും
[തിരുത്തുക]1863 ഫ്രാൻസിൽ, ഒരു പുസ്തകക്കടയടെ ഉടമസ്ഥനായ ആലീസിന്റെ അച്ഛൻ എമിലി ഗായ്, മരിയ ക്ലോട്ടിൽഡെ ഫ്രാൻസിൽനെ ഓബർട്ടിനെ വിവാഹം കഴിച്ചു.അവർ തമ്മിൽ പരിചയപ്പെട്ടത് കുടുംബ ബന്ധങ്ങളിലൂടെതന്നെയായിരുന്നു. വിവാഹത്തിനുശേഷം പെട്ടെന്നുതന്നെ അവർ സാൻഡിഗോയിലേക്ക് തിരിച്ചു.
1873ന് മുമ്പ് മരിയയും, എമിലിയും, ചിലിയിലെ സാന്റിഗോ യുടെ ഫ്രെഞ്ച് കോളണിയിലായിരുന്നു താമസിച്ചിരുന്നത്,അപ്പോൾ കൂടെ ആലീസിന്റെ മറ്റ് സഹോദരസഹോദരിമാരുണ്ടായിരുന്നു.എന്നിരുന്നാലും, അവർ ഏഴ് ആഴ്ചത്തോളം ബോട്ട് യാത്ര ചെയ്ത് ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന പാരീസിലെ സെയിന്റ് മണ്ടെയിലെത്തിച്ചേർന്നു, അവിടെ വച്ച് 1973 ജൂലൈ 1ന് അഞ്ചാമത്തെ കുട്ടി ജനനമെടുത്തു.ആലീസ് ഇഡ ആന്റോയ്നിറ്റെ ഗായ് എന്നാണ് അവളുടെ പേര്.ആലീസിന്റെ ആത്മകഥയിൽ തന്റെ അമ്മ മക്കളിലൊരാൾ ഫ്രെഞ്ചുകാരനാകാൻ/കാരിയാകാൻ ആഗ്രഹിച്ചിരുന്നതെന്ന് പറയുന്നുണ്ട്.അവരുടെ അച്ഛൻ ചിലിയിലേക്ക് ആലീസിന്റെ ജനനത്തിന് ശേഷം തിരിച്ചുപോയി, അവരുടെ അമ്മയും വേഗം യാത്ര തിരിച്ചു.ആലീസ് പിന്നീട് തന്റെ മുത്തശ്ശന്റേയും, മുത്തശ്ശിയുടേയും, കൂടെ തന്റെ മൂന്നോ, നാലോ വയസ്സുവരെ താമസ്സിച്ചു, പിന്നീട് ആലീസ് മാതാപിതാക്കളുടെയൊപ്പമായി.അവിടെ ചിലിയിൽ വച്ചാണ് ആലീസ് ചിലിയൻ ഗൃഹനാഥയായ കോഞ്ചിറ്റയിൽ നിന്ന് ഫ്രെഞ്ച് പഠിച്ചത്.
സ്വിസ്സ് ബോർഡറിലെ സേക്രഡ് ഹാർട്ട് കോണവെന്റ് സ്ക്കൂളിലേക്ക് തന്റെ ആറാം വയസ്സിൽ ഫ്രാൻസിലേക്ക് ആലീസ് എത്തി. ആലീസിന്റെ കൂടപിറപ്പുകളെ, യാത്ര ചെയ്യാൻ പ്രാപ്തരായപ്പോൾ ലോകത്തിന്റെ വിവിധ മൂലകളിലേക്ക് പറഞ്ഞയച്ചു.അന്ന് ഫ്രഞ്ച് ഇഗ്നേഷ്യസ് ലയോള 1540-ൽ സ്ഥാപിച്ച സന്യാസസമൂഹാംഗത്തിന്റെ വിദ്യാഭ്യാസം മാത്രമേ കൃത്യമായി നടന്നിരുന്നുള്ളൂ.... പിന്നീട് ആലീസിന്റെ അച്ഛന്റെ പുസ്തകക്കട ബാങ്കുകാർ ജപ്തി ചെയ്യുകയുണ്ടായി, അപ്പോൾ ആലീസ് വിദേശത്തായിരുന്നു, ആലീസിന്റേയും, അവരുടെ രണ്ടാമത്തെ കുഞ്ഞനിയത്തിയുടെ പഠിത്തം കുറച്ചുകൂടി വലിയ സ്ക്കൂളിലേക്ക് മാറാൻ പ്രേരണയായി. വൈകാതെയായിരുന്നു ആലീസിന്റെ സഹോദരൻ 17 ാം വയസ്സിൽ മരിക്കുന്നത്.അവരുടെ അച്ഛൻ ബിസിനിസ്സിന്റെ കടത്തിൽ പെട്ട് 1893-ലും മരിക്കുകയുണ്ടായി.[3]അച്ഛൻ മരിച്ചതോടെ ആലീസ് ജീവിക്കാനായി ടൈപ്പറേറ്ററായും, സ്റ്റെനോഗ്രാഫറായും ട്രെയിൻ ചെയ്തു.അതന്ന് പുതിയൊരു സംരംഭമായിരുന്നു.ആലീസ് ആദ്യമായി ഒരു വാർനിഷ് ഫാക്ടറിയിലായിരുന്നു ജോലിക്ക് പോയത്.
ഒരു വർഷത്തിനുശേഷം 1894-ൽ, അവർ കോമ്പ്റ്റോയിർ ജെനെറൽ ഡി അൽ ഫോട്ടോഗ്രാഫിയിലെ, ലിയോണ ഗോമോണ്ടുമൊത്ത് ജോലി ചെയ്യാൻ തുടങ്ങി.പിന്നീട് ഗോമോണ്ടായിരുന്നു ആ കമ്പനിയുടെ തലവനായത്.[4]
ഗോമണ്ടും, ഫ്രാൻസും
[തിരുത്തുക]1894-ൽ ആലീസ് ഗായ് ലിയോം ഗോമണ്ടിന്റെ കമ്പനിയിൽ ഒരു സെക്ക്രട്ടറിയായി സ്റ്റിൽ ഫോട്ടോഗ്രാഫറായി ജോലിക്ക് ചേർന്നു.ആ കമ്പനി ബിസിനസ്സ് രംഗത്തുനിന്ന് വേഗം തന്നെ പുറത്താക്കപ്പെട്ടു, പക്ഷെ ലിയോൺ തന്റെ ഫോട്ടോഗ്രാഫിക്ക് ഗാലറി അങ്ങനെതന്നെ വച്ചു, കൂടാതെ വൈകാതെ ആ കമ്പനി ഫ്രാൻസിലെ സിനിമ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു. ഗായ് ഈ പുതിയ സിനിമ കമ്പനിയിൽ ജോലി ചെയ്യാൻ ആഗ്രഹിച്ചു,ആ തീരുമാനത്തിന്റെ നിറവിൽ ആലീസ് ആ കമ്പനിയിൽ ചേരുകയും, സിനിമ രാഗത്തേക്ക് വരുകയും, ഇരുപത്തഞ്ചു വർഷത്തിനിടയിൽ സിനിമ ഡയറക്ട് ചെയ്യുകയും, പ്രൊഡ്യൂസ് ചെയ്യുകയും, ഏകദേശം 700 -ഓളം സിനിമകൾ നിർമ്മിക്കുകുയും ചെയ്തു.[5]
എങ്ങനെയിരുന്നാലും ഇതൊക്കെ തുടങ്ങിയത് ലിയോൺ ഗോമണ്ടിന്റെ സെക്രട്ടറിയായതിലൂടെയായിരുന്നു, പക്ഷെ പെട്ടെന്നു തന്നെ അവർ ആ ജോലിയുടെ നേട്ടത്തെ മനസ്സിലാക്കി.ആലീസ് ബിസിനസ്സ് തന്ത്രങ്ങളും,പൊരുത്തമായ കമ്പോളരീതിയും, കമ്പനിയിലുള്ള കാമറകളുടെ സ്റ്റോക്കുകളെക്കുറിച്ചും നിരവധി ഉപഭോക്താക്കളിൽ നിന്നും മറ്റുമായി പഠിച്ചറിഞ്ഞു.അതേ സമയത്ത് ആലീസ് ജോർജെസ് ഡെമ്നി, ആഗസ്റ്റെ, ലൂയിസ് ലുമിരെ എന്നീ എഞ്ചിനീയർമാരെ പരിചയപ്പെടുകയും, അവരേയും തന്റോടൊപ്പം ചേർക്കുകയും ചെയ്തു.
1895- മാർച്ച് 22-ൽ ആലീസും, ലിയോൺ ഗിമോണ്ടും, ചേർന്ന് "സർപ്പറൈസ്" എന്ന പരിപാടിയിലേക്ക് പോയി.അതായിരുന്നു ലോകത്തെ ആദ്യ സിനിമ പൊതുവേദിയിലേക്ക് ദൃശ്യമായ സംഭവം.പക്ഷെ അവിടെയുണ്ടായിരുന്ന ഒരു പ്രശ്നത്തെ ഗോമണ്ടും, ലുമിറെസും കൂടി പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ.അവരുടെ ആദ്യത്തെ സിനിമയായ വർക്കേഴ്സ് ലീവിങ്ങ് ദി ലുമിറെ ഫാക്ടറി അവിടെവച്ച് പ്രദർശിപ്പിച്ചു,അത് ലുമിറയുടെ ഫാക്ടറി വിട്ടുപോകുന്ന ഒരു സാധാരണ ജോലിക്കാരന്റെ ജീവിതകഥയായിരുന്നു.
അപ്പോഴായിരുന്നു ആലീസ് സിനിമയുടെ മഹത്ത്വത്തെ, അതിന്റെ ഹൃദയത്തെ മനസ്സിലാക്കുന്നത്.ആലീസ് സിനിമയെ ശാസ്ത്രവിഷയങ്ങൾക്കായി മാത്രം ഉപയോഗിച്ചും, ക്യാമറകളുടെ വിൽപ്പനയ്ക്കായി ഉപയോഗിച്ചും, മടുത്തിരുന്നു.അവർ സിനിമയിലേക്ക് കൽപ്പനയേയും സൃഷ്ടിക്കാമെന്ന് തീരുമാനിച്ചു.ആലീസ്, ലിയോൺ ഗോമണ്ടിനോട് തന്റേതായ ഒരു സിനിമയെടുക്കാൻ അനുവാദം ചോദിക്കുകയും അതംഗീകരിക്കുകയും ചെയ്തു.പക്ഷെ അതവരുടെ ആദ്യത്തെ സിനിമയായതുകൊണ്ടാവാം അവിടെ ചൂതാട്ടം നിറഞ്ഞിരുന്നു. ദി ഗ്രേറ്റ് അഡ്വെഞ്ച്വർ: ആലീസ് ഗായ് ബ്ലേക്ക്, ഫിലിം പൊയനീയർ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജോൺ സൈമൺ ആലീസിനെക്കുറിച്ച് പറഞ്ഞിതിങ്ങനെയായിരുന്നു, അലീസ് തന്നിലൊളിഞ്ഞിരുന്ന കഴിവുകളിലൂടെ ഗോമണ്ടിന് താനാരാണെന്ന് തെളിയിച്ചിരിക്കുന്നു.സൈമൺ മറ്റൊരു വാദഗതിയും ഉയർത്തിയിട്ടുണ്ടായിരുന്നു:യഥാർത്ഥ സിനിമയുടെ ഹൃദയത്തെക്കാണാനുള്ള ഗോമണ്ടിന്റെ കഴിവില്ലായ്മായായിരുന്നു ആലീസിനെ ആലീസാക്കി മാറ്റിയത്.ആലീസിന്റെ ഉയർന്ന വ്യക്തിത്വം തന്റെ സിനിമയേയും മാറ്റിമറിച്ചു, അത് മുഴുവനായും പലർക്കും മനസ്സിലായില്ല. എങ്ങനെയിരുന്നാലും, വിവിധ തരത്തിലുള്ള ഭാഷയിലും വേഷത്തിലുമുള്ളതായിരുന്നു ആലീസിന്റെ ചുറ്റുപാട്,ആലീസിന്റെ ഉള്ളിൽ എന്നുമുണ്ടായിരുന്ന "സമൃദ്ധമായ കൽപ്പനകളായിരുന്നു" അവരുടെ സിനിമയെ പ്രകാശമാനമാക്കിയത്.[6]
ആലീസ് ഗായുടെ ആദ്യത്തെ സിനിമയായിരുന്നു ലോകത്തെ ആദ്യത്തെ വിവരണാത്മക സിനിമ,1896-ൽ ഇറങ്ങിയ ലാ ഫീ ഓക്സ് ചോക്സ് എന്നായിരുന്നു ആ സിനിമയുടെ പേര്.കുഞ്ഞിനെ വളർത്തി വലുതാക്കുന്ന ഒരമ്മയുടെ ജീവിതകഥയെ ഹാസ്യാത്മകരൂപത്തിൽ അവതരിപ്പിക്കുന്നതാണ് സിനിമയുടെ സാരം.പിന്നീട് ആ സിനിമ നിർമ്മിക്കപ്പെട്ട തിയ്യതിയെ ചൊല്ലി ചരിത്രകാരന്മാർ ഈ സിനിമയെ ലോകത്തെ ആദ്യത്തെ വിവരണാത്മക സിനിമയുടെ പദവിനൽകുന്നതിൽ പല തർക്കങ്ങളുമുണ്ടാക്കി.കാരണം ഈ സിനിമ ഗോമണ്ടിന്റെ ഒരു വിവരണാത്മക സിനിമ നിർമ്മിക്കപ്പെട്ട തിയ്യതിയുടെ അടുത്തായിരുന്നു.[7]
1896 തൊട്ട് 1906 വരെ ആലീസ് ഗായ് ഗോമണ്ടിന്റെ കമ്പനിയുടെ ഹെഡായി പ്രവർത്തിച്ചു, കൂടാതെ ആദ്യമായും തുടർച്ചയായും വിരണാത്മക സിനിമകൾ തയ്യാറാക്കുകയും ചെയ്തു.ആലീസുതന്നെയായിരുന്നു 1896 മുതൽ 1906വരെയുളള കാലത്ത് ഉണ്ടായിരുന്ന ഏക സംവിധായക.[8]ആലീസിന്റെ ആദ്യകാല സിനിമകളിലൂടെ അവർ പുതിയ കഥാപാത്രങ്ങൾക്ക് ജന്മം നൽകി, അപ്പോൾ തന്റെ സമകാലീനരായ ആഗസ്റ്റെ, ലൂയിസ് ലുമിറെ പിന്നെ മിലിസ് എന്നിവരുമായി സിനിമ ലോകത്ത് മത്സരിക്കേണ്ടിയും വന്നു. യാത്രയുടേയും, നൃത്തത്തിന്റേയും,രണ്ടും ചേർന്ന സിനിമകളെ ആലീസ് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, ആലീസ് രണ്ട് ദമ്പതിമാരുടെ നൃത്ത സിനിമയെ സ്പെയിനിൽ വച്ച് നിർമ്മിച്ചു.ലെ ബോലേറോയായും, ടാങ്കോ യായും മിസ്സ് സഹാരെറ്റ് അഭിനയിച്ചു(1905).ഗായുടെ ആദ്യാകല നൃത്ത സിനിമകൾ നൃത്ത ലോകത്ത് വേഗം പ്രശസ്തി പിടിച്ചുപറ്റി.അതിനുദാഹരണമാണ് സെർപ്പന്റൈൻ നൃത്ത സിനിമകൾ.ഇതുതന്നെയായിരുന്ന തോമസ് എഡിസണിന്റേയും, ലുമിറസിന്റേയും,സിനിമളുടെ മുഖ്യോത്പന്നം.[7]1906-ൽ ദി ലൈഫ് ഓഫ് ക്രൈസ്റ്റ് എന്ന സിനിമ ആലീസ് നിർമ്മിക്കുകയുണ്ടായി. ആ സമയത്തെ വലിയ ബഡ്ജറ്റ് സിനിമകളിൽ ഒന്നായിരുന്നു അത്.ഇതുകൂടാതെ ഗോമണ്ടിന്റെ ക്രോണോഫോൺ വച്ച് ചിത്രങ്ങൾക്ക് ശബ്ദം നൽകുകയും, ശബ്ദം റെക്കോർഡ് ചെയ്ത് ക്രോണോഫോണിനെ മികച്ചരീതിൽ പ്രയോഗിക്കുകയും ചെയ്ത ചുരുക്കം ചിലരിൽ ഒരാളാണ് ആലീസ്.ഇതിനായി മുറിക്കപ്പെട്ടതും, ചെറുതാക്കപ്പെട്ടതുമായ ഒരു ഡിസ്കാണ് ഉപയോഗിച്ചത്.നവീനമായ മാസ്ക്കിങ് ടെക്കനിക്സും, സ്പെഷ്യൽ ഇഫക്റ്റും, ഫിലിം പിന്നോട്ട് ഓടുന്നരീതിയിലുള്ള രീതിയും ആലീസ് സിനിമയിൽ പ്രയോഗിച്ചു.
സോളാക്സ്
[തിരുത്തുക]അമേരിക്കയിൽ ഗോമണ്ടിന്റെ കമ്പനിയിൽ പ്രോഡക്ഷൻ മാനേജറായി ജോലിക്ക് ചേർന്ന ഹെർബർട്ട് ബ്ലേക്കിനെ 1907-ൽ ആലീസ് വിവാഹം കഴിച്ചു. ദി സോളാക്സ് കമ്പനി യുടെ വരവോടെ ആദ്യകാല ഹോളിവുഡ് ചരിത്രത്തിലെ വലിയ അമേരിക്കൻ സ്റ്റുഡിയോയായി അത് മാറി.[5]ആ കമ്പനിയുടെ പ്രോഡക്ഷൻ സംവിധാനങ്ങൾ ന്യൂയോർക്കിലെ ഫ്ലഷിങ്ങിലായിരുന്നു ഉണ്ടായിരുന്നത്, ആ കമ്പനിയുടേയും, പ്രോഡക്ഷൻ മാനേജർ ആലീസിന്റെ ഭർത്താവായിരുന്നു.സിനിമാട്ടോഗ്രാഫറായും, ഡയറക്ടറായും, ആലീസ് അവിടെ ജോലി ചെയ്തു.കുറച്ച് വർഷങ്ങൾകൊണ്ടുതന്നെ ആ കമ്പനി പടർന്ന് പന്തലിച്ച് പുതിയ ടെക്നോളജികളുടെ സഹായത്തോടെ $100,000 ത്തോളം സമ്പാദിക്കുകയും ചെയ്തു. അമേരിക്കയുടെ ആദ്യത്തെ മോഷൻ പിക്ച്ചർ ഇന്ഡസ്റ്റ്രിയിലെ മറ്റു ഫിലിം സ്റ്റുഡിയോകൾ തുടക്കം കുറിച്ചത്, ഇരുപതാം നൂറ്റാണ്ടിൽ സോളാക്സ് കമ്പനിയുടെ അടിത്തറയിലൂടെയായിരുന്നു.[9][10][11]കാലത്തിന്റെ പോക്കിൽ പിന്നീട് ആലീസ് ഗായ് സിനിമ രംഗത്ത് തന്റേതായ ഒപ്പ് രേഖപ്പെടുത്തിയതിന് തെളിവുകൾ ഏറെ ലഭിച്ചു,അവർ പറഞ്ഞത്:എന്നും താനായിരിക്കുക എന്നായിരുന്നു.[5]
പോസ്റ്റ് സോളാക്സ്
[തിരുത്തുക]ആലീസ് ഗായും ഭർത്താവും, കുറച്ച് വർഷങ്ങൾ കഴിഞ്ഞ് വിവാഹ മോചിതരായി, കൂടാതെ കിഴക്ക് ദിക്കിൽ എടുക്കാനിരുന്ന സിനിമയുടെ നിരാകരണത്തോടെ അവരുടെ സിനിമ പാർട്ട്ണർഷിപ്പും അവസാനിച്ചു.
ഈ വേർപാടിനും, സോളാക്സ് പ്രൊഡക്ഷന്റേയും അവസാനത്തിനുശേഷം ഗായ് ബ്ലേക്ക് വില്യം റാൻഡോൾഫ് ഹീസ്റ്റ്സ് ഇന്റർനാഷ്ണൾ ഫിലിം സെർവീസിലേക്ക് പോയി.1922 -ൽ ഫ്രാൻസിലേക്ക് തിരിച്ചുവന്നു, പിന്നീട് ഗായ് ഒരു സിനിമയും നിർമ്മിച്ചില്ല.അടുത്ത മുപ്പത് വർഷത്തേക്ക് അവർ സിനിമയെക്കുറിച്ച് ക്ലാസ്സെടുക്കുകയും, സ്ക്രിപ്റ്റുകൾക്ക് നോവൽ എഴുതുകയും ചെയ്തു.പിന്നീടുള്ള നൂറ്റാണ്ടുകൾ ബ്ലേക്കിനെ മറക്കപ്പെട്ട അവസ്ഥയിലെത്തി.പക്ഷെ 1953 ൽ ഫ്രാൻസിന്റെ അപ്പോഴത്തെ സർക്കാർ ലെജിയോൺ ഓഫ് ഹോണർ എന്ന അവാർഡ് നൽകി ആധരിച്ചു.
സ്വകാര്യം ജീവിതം
[തിരുത്തുക]ആലീസ് ഗായുടെ വിവാഹം ഗോമണ്ടിന്റെ കമ്പനിയിലെ ആ സ്ഥാനത്തുനിന്ന് മാറാനുള്ളതായിരുന്നു എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ പുതിയൊരു തുടക്കത്തിനായിരുന്നു അത്, ആ ദമ്പതിമാർ ന്യോയോർക്കിലേക്ക് താമസം മാറ്റി, അവിടെവച്ചായിരുന്നു ആലീസിന്റെ ആദ്യത്തെ മകളായ സൈമൺ 1908 -ന് ജന്മമെടുത്തത്.[12]ജനത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം അവർ സോളാക്സ് നിർമ്മിച്ചപ്പോൾ ആലീസായിരുന്നു സ്വന്തമായി സ്റ്റുഡിയോ നിർമ്മിച്ച ആദ്യത്തെ വനിത.ആ സമയത്ത് ഗായ് അവരുടെ രണ്ടാമത്തെ മകനെ ഗർഭിണിയായിരുന്നു.പക്ഷെ അതൊന്നും അവരെ സിനിമ നിർമ്മിക്കുന്നതിന് തടസ്സമായില്ല.എഴുത്തിലും, സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ 1914-ൽ ഗായ് ഭർത്താവിനെ സോളാക്സിന്റെ പ്രസിഡന്റാക്കി.
പക്ഷെ പെട്ടെന്നുതന്നെ ബാാങ്കുകാർ ആ സോളാക്സിനേയും ജപ്തി ചെയ്തു, കാരണം ഭർത്താവായ ഹെർബർട്ട് ബ്ലേക്ക് രോഗാവസ്ഥയിലും, സോളാക്സിനെ നേരെ നോക്കി നടത്താനും കഴിയാത്തിനായാലായിരുന്നു, കൂടാതെ ആലീസ് ഗർഭിണിയുമായിരുന്നു.പക്ഷെ എഴുത്തുകാരനായ ആലീസൺ മക്മാഹൻ വിലയിരുത്തിയത്, ഹെർബർട്ടിന്റെ കുറഞ്ഞ നിക്ഷേപമായിരുന്നു ജപ്തിക്ക് വഴിവച്ചത് എന്നായിരുന്നു.ആലീസും, ഹെർബർട്ടും ബാങ്കിനോടുതന്നെ സഹായം അഭ്യർത്ഥിച്ചു.അവർ കമ്പനിക്ക് ലഭിക്കുന്ന ലാഭത്തിന്റെ 51% തരണമെന്ന് പറഞ്ഞു, അങ്ങനെയാ സോളാക്സ് കാത്തറീൻ കാൽവെർട്ടിന്റേതുമായി മാറി- കാത്തറീനിന് ആലീസിന്റെ ഭർത്താവിനോട് അടുപ്പം ഉണ്ടായിരുന്നു.[13] പക്ഷെ പിന്നീട് ഹെർബർട്ട് ബ്ലേക്ക് സ്വന്തമായൊരു സിനിമ കമ്പനിതുടങ്ങി,ആ കമ്പനി ബാങ്കുകളിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ടേയിരുന്നു.പിന്നീടുള്ള വർഷങ്ങൾക്ക് സ്വകാര്യമായതും, ബിസിനസ്സ്പരമായതുമായ പാർട്ടണർഷിപ്പ് ആലീസും, ഹെർബർട്ടും നിലനിർത്തി, അവരൊരുമിച്ച് നിരവധി പ്രോജക്റ്റുകൾ ഏറ്റെടുത്തു.പക്ഷെ അവർ തമ്മിലുള്ള ബന്ധം അധികകാലം നീണ്ടുനിന്നില്ല.1918ന് ഹോർബർട്ട് ബ്ലേക്ക് ആലീസിനേയും, കുട്ടികളേയും, വിട്ട് വേറൊരു ഹോളിവുഡ് നടിയുമായി വിവാഹം കഴിച്ചു.[12]
ഗായ് തന്റെ അവസാനത്തെ സിനിമ ചെയ്തത് 1920 നായിരുന്നു, ആ സമയത്ത് സ്പാനിഷ് ഇൻഫ്ലൂവെൻസ ബാധിച്ച് ആലീസ് പകുതി മരിച്ചിരുന്നു.1922 ആയപ്പോൾ ഗായ് നിയമപരമായി വിവാഹമോചിതയായി, പിന്നീട് വൈകാതെ ആലീസിന്റെ സ്റ്റുഡിയോ ബാങ്കുകാർ കൊണ്ടുപോയി.സ്റ്റുഡിയോയുടെ നഷ്ടത്തിന് ശേഷം, ഗായ് 1922 -ൽ ഫ്രാൻസിലേക്ക് പോയി, പിന്നീട് അവർ ഒരു സിനിമയുടെ ചെയ്തിട്ടില്ല.[12]ജപ്തിയും, വിവാഹമോചനവും ആയതോടെ ആലീസിന് ഒരു സിനിമയും ചെയ്യാനുള്ള ആരോഗ്യംമുണ്ടായില്ല.ആലിസൺ മക്മഹാൻ പറഞ്ഞത്, വിവാഹമോചനവും, സോളാക്സിന്റെ നഷ്ടവുമായതോടെ ആ വിഷാദത്തിൽ ആലീസ് തന്നെതന്നെ ഒറ്റപ്പെടുത്തുകയായിരുന്നു, എന്നായിരുന്നു.ആലീസ് തന്റെ ഭർത്താവിനെ ഒരു പാർട്ട്ണറായി മാത്രമാണ് വെളിപ്പെടുത്തിയിരുന്നത്, അയാൾ തന്റെ ഭർത്താവാണെന്ന് ആലീസ് വെട്ടിതുറന്ന് പറഞ്ഞിരുന്നില്ല.[13]
1927 -ൽ ഗായ് അമേരിക്കയിലേക്ക് തിരിച്ചുവരികയും, തന്റെ പഴയ പ്രവർത്തനങ്ങളെയെല്ലാം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയും, പരാചിതയാകുകയും ചെയ്തു.[14] 1930 ൽ, ലിയോണ ഗോമണ്ട് 1907ന് മുമ്പുള്ള തന്റെ കമ്പനിയുടെ ചരിത്രത്തെ ഉൾപ്പെടുത്താതെ കമ്പനിയുടെ ഒരു ചരിത്രരേഖയുണ്ടാക്കി.ഇതിൽ മനഃം നൊന്ത്, ആ ഗോക്കുമെന്റുകൾ ഗോമണ്ട് മാറ്റുന്നതിന് സമ്മതം നൽകിയതിന് ശേഷം ഗോമണ്ടിന് ഗായ് ഒരു കത്തെഴുതി. എങ്ങനെയിരുന്നാലും, ആ തിരുത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടില്ല.പിന്നീടുള്ള ഗായുടെ ജീവിതം തന്റെ മക്കൾക്കായി അവർ മാറ്റിവച്ചു, പ്രതേകിച്ച്, തന്റെ ആദ്യത്തെ മകളായ സൈമോണിന് വേണ്ടി.കുറച്ച് വർഷം ഗായ് സൈോണിന്റൊപ്പമായിരുന്നു.
ആലീസ് ഗായ് ബ്ലേക്ക് പിന്നീട് വിവാഹം കഴിച്ചില്ല, പിന്നീട് 1964 -ന് അവർ അമേരിക്കയിലേക്ക് തിരിക്കുകയും, തന്റെ മക്കളിലൊരാളുമായി താമസിക്കുകയും ചെയ്തു. മാർച്ച് 24, 1968 ന് തന്റെ 94 ാം വയസ്സിൽ നേഴ്സിങ്ങ് വീട്ടിൽ താമസ്സിക്കുമ്പോൾ ആലീസ് ഗായ് ബ്ലേക്ക് അന്തരിച്ചു.[14]ന്യൂ ജേഴ്സിയിലെ മേരിറെസ്റ്റ് സെമിത്തേരിയൽ ആലീസിനെ അടക്കം ചെയ്തു.[15]
References
[തിരുത്തുക]- ↑ As reported in the margins of p. 91 of birth certificate Archived 2014-03-31 at the Wayback Machine. from the city of Saint-Mandé.
- ↑ "Alice Guy-Blaché". Biography.com. A&E Television Networks. Retrieved 3 May 2015.
- ↑ Guy Blaché, Alice (1986). The Memoirs of Alice Guy Blaché. ISBN 0-8108-1902-3.
- ↑ Alice Guy Blaché: Cinema Pioneer. ISBN 978-0-300-15250-0.
- ↑ 5.0 5.1 5.2 "The Lost Garden: The Life and Cinema of Alice Guy-Blaché – NFB – Collection". Nfb.ca. 2012-05-02. Archived from the original on 2008-06-19. Retrieved 2012-06-24.
- ↑ Bachy, Victor. Entretiens avec Alice Guy. p. 41.
- ↑ 7.0 7.1 Simon, Joan. Alice Guy Blaché Cinema Pioneer. ISBN 978-0-300-15250-0.
- ↑ "Alice Guy Blaché – Women Film Pioneers Project". wfpp.cdrs.columbia.edu. Archived from the original on 2019-06-23. Retrieved 2016-03-31.
- ↑ Koszarski, Richard (2004), Fort Lee: The Film Town, Rome, Italy: John Libbey Publishing -CIC srl, ISBN 0-86196-653-8
- ↑ "Studios and Films". Fort Lee Film Commission. Archived from the original on 2011-04-25. Retrieved 2011-05-30.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ Fort Lee Film Commission (2006), Fort Lee Birthplace of the Motion Picture Industry, Arcadia Publishing, ISBN 0-7385-4501-5
- ↑ 12.0 12.1 12.2 "Alice Guy Blaché". Aliceguyblance.com. Retrieved 11 November 2014.
- ↑ 13.0 13.1 McMahan, Alison. Simon, Joan (ed.). Madame Blaché in America. Yale University Press. ISBN 978-0-300-15250-0.
- ↑ 14.0 14.1 McMahan, Alison J. (1997). Madame a des envies (Madam has her cravings): A critical analysis of the short films of Alice Guy Blaché, the first woman filmmaker. Ph.D. dissertation, The Union Institute, United States—Ohio, from Dissertations & Theses: A&I (publication No. AAT 9817949).
- ↑ "Find-a-Grave". Findagrave.com. Retrieved 11 November 2014.