ആൽബിനിസം
ത്വക്കിൽ കറുപ്പുനിറം നൽകുന്ന മെലാനിൻ എന്ന വർണ്ണവസ്തുവിന്റെ ഉത്പാദനത്തിലുണ്ടാകുന്ന തകരാറ് ഉണ്ടാക്കുന്ന രോഗമാണ് ആൽബിനിസം. ഈ രോഗത്തിന് വിധേയമായവരെ ആൽബിനോകൾ എന്നുവിളിക്കുന്നു. ഇവർക്ക് എല്ലാ സാധാരണ കർത്തവ്യങ്ങളും നിർവ്വഹിക്കുവാനുള്ള കഴിവുണ്ട്. ചിലരിൽ സൂര്യവെളിച്ചത്തിൽ നോക്കുന്നതിന് പ്രയാസമുണ്ടാകാറുണ്ട്.
രോഗകാരണം
[തിരുത്തുക]കോപ്പർ അടങ്ങിയിട്ടുള്ള ടൈറോസിനേയ്സ് (Tyrosinase) എന്ന രാസാഗ്നിയുടെ പ്രവർത്തനഫലമായി ടൈറോസിൻ എന്ന അമിനോഅമ്ലം ഓക്സീകരിക്കപ്പെടുന്നു. മുടിയ്ക്കും കണ്ണിനും ത്വക്കിനും നിറം നൽകുന്ന മെലാനിൻ എന്ന വർണ്ണവസ്തു ഇങ്ങനെയാണുണ്ടാകുന്നത്. ഈ പ്രവർത്തനത്തിലെ ആദ്യഉല്പ്പന്നങ്ങളിലൊന്നായ 3,4 ഡൈഹൈഡ്രോക്സി ഫിനൈൽ അലാനിൻ (Dihydroxy phenyl alanine - DOPA) ഉണ്ടാകുന്നത് ടൈറോസിൻ ഹൈഡ്രോക്സിലേയ്സ് അഥവാ ടൈറോസിൻ-3- മോണോ ഓക്സിജനേയ്സ് എന്ന രാസാഗ്നിയുടെ പ്രവർത്തനഫലമായാണ്. ടൈറോസിനേയ്സ് എന്ന രാസാഗ്നിയില്ലെങ്കിൽ മെലാനിൻ എന്ന വർണ്ണവസ്തു രൂപപ്പെടാതെ പോകുന്നു. ഇത് ശരീരത്തിന് വെളുത്ത നിറം നൽകുന്നു.[1]
അവലംബം
[തിരുത്തുക]- ↑ UPSC Success series, IAS Zoology Solved papers, Arihant Pub., page: A-7