Jump to content

ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് എന്നിങ്ങനെ 3 വിഭാഗങ്ങളായി ഈ അധികാരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.

യൂണിയൻ ലിസ്റ്റ് (ലിസ്റ്റ് I)

[തിരുത്തുക]

കേന്ദ്രസർക്കാരിന് (പാർലമെന്റിന്) മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് യൂണിയൻ ലിസ്റ്റ്. നിലവിൽ 97 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

നമ്പർ വിഷയം
1 പ്രതിരോധം
2 നാവികസേന, കരസേന, വ്യോമസേന, മറ്റു സായുധ സേനകൾ
2എ സംസ്ഥാനങ്ങൾക്കകത്തെ സായുധസേനകളുടെ വിന്യാസം
3 കൻറോൺമെൻറ് പ്രദേശങ്ങളും അവിടുത്തെ പ്രാദേശിക സ്വയംഭരണാധികാരവും
4 കര-വ്യോമ-നാവികസേനാ പ്രവർത്തനങ്ങൾ
5 ആയുധങ്ങൾ, തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ
6 ആണവോർജത്തിൻറെയും ധാതുവിഭവങ്ങളുടെയും ഉത്പാദനം
7 പ്രതിരോധമേഖലയിലെ വ്യവസായങ്ങൾ
8 സി ബി ഐ
9 രാജ്യസുരക്ഷാസംബന്ധമായ വിഷയങ്ങളിലെ കരുതൽതടങ്കൽ
10 വിദേശകാര്യബന്ധം
11 നയതന്ത്ര, വ്യാപാര ബന്ധങ്ങൾ
12 ഐക്യരാഷ്ട്രസഭ
13 അന്താരാഷ്ട്ര സഖ്യങ്ങൾ, സംഘടനകൾ
14 വിദേശ രാജ്യങ്ങളുമായുള്ള ഉടമ്പടികളും കരാറുകളും സമ്മേളനങ്ങളും
15 യുദ്ധവും സമാധാനവും
16 വിദേശ അധികാരം
17 പൌരത്വം
18 വിദേശികളായ അപരാധികളെ വിട്ടുകൊടുക്കൽ
19 പാസ്പോർട്ട്, വിസ
20 ഇന്ത്യക്കുപുറത്തേക്കുള്ള തീർത്ഥാടനം
21 സമുദ്രാതിർത്തിയിലും ആകാശത്തും വെച്ചുള്ള കടന്നുകയറ്റങ്ങൾ
22 റെയിൽവേ
23 ദേശീയപാത
24 ദേശീയജലപാതയിലെ സഞ്ചാരവും മത്സ്യബന്ധനവും
25 സമുദ്രമേഖലയിലെ സഞ്ചാരവും മത്സ്യബന്ധനവും
26 ലൈറ്റ് ഹൌസുകൾ
27 പ്രധാന തുറമുഖങ്ങൾ
28 കപ്പൽവിലക്കുകൾ, നാവികാശുപത്രികൾ
29 വ്യോമമാർഗങ്ങൾ, വ്യോമായനങ്ങൾ
30 റെയിൽവേ, കടൽ, ആകാശം എന്നിവിടങ്ങളിലൂടെയുള്ള ചരക്ക്, ഗതാഗതങ്ങൾ
31 തപാൽ, ടെലിഫോൺ, വയർലെസ് തുടങ്ങിയ ആശയവിനിമയോപാധികൾ
32 യൂണിയൻറെ സ്വത്തുവകകൾ
33 ഒഴിവാക്കപ്പെട്ടു
34 പിൻതുടർച്ചാവകാശികളില്ലാത്ത പ്രഭുക്കൻമാരുടെ സ്വത്തുവകകൾ
35 പൊതുകടം
36 നാണയം, കമ്മട്ടം, വിദേശ വിനിമയം
37 വിദേശ വായ്പകൾ
38 ഭാരതീയ റിസർവ് ബാങ്ക്
39 പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്
40 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ലോട്ടറികൾ
41 വിദേശവ്യാപാരങ്ങൾ
42 അന്തർസംസ്ഥാന വ്യാപാരങ്ങൾ
43 സഹകരണസംഘങ്ങൾ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ
44 ഒന്നിലേറെ സംസ്ഥാനങ്ങളുടെ പരിധികളിൽപെടുന്ന എല്ലാ സ്ഥാപനങ്ങളും
45 ബാങ്കിംഗ്
46 ചെക്കുകൾ, പ്രോമിസറി നോട്ടുകൾ തുടങ്ങിയവ
47 ഇൻഷ്വറൻസ്
48 ഓഹരിവിപണികളും സ്റ്റോക് എക്സ്ചേഞ്ചുകളും
49 പേറ്റന്റുകൾ, കണ്ടുപിടിത്തങ്ങൾ, ഡിസൈനുകൾ; പകർപ്പവകാശം
50 അളവുതൂക്കങ്ങളുടെ മാനദണ്ഡങ്ങൾ
51 കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം
52 പൊതുതാൽപര്യമുള്ള മേഖലകളിലെ വ്യവസായങ്ങൾ
53 എണ്ണപ്പാടങ്ങൾ, ഖനികൾ; പെട്രോളിയം ഉത്പന്നങ്ങൾ
54 ഖനികളിലും ധാതുഖനനത്തിലും മേലുള്ള നിയന്ത്രണങ്ങൾ
55 ഖനികളിലേയും എണ്ണപ്പാടങ്ങളിലേയും തൊഴിലാളികളുടെ സുരക്ഷാക്രമീകരണങ്ങൾ
56 അന്തർസംസ്ഥാന നദീ വിഷയങ്ങളിലെ ക്രമീകരണങ്ങൾ
57 സമുദ്രാതിർത്തിക്ക് പുറമേയുള്ള മത്സ്യബന്ധനം
58 ഉപ്പിൻറെ ഉത്പാദനവും വിതരണവും
59 കറുപ്പിൻറെ കൃഷിയും ഉത്പാദനവും കയറ്റുമതിയും
60 സിനിമാനിർമ്മാണം
61 കേന്ദ്ര ജീവനക്കാരെ ബാധിക്കുന്ന വ്യാവസായിക തർക്കങ്ങൾ
62 ഇന്ത്യൻ ലൈബ്രറി, ഇന്ത്യൻ മ്യൂസിയം, ഇംപീരിയൽ വാർ മ്യൂസിയം, വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ യുദ്ധ സ്മാരകം എന്നിവയും ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങളും
63 ബനാറസ് ഹിന്ദു സർവകലാശാല, അലിഗഡ് മുസ്ലീം സർവകലാശാല ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങൾ
64 ദേശീയ പ്രാധാന്യമുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ
65 കുറ്റാന്വേഷണമേഖലയിലെ ഗവേഷണ, പരിശീലന സ്ഥാപനങ്ങൾ, ഏജൻസികൾ
66 ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗുണനിലവാരം
67 പുരാതന ചരിത്ര സ്മാരകങ്ങളും ചരിത്രരേഖകളും, പുരാവസ്തു പ്രാധാന്യമുള്ള അവശിഷ്ടങ്ങളും
68 സർവ്വേ ഓഫ് ഇന്ത്യ; ഇന്ത്യയുടെ ഭൌമശാസ്ത്ര, സസ്യശാസ്ത്ര, ജന്തുശാസ്ത്ര, നരവംശശാസ്ത്ര സർവേകൾ; കാലാവസ്ഥാപഠന സ്ഥാപനങ്ങൾ
69 കാനേഷുമാരി
70 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
71 കേന്ദ്രപെൻഷനുകൾ
72 തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ
73 പാർലമെൻറ് അംഗങ്ങളുടെ വേതനം
74 പാർലമെൻറ് അംഗങ്ങളുടെ സവിശേഷാധികാരങ്ങൾ
75 രാഷ്ട്രപതി, ഗവർണർ, കേന്ദ്രമന്ത്രിമാർ, സി എ ജി തുടങ്ങിയവരുടെ സേവനവ്യവസ്ഥകൾ
76 കേന്ദ്ര-സംസ്ഥാന സാമ്പത്തിക ഇടപാടുകളുടെ ഓഡിറ്റ്
77 സുപ്രീംകോടതിയുടെ നിയമനവും നിയമങ്ങളും അധികാരങ്ങളും
78 ഹൈക്കോടതിയുടെ നിയമനം
79 ഹൈക്കോടതിയുടെ അധികാരപരിധി കേന്ദ്രഭരണ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കൽ
80 സംസ്ഥാന പോലീസ് സേനയുടെ അധികാരം സംസ്ഥാനത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കൽ
81 അന്തർ സംസ്ഥാന കുടിയേറ്റവും അതിനുള്ള വിലക്കും
82 വരുമാനനികുതി
83 ചരക്കുനികുതികൾ
84 ലഹരിവസ്തുക്കൾക്കുമേലുള്ള നികുതികൾ
85 കോർപ്പറേറ്റ് നികുതി
86 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾക്കുമേലുള്ള നികുതികൾ
87 ഭൂനികുതി
88 ദാനനികുതി
89 റെയിൽ, കടൽ, വ്യോമ മാർഗങ്ങളിലൂടെയുള്ള ചർക്ക്-ഗതാഗതങ്ങൾക്ക് മേലുള്ള നികുതി
90 ഓഹരിവിപണികളിലെയും സ്റ്റോക് എക്സ്ചേഞ്ചുകളിലെയും നികുതികൾ
91 ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, ചില്ലറ ബില്ലുകൾ, ഇൻഷുറൻസ് പോളിസികൾ, ഷെയറുകൾ, രസീതുകൾ എന്നിവയ്ക്കായുള്ള സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ
92 പത്രങ്ങൾ വാങ്ങുന്നതോ വിൽക്കുന്നതോ സംബന്ധിച്ചതും അതിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ സംബന്ധിച്ചതുമായ നികുതികൾ
92എ പത്രങ്ങൾ ഒഴികെയുള്ള ചരക്കുകളുടെ വാങ്ങുന്നതോ വിൽക്കുന്നതോ സംബന്ധിച്ചുള്ള നികുതികൾ
92ബി രാജ്യത്തിനകത്ത് കയറ്റുമതി ചെയ്ത ചരക്കുകളുടെ മേലുള്ള നികുതി
92സി സർവീസ് ടാക്സുകൾ
93 ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ നടക്കുന്ന എല്ലാ നിയമലംഘനങ്ങളും
94 ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ നടക്കുന്ന എല്ലാ അന്വേഷണങ്ങളും സർവേകളും സ്ഥിതിവിവരകണക്കുകളും
95 ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ സുപ്രീം കോടതി ഒഴികെയുള്ള കോടതികളുടെ അധികാരപരിധിയും അധികാരങ്ങളും
96 ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ കോടതി ഫീസുകൾ ഒഴികെയുള്ള മറ്റെല്ലാ ഫീസുകളും
97 ലിസ്റ്റ് II, ലിസ്റ്റ് III എന്നിവയിൽ ഒന്നും പെടാത്ത എല്ലാ വകുപ്പുകളിലും നിയമനിർമ്മാണം നടത്താനുള്ള അധികാരം യൂണിയനിൽ നിക്ഷിപ്തമാണ്.



സംസ്ഥാന ലിസ്റ്റ് (ലിസ്റ്റ് II)

[തിരുത്തുക]

അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്. അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും. നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

നമ്പർ വിഷയം
1 ക്രമസമാധാനം
2 പോലീസ്
3 ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും
4 ജയിലുകൾ, ദുർഗുണപരിഹാരപാഠശാലകൾ അത്തരത്തിലുള്ള മറ്റു സ്ഥാപനങ്ങൾ
5 തദ്ദേശ ഭരണകൂടങ്ങൾ
6 പൊതു ആരോഗ്യവും ശുചിത്വവും
7 തീർത്ഥാടനം
8 മദ്യം
9 വികലാംഗരുടെയും തൊഴിലില്ലാത്തവരുടെയും ദുരിതാശ്വാസം
10 ശവകുടീരങ്ങളും ശ്മശാനങ്ങളും
11 ഒഴിവാക്കപ്പെട്ടു
12 ലൈബ്രറികൾ, മ്യൂസിയങ്ങൾ, മറ്റു സമാനസ്ഥാപനങ്ങൾ; ദേശീയപ്രാധാന്യമില്ലാത്ത ചരിത്രസ്മാരകങ്ങൾ, ചരിത്രരേഖകൾ
13 റോഡുകൾ, പാലങ്ങൾ, ഫെറികൾ തുടങ്ങി ലിസ്റ്റ് I-ൽ പെടാത്ത വിനിമയമാർഗങ്ങൾ
14 കൃഷിയും കാർഷികമേഖലയിലെ പഠനഗവേഷണങ്ങളും
15 മൃഗങ്ങളുടെ രോഗങ്ങൾ തടയലും അവയുടെ സംരക്ഷണവും
16 കന്നുകാലികളുടെ അതിക്രമങ്ങൾ തടയുക
17 ജലവിതരണം
18 ഭൂമി
19 ഒഴിവാക്കപ്പെട്ടു
20 ഒഴിവാക്കപ്പെട്ടു
21 മത്സ്യബന്ധനം
22 കോർട്ട്സ് ഏഫ് വാർഡ്സ്
23 ധാതുഖനനത്തിൻമേലുള്ള നിയന്ത്രണങ്ങൾ
24 വ്യവസായങ്ങൾ
25 ഗ്യാസും ഗ്യാസ് വർക്കുകളും
26 സംസ്ഥാനത്തിനുള്ളിലെ വാണിജ്യം
27 ഉല്പന്നങ്ങളുടെ ഉല്പാദനവും വിതരണവും
28 വിപണിനിരക്കുകൾ
29 ഒഴിവാക്കപ്പെട്ടു
30 വായ്പയും വായ്പയിടപാടുകാരും
31 സത്രങ്ങളും അവയുടെ നടത്തിപ്പും
32 ലിസ്റ്റ് I-ൽ പെടാത്ത സ്ഥാപനങ്ങൾ
33 വിനോദകേന്ദ്രങ്ങൾ: തിയേറ്ററുകൾ, നാടകശാലകൾ, കായികകേന്ദ്രങ്ങൾ
34 ചൂതാട്ടവും വാതുവെപ്പും
35 സംസ്ഥാനത്തെ പ്രവർത്തികൾ, ഭൂപ്രദേശം, കെട്ടിടങ്ങൾ
36 ഒഴിവാക്കപ്പെട്ടു
37 നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്
38 നിയമസഭാംഗങ്ങളുടെ വേതനം
39 നിയമസഭാംഗങ്ങളുടെ സവിശേഷാധികാരങ്ങൾ
40 സംസ്ഥാന മന്ത്രിമാരുടെ വേതനം
41 പൊതു സർവീസുകൾ, പി എസ് സി
42 സംസ്ഥാന പെൻഷൻ
43 സംസ്ഥാനത്തിൻറെ പൊതുകടം
44 ഉടമസ്ഥനില്ലാത്ത അമൂല്യ നിധിശേഖരം
45 ഭൂനികുതി
46 കാർഷിക വരുമാനത്തിന്മേൽ നികുതി
47 കാർഷികഭൂമിയുടെ കൈമാറ്റം
48 കാർഷിക ഭൂമിയുടെ കാര്യത്തിൽ എസ്റ്റേറ്റ് ഡ്യൂട്ടി
49 ഭൂമിക്കും കെട്ടിടങ്ങൾക്കും മേലുള്ള നികുതി
50 ധാതുക്കളുടെമേലുള്ള നികുതി
51 ലഹരിവസ്തുക്കൾ
52 ഒഴിവാക്കപ്പെട്ടു
53 വൈദ്യുതി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മേലുള്ള നികുതി
54 പത്രം ഒഴികെയുള്ള ചരക്കുകളുടെമേലുള്ള നികുതി
55 പത്രങ്ങളിലും റേഡിയോയിലും വരുന്നതൊഴിച്ചുള്ള പരസ്യങ്ങളുടെ നികുതി
56 റോഡ് വഴിയുള്ള ചരക്കു-ഗതാഗതങ്ങൾക്കുമേലുള്ള നികുതി
57 വാഹനനികുതി
58 മൃഗങ്ങളുടെയും ബോട്ടുകളുടെയും നികുതി
59 ടോൾ
60 പ്രൊഫഷണൽ നികുതി
61 കാപിറ്റേഷൻ നികുതി
62 ആഡംബര നികുതി
63 ലിസ്റ്റ് I -ൽ ഉൾപ്പെടുന്ന വിഷയങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി
64 ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള നിയമലംഘനങ്ങൾ
65 സുപ്രീംകോടതി ഒഴികെയുള്ള കോടതികൾക്ക് ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള അധികാരങ്ങൾ
66 കോടതികളിൽ കെട്ടുന്ന ഫീസൊഴികെ ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള എല്ലാ ഫീസുകളും


സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ് (ലിസ്റ്റ് III)

[തിരുത്തുക]

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമ്മാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്. നിലവിൽ 52 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

നമ്പർ വിഷയം
1 ക്രിമിനൽ നിയമങ്ങൾ, ഇന്ത്യൻ പീനൽ കോഡിൽ ഉള്ള എല്ലാ കാര്യങ്ങളും
2 ക്രിമിനൽ നടപടിക്രമം, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിലുള്ള എല്ലാ കാര്യങ്ങളും
3 സംസ്ഥാനത്തിൻറെ സുരക്ഷക്കും ക്രമസമാധാനപാലനത്തിനും വേണ്ട കരുതൽ തടങ്കൽ നടപടികൾ
4 തടവുപുള്ളികളെ ഒരു സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങൾക്ക് വിട്ട് നൽകൽ
5 വിവാഹവും വിവാഹമോചനവും; ശിശുക്കളും പ്രായപൂർത്തിയാകാത്തവരും; ദത്തെടുക്കൽ; ഇഷ്ടദാനവും പിൻതുടർച്ചാവകാശവും; കൂട്ടുകുടുംബവും ഭാഗംവെപ്പും
6 കൃഷിഭൂമിയൊഴികെയുള്ള സ്ഥലങ്ങളുടെ കൈമാറ്റം
7 കരാറുകൾ
8 ശിക്ഷാർഹമായ കുറ്റങ്ങൾ
9 പാപ്പരത്തം
10 ട്രസ്റ്റുകളും രക്ഷാധികാരികളും
11 ഔദ്യോഗിക ട്രസ്റ്റുകളുടെയും സാധാരണ ട്രസ്റ്റുകളുടെയും രക്ഷാധികാരികൾ
11എ ഹൈക്കോടതിയും സൂപ്രീംകോടതിയും ഒഴികെയുള്ള എല്ലാ കോടതികളുടെയും ഭരണഘടനാപരവും സംഘടനാപരവുമായ നിയന്ത്രണം
12 തെളിവുകളും സത്യവാങ്മൂലങ്ങളും; നിയമങ്ങൾ, പൊതു നടപടികൾ, രേഖകൾ, ജുഡീഷ്യൽ നടപടികൾ എന്നിവ അംഗീകരിക്കൽ
13 സിവിൽ നടപടിക്രമം, കോഡ് ഓഫ് സിവിൽ പ്രൊസീജിയറിലുള്ള എല്ലാ കാര്യങ്ങളും
14 കോടതിയലക്ഷ്യം, സുപ്രീംകോടതിയിലേത് ഒഴികെ
15 നാടോടികളും ദേശാടനഗോത്രങ്ങളും
16 ചിത്തഭ്രമവും മാനസിക വൈകല്യവും
17 മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുക
17എ കാടുകൾ
17ബി വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം
18 ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കൽ
19 മരുന്നുകളും വിഷങ്ങളും
20 സാമ്പത്തികാസൂത്രണവും സാമൂഹ്യാസൂത്രണവും
20എ കുടുംബാസൂത്രണവും ജനസംഖ്യാനിയന്ത്രണവും
21 വാണിജ്യ വ്യവസായ കുത്തകകൾ, കമ്പനികൾ, ട്രസ്റ്റുകൾ
22 ട്രേഡ് യൂണിയനുകൾ; വ്യാവസായിക തൊഴിൽ തർക്കങ്ങൾ
23 സാമൂഹികസുരക്ഷ; തൊഴിലും തൊഴിലില്ലായ്മയും
24 തൊഴിൽ സാഹചര്യങ്ങൾ, പ്രൊവിഡന്റ് ഫണ്ടുകൾ, തൊഴിലാളികളുടെ നഷ്ടപരിഹാരം, വാർദ്ധക്യകാല പെൻഷനുകൾ, പ്രസവകാല ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തൊഴിൽ ക്ഷേമം
25 വിദ്യാഭ്യാസം; ഉന്നതവിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം
26 മെഡിക്കൽ നിയമരംഗങ്ങളിലെ ഉദ്യോഗങ്ങൾ
27 ദുരിതാശ്വാസവും പുനരധിവാസവും
28 ചാരിറ്റബൾ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ അവയുടെ സമഭാവനകൾ
29 മനുഷ്യർ, മൃഗങ്ങൾ, ചെടികൾ എന്നിവയെ ബാധിക്കുന്ന സാംക്രമികമായ രോഗങ്ങളോ കീടങ്ങളോ
30 ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ
31 പ്രധാനപ്പെട്ടതൊഴികെയുള്ള തുറമുഖങ്ങൾ
32 ഉൾനാടൻ ജലപാതകളിലെ മത്സ്യബന്ധനവും സഞ്ചാരവും
33 ഭക്ഷ്യവസ്തുക്കൾ, കാലിത്തീറ്റകൾ, അസംസ്കൃത പരുത്തി, ചണം എന്നിവയുടെ ഉത്പാദനവും വിതരണവും വ്യാപാരവും
33എ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതൊഴികെ അളവുതൂക്കങ്ങൾ
34 വിലനിയനിയന്ത്രണം
35 യന്ത്രവൽകൃത വാഹനങ്ങളും അത്തരം വാഹനങ്ങളുടെ നികുതിയും
36 നിർമ്മാണശാലകൾ
37 ബോയിലറുകൾ
38 വൈദ്യുതി
39 പത്രങ്ങൾ, പുസ്തകങ്ങൾ, പ്രിൻറിങ്ങ് പ്രസ്സുകൾ
40 ദേശീയപ്രാധാന്യമില്ലാത്ത പുരാവസ്തുക്കൾ, പ്രദേശങ്ങൾ
41 സ്ഥലമേറ്റെടുപ്പ്
42 വസ്തുവകകളുടെ ഏറ്റെടുപ്പും കൈവശപ്പെടുത്തലും
43 പൊതുതാൽപര്യപ്രകാരമോ നികുതിയിനത്തിലോ ഉള്ള തിരിച്ചുപിടിക്കലുകൾ
44 ജുഡീഷ്യൽ സ്റ്റാമ്പുകൾ വഴി ശേഖരിച്ച ഫീസ് ഒഴികെയുള്ള സ്റ്റാമ്പ് ഡ്യൂട്ടികൾ
45 ലിസ്റ്റ് II അല്ലെങ്കിൽ ലിസ്റ്റ് III ൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും കാര്യങ്ങൾക്കാവശ്യമായ അന്വേഷണങ്ങൾക്കും സ്ഥിതിവിവരക്കണക്കുകൾക്കും
46 സുപ്രീംകോടതി ഒഴികെയുള്ള കോടതികൾക്ക് ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള അധികാരങ്ങൾ
47 കോടതികളിൽ കെട്ടുന്ന ഫീസൊഴികെ ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള എല്ലാ ഫീസുകളും