ഇന്ത്യൻ ഭരണഘടന ഭേദഗതികൾ
ഇന്ത്യൻ ഭരണഘടന എ ഡി 1950 ജനുവരി 26 നു നിലവിൽ വന്ന ശേഷം 2019 ജനുവരി ഒന്ന് വരെ ഉള്ള കാലയളവിൽ 123 തവണ ഭേദഗതി ബില്ലുകൾ ചെയ്യപ്പെട്ടിട്ടുണ്ട്. 102 തവണ ഭേദഗതി നിർദ്ദേശങ്ങൾ നിയമം ആയി മാറിയിട്ടുണ്ട്. മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയിൽ വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടനാ ഇന്ത്യൻ പാർലമെൻറന് അധികാരം നൽകുന്നു. ഭരണഘടനാ ഭേദഗതി നിലവിൽ വരണം എങ്കിൽ അതിന്റെ സ്വഭാവം അനുസരിച്ച് വേണ്ട ഭൂരിപക്ഷം മൂന്നു വിധത്തിൽ തിരിച്ചിരിക്കുന്നു[1]
- പാർലമെന്റിലെ ഇരു സഭകളിലും കേവല ഭൂരിപക്ഷം: സഭയിൽ സന്നിഹിതരായിട്ടുള്ളവരുടെ 50 ശതമാനത്തിലധികം ഭൂരിപക്ഷം. ഇന്ത്യൻ പൗരത്വം സംബന്ധിച്ച നിയമങ്ങൾ, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് അതിർത്തി എന്നിവ സംബന്ധിച്ച ഒട്ടു മിക്ക നിയമങ്ങളും ഇതിൽ പെടുന്നു.
- പാർലമെന്റിലെ ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷം: സഭയിലെ ആകെ അംഗങ്ങളുടെ 50 ശതമാനത്തിലധികവും സന്നിഹിതരായിട്ടുള്ളവരുടെ മൂന്നിൽ രണ്ടും ഭൂരിപക്ഷം. മൌലിക അവകാശങ്ങളും മറ്റും ഭേദഗതി ചെയ്യുന്നതിന് ഭരണഘടനയുടെ 368 വകുപ്പ് നിർദ്ദേശിക്കുന്ന സവിശേഷ ഭൂരിപക്ഷം ലോകസഭയിലും രാജ്യ സഭയിലും ആവശ്യമാണ്.
- പാർലമെന്റിൽ സവിശേഷ ഭൂരിപക്ഷത്തിന് പുറമെ, സംസ്ഥാന നിയമസഭകളിൽ പകുതിയെണ്ണത്തിന്റെ അംഗീകാരം: സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സംബന്ധിക്കുന്ന വ്യവസ്ഥകളും, ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥകളും, കൺകറൻറ് ലിസ്റ്റിലെ വകുപ്പുകൾ സംബന്ധിച്ച ഭേദഗതികളും നടപ്പിൽ വരുന്നതിനു ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷത്തിനു പുറമേ പകുതിയിൽ അധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരം കൂടി ആവശ്യമുണ്ട്.
പട്ടിക
[തിരുത്തുക]ക്രമ നമ്പർ | ഭേദഗതികൾ | നിലവിൽ വന്നത് | ലക്ഷ്യങ്ങൾ | പ്രധാനമന്ത്രി | രാഷ്ട്രപതി |
---|---|---|---|---|---|
1 | ആർട്ടിക്കിൾ 15, 19, 85, 87, 174, 176, 341, 342, 372, 376 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 31എ, 31ബി എന്നിവ കൂട്ടിച്ചേർത്തു. 9-ാം പട്ടിക കൂട്ടിച്ചേർത്തു.[2] |
1951 മെയ് 10 | നിയമത്തിനു മുന്നിൽ സമത്വം, അഭിപ്രായസ്വാതന്ത്ര്യം, സ്വത്തിനുള്ള അധികാരം എന്നിവയെ സംബന്ധിക്കുന്ന ചില മൌലികാവകാശങ്ങളെ പ്രാവർത്തികമാക്കുന്നതിൽ നേരിട്ട പ്രായോഗികവൈഷമ്യങ്ങൾ നീക്കം ചെയ്യാൻ. | ജവഹർലാൽ നെഹ്രു | രാജേന്ദ്ര പ്രസാദ് |
2 | ആർട്ടിക്കിൾ 81(1)(ബി) പരിഷ്കരിച്ചു.[3] | 1953 മെയ് 1 | ലോകസഭയിലേക്ക് ഒരംഗത്തെ തിരഞ്ഞെടുക്കാനുള്ള 7,50,000 എന്ന ജനസംഖ്യാപരിധി എടുത്തുകളയാൻ. | ||
3 | 7-ാം പട്ടിക പരിഷ്കരിച്ചു.[4] | 1955 ഫെബ്രുവരി 22 | യൂണിയൻറെ നിയമനിർമ്മാണാധികാരങ്ങൾ മുന്പ് സംസ്ഥാന ലിസ്റ്റിലും കൺകറൻറ് ലിസ്റ്റിലുമുള്ള ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വികസിപ്പിക്കാൻ. | ||
4 | ആർട്ടിക്കിൾ 31, 35ബി, 305 എന്നിവ പരിഷ്കരിച്ചു.
9-ാം പട്ടിക പരിഷ്കരിച്ചു.[5] |
1955 ഏപ്രിൽ 27 | സ്വത്തവകാശത്തിനുള്ള അവകാശത്തിന്മേലുള്ള നിയന്ത്രണങ്ങൾക്ക്. | ||
5 | ആർട്ടിക്കിൾ 3 പരിഷ്കരിച്ചു.[6] | 1955 ഡിസംബർ 24 | സംസ്ഥാനങ്ങളെ ബാധിക്കുന്ന അതിർത്തികളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് സംസ്ഥാന നിയമസഭയുടെ സമ്മതം വേണമെന്നു വ്യവസ്ഥ ചെയ്തു. | ||
6 | ആർട്ടിക്കിൾ 269, 286 എന്നിവ പരിഷ്കരിച്ചു
7-ാം പട്ടിക പരിഷ്കരിച്ചു.[7] |
1956 സെപ്തംബർ 11 | സംസ്ഥാനാന്തരവിൽപനനികുതിയെ സംബന്ധിച്ച വകുപ്പുകളിൽ മാറ്റം വരുത്താൻ. | ||
7 | ആർട്ടിക്കിൾ 1, 3, 49, 80, 81, 82, 131, 153, 158, 168, 170, 171, 216, 217, 220, 222, 224, 230, 231, 232 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 258എ, 290എ, 298, 350എ, 350ബി, 371, 372എ, 378എ എന്നിവ കൂട്ടിച്ചേർത്തു. 1, 2, 4, 7 എന്നീ പട്ടികകളിൽ മാറ്റം വരുത്തി.[8] |
1956 നവംബർ 1 | ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംവിധാനം നടപ്പിലാക്കാനും കേന്ദ്രഭരണപ്രദേശങ്ങളുടെ രൂപീകരണത്തിനും വേണ്ടി. | ||
8 | ആർട്ടിക്കിൾ 334 പരിഷ്കരിച്ചു.[9] | 1960 ജനുവരി 5 | പട്ടികജാതി, പട്ടികവർഗക്കാർക്കുള്ള പാർലിമെൻറ്, നിയമസഭകളിലെ സംവരണം 1970 വരേക്ക് നീട്ടി. | ||
9 | 1-ാം പട്ടിക പരിഷ്കരിച്ചു.[10] | 1960 ഡിസംബർ 20 | പാകിസ്താനുമായുള്ള അതിർത്തിതർക്കങ്ങൾ പരിഹരിച്ചുള്ള കരാറിനെത്തുടർന്ന് ദേശാതിർത്തി പുനക്രമീകരിക്കുന്നതിന്. | ||
10 | ആർട്ടിക്കിൾ 240 പരിഷ്കരിച്ചു.
1-ാം പട്ടിക പരിഷ്കരിച്ചു.[11] |
1961 ആഗസ്റ്റ് 11 | ദാദ്ര, നാഗർ ഹവേലി എന്നിവയെ ഇന്ത്യയോട് ചേർക്കാനും അവയെ രാഷ്ട്രപതിയുടെ ഭരണത്തിൻകീഴിൽ കൊണ്ടുവരാനും. | ||
11 | ആർട്ടിക്കിൾ 66, 71 എന്നിവ പരിഷ്കരിച്ചു.[12] | 1961 ഡിസംബർ 19 | രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തിരഞ്ഞെടുക്കുന്ന ഇലക്ട്രൽ കോളേജുമായി ബന്ധപ്പെട്ട മാറ്റങ്ങൾക്ക്. | ||
12 | ആർട്ടിക്കിൾ 240 പരിഷ്കരിച്ചു.
1-ാം പട്ടിക പരിഷ്കരിച്ചു.[13] |
1961 ഡിസംബർ 20 | ഗോവ, ദമൻ, ദിയു എന്നിവയെ ഇന്ത്യയോട് ചേർക്കാനും അവയെ കേന്ദ്രഭരണത്തിൻകീഴിൽ കൊണ്ടുവരാനും. | ||
13 | ആർട്ടിക്കിൾ 170 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 371എ കൂട്ടിച്ചേർത്തു.[14] |
1962 ഡിസംബർ 1 | നാഗാലാൻഡ് സംസ്ഥാനം രൂപീകരിച്ചു. നാഗൻമാർക്ക് പ്രത്യേക സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ 371എ കൂട്ടിച്ചേർത്തു. | എസ് രാധാകൃഷ്ണൻ | |
14 | ആർട്ടിക്കിൾ 81, 240 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 239എ കൂട്ടിച്ചേർത്തു. 1, 4 പട്ടികകൾ പരിഷ്കരിച്ചു.[15] |
1962 ഡിസംബർ 28 | പോണ്ടിച്ചേരിയെ ഇന്ത്യയോട് കൂട്ടിച്ചേർക്കുകയും ഹിമാചൽ പ്രദേശ്, ത്രിപുര, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ നിയമസഭ രൂപീകരിക്കുകയും ചെയ്തു. | ||
15 | ആർട്ടിക്കിൾ 124, 128, 217, 222, 224, 226, 297, 311, 316 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 224എ കൂട്ടിച്ചേർത്തു. 7-ാം പട്ടിക പരിഷ്കരിച്ചു.[16] |
1963 ഒക്ടോബർ 5 | ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ പ്രായപരിധി 60-ൽ നിന്ന് 62 ആയി ഉയർത്തി. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട നിരവധി വകുപ്പുകളിൽ മാറ്റം വരുത്തി. | ||
16 | ആർട്ടിക്കിൾ 19, 84, 173 എന്നിവ പരിഷ്കരിച്ചു.
3-ാം പട്ടിക പരിഷ്കരിച്ചു.[17] |
1963 ഒക്ടോബർ 5 | ഈ ഭേദഗതി പ്രകാരം ഇന്ത്യയുടെ പരമാധികാരത്തെയും ഭദ്രതയെയും കാത്തുസൂക്ഷിക്കുമെന്നും ഭരണഘടനയോട് അനുസരണയും വിശ്വാസവും ഉള്ളവനായിരിക്കുമെന്നും പ്രതിജ്ഞ ചെയ്യാതെ ഒരാൾക്ക് പാർലിമെൻറിലോ നിയമസഭയിലോ അംഗമാകാൻ സാധിക്കില്ല. | ||
17 | ആർട്ടിക്കിൾ 31എ പരിഷ്കരിച്ചു.
9-ാം പട്ടിക പരിഷ്കരിച്ചു.[18] |
1964 ജൂൺ 20 | ഭൂപരിഷ്കരണത്തെ സംബന്ധിച്ചുള്ള സംസ്ഥാനനിയമങ്ങളുടെ സാധുത ഉറപ്പുവരുത്താനും അതുസംബന്ധിച്ചുള്ള സംശയങ്ങളും അനിശ്ചിതത്വങ്ങളും പരിഹരിക്കാനും വേണ്ടി. | ||
18 | ആർട്ടിക്കിൾ 3 പരിഷ്കരിച്ചു.[19] | 1966 ആഗസ്റ്റ് 27 | പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ രൂപീകരിച്ചു. | ലാൽ ബഹദൂർ ശാസ്ത്രി | |
19 | ആർട്ടിക്കിൾ 324 പരിഷ്കരിച്ചു.[20] | 1966 ഡിസംബർ 11 | ഇലക്ഷൻ ട്രിബ്യൂണൽ രൂപീകരിക്കാനുള്ള വ്യവസ്ഥ നീക്കം ചെയ്തു. | ||
20 | ആർട്ടിക്കിൾ 233എ കൂട്ടിച്ചേർത്തു.[21] | 1966 ഡിസംബർ 22 | 1966 നു മുമ്പ് ഭരണഘടനാവ്യവസ്ഥിതമായല്ലാതെ നിയമിക്കപ്പെട്ട ജില്ലാ ജഡ്ജിമാരുടെ നിയമനങ്ങൾക്ക് സാധുത നൽകി | ||
21 | 8-ാം പട്ടിക പരിഷ്കരിച്ചു.[22] | 1967 ഏപ്രിൽ 10 | സിന്ധി ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്തി | ഇന്ദിരാഗാന്ധി | |
22 | ആർട്ടിക്കിൾ 275 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 244എ, 371ബി എന്നിവ കൂട്ടിച്ചേർത്തു.[23] |
1969 സെപ്തംബർ 25 | ആസാമിനകത്ത് മേഘാലയ എന്ന സംസ്ഥാനം രൂപീകരിച്ചു. | വി വി ഗിരി | |
23 | ആർട്ടിക്കിൾ 330, 332, 333, 334 എന്നിവ പരിഷ്കരിച്ചു.[24] | 1970 ജനുവരി 23 | പാർലമെൻറിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി-പട്ടികവർഗം, ആംഗ്ലോ ഇന്ത്യൻ എന്നീ വിഭാഗങ്ങൾക്കുള്ള സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും സംവരണം 10 വർഷത്തേക്കുകൂടി നീട്ടിക്കൊടുക്കുകയും ചെയ്തു. | ||
24 | ആർട്ടിക്കിൾ 13, 368 എന്നിവ പരിഷ്കരിച്ചു.[25] | 1971 നവംബർ 5 | മൌലീകാവകാശങ്ങൾ പരിഷ്കരിക്കാൻ പാർലമെൻറിന് അധികാരം നൽകി | ||
25 | ആർട്ടിക്കിൾ 31 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 31സി കൂട്ടിച്ചേർത്തു.[26] |
1972 ഏപ്രിൽ 20 | സ്വത്തവകാശത്തിൻറെ പേരിലും പ്രതിഫലതുകയുടെ പേരിലും സർക്കാരിനെതിരെ കോടതികൾ ഇടപെടുന്നത് തടഞ്ഞുകൊണ്ട്. | ||
26 | ആർട്ടിക്കിൾ 366 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 363എ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 291, 362 എന്നിവ ഒഴിവാക്കി.[27] |
1971 ഡിസംബർ 28 | ഇന്ത്യയിലെ മുൻ നാടുവാഴികൾക്ക് നൽകിയിരുന്ന അംഗീകാരം എടുത്തുകളയുകയും പ്രിവിപഴ്സ് നിർത്തലാക്കുകയും ചെയ്തു. | ||
27 | ആർട്ടിക്കിൾ 239എ, 240 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 239ബി, 371സി എന്നിവ കൂട്ടിച്ചേർത്തു.[28] |
1972 ഫെബ്രുവരി 15 | മിസോറാം, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ രൂപീകരണം. | ||
28 | ആർട്ടിക്കിൾ 312എ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 314 ഒഴിവാക്കി.[29] |
1972 ആഗസ്റ്റ് 29 | സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സേവനവ്യവസ്ഥകളും അവകാശങ്ങളും സംബന്ധിച്ച്. | ||
29 | 9-ാം പട്ടിക പരിഷ്കരിച്ചു.[30] | 1972 ജൂൺ 9 | കേരള ഭൂപരിഷ്കരണ നിയമങ്ങൾ 9-ാം പട്ടികയിൽ ചേർത്തു. | ||
30 | ആർട്ടിക്കിൾ 133 പരിഷ്കരിച്ചു.[31] | 1973 ഫെബ്രുവരി 27 | സുപ്രീംകോടതിയിൽ അപ്പീലുകൾ നൽകുന്നത് സംബന്ധിച്ച്. | ||
31 | ആർട്ടിക്കിൾ 81, 330, 332 എന്നിവ പരിഷ്കരിച്ചു.[32] | 1973 ഒക്ടോബർ 17 | ലോകസഭയിലെ അംഗസംഖ്യ 525-ൽ നിന്ന് 545-ലേക്ക് ഉയർത്തി. ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ നിയമസഭകളിലെ അംഗസംഖ്യയും ഉയർത്തി. | ||
32 | ആർട്ടിക്കിൾ 371 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 371ഡി, 371ഇ എന്നിവ കൂട്ടിച്ചേർത്തു. 7-ാം പട്ടിക പരിഷ്കരിച്ചു.[33] |
1974 ജൂലൈ 1 | ആന്ധ്രാപ്രദേശിനെ സംബന്ധിക്കുന്ന ആറു സുപ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന പരിപാടിക്ക് സാധുത കൊടുത്തു. | ||
33 | ആർട്ടിക്കിൾ 101, 190 എന്നിവ പരിഷ്കരിച്ചു.[34] | 1974 മെയ് 19 | സ്വമേധയാ സമർപ്പിക്കാതെയുള്ള പാർലമെൻറ്, നിയമസഭാ അംഗങ്ങളുടെ രാജി നിയമാനുസൃതമല്ലാതാക്കി. | ||
34 | 9-ാം പട്ടിക പരിഷ്കരിച്ചു.[35] | 1974 സെപ്തംബർ 7 | സംസ്ഥാനങ്ങളുടെ 20 ഭൂപരിഷ്കരണനിയമങ്ങൾ നിയമാനുസൃതമാക്കി. | ഫക്രുദീൻ അലി അഹമ്മദ് | |
35 | ആർട്ടിക്കിൾ 80, 81 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 2എ കൂട്ടിച്ചേർത്തു. 10-ാം പട്ടിക കൂട്ടിച്ചേർത്തു.[36] |
1975 മാർച്ച് 1 | സിക്കിമിന് അസോസിയേറ്റ് സംസ്ഥാന പദവി നൽകി. | ||
36 | ആർട്ടിക്കിൾ 80, 81 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 2എ ഒഴിവാക്കി. 1, 4 പട്ടികകൾ പരിഷ്കരിച്ചു. 10-ാം പട്ടിക ഒഴിവാക്കി.[37] |
1975 ഏപ്രിൽ 26 | സിക്കിമിനെ ഇന്ത്യയുടെ 22-ാം സംസ്ഥാനമാക്കി. | ||
37 | ആർട്ടിക്കിൾ 239എ, 240 എന്നിവ പരിഷ്കരിച്ചു.[38] | 1975 മെയ് 3 | അരുണാചൽപ്രദേശ് നിയമസഭ രൂപീകരിച്ചു. | ||
38 | ആർട്ടിക്കിൾ 123, 213, 239ബി, 352, 356, 359, 360 എന്നിവ പരിഷ്കരിച്ചു.[39] | 1975 ജൂൺ 1 | അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രപതിയോ ഗവർണർമാരോ പുറപ്പെടുവിക്കുന്ന ഓർഡിനൻസുകൾ കോടതികൾക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലാതാക്കി. | ||
39 | ആർട്ടിക്കിൾ 71, 329 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 329എ കൂട്ടിച്ചേർത്തു. 9-ാം പട്ടിക പരിഷ്കരിച്ചു.[40] |
1975 ആഗസ്റ്റ് 10 | രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോകസഭാസ്പീക്കർ എന്നിവരുടെ തിരഞ്ഞെടുപ്പുകൾ കോടതികളിൽ ചോദ്യം ചെയ്യാൻ പാടില്ലാത്തവയാക്കി. | ||
40 | ആർട്ടിക്കിൾ 297 പരിഷ്കരിച്ചു.
9-ാം പട്ടിക പരിഷ്കരിച്ചു.[41] |
1976 മെയ് 27 | 64 കേന്ദ്രസംസ്ഥാന നിയമങ്ങളെ കോടതിയിൽ ചോദ്യം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കി. | ||
41 | ആർട്ടിക്കിൾ 316 പരിഷ്കരിച്ചു.[42] | 1976 സെപ്തംബർ 7 | സംസ്ഥാന സർവീസ് കമ്മീഷനുകളിലെ അംഗങ്ങളുടെ പെൻഷൻ പ്രായപരിധി 60-ൽ നിന്നും 62-ലേക്ക് ഉയർത്തി. | ||
42 | ആർട്ടിക്കിൾ 31, 31സി, 39, 55, 74, 77, 81, 82, 83, 100, 102, 103, 105, 118, 145, 150, 166, 170, 172, 189, 191, 192, 194, 208, 217, 225, 226, 227, 228, 311, 312, 330, 352, 353, 356, 357, 358, 359, 366, 368, 371എഫ് എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 31ഡി, 32എ, 39എ, 43എ, 48എ, 131എ, 139എ, 144എ, 226എ, 228എ, 257എ എന്നിവ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 4എ, 14എ എന്നീ ഭാഗങ്ങൾ കൂട്ടിച്ചേർത്തു. 7-ാം പട്ടിക പരിഷ്കരിച്ചു.[43] |
1976 നവംബർ 2 | ഭരണഘടനയുടെ ആമുഖം മുതൽ ഏതാണ്ട് അവസാനം വരെ അനേകം ഭാഗങ്ങൾ ഭേദഗതി ചെയ്യപ്പെട്ടു.
ആമുഖത്തിൽ സോഷ്യലിസം, സെക്യുലറിസം എന്നീ ഉദ്ദേശ്യലക്ഷ്യങ്ങൾ കൂടി ഉൾപ്പെടുത്തി. മൌലീകാവകാശങ്ങളിലെ 31, 32 എന്നീ വകുപ്പുകൾക്ക് ഭേദഗതി വരുത്തി. നിർദ്ദേശകതത്വങ്ങളിൽ 43, 48 എന്നീ വകുപ്പുകൾക്ക് ഭേദഗതി വരുത്തുകയും പുതിയ നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. മൌലീക കടമകൾ ഉൾപ്പെടുത്തി. കേന്ദ്രസർക്കാർ, പാർലമെൻറ്, സംസ്ഥാനസർക്കാർ, സംസ്ഥാനനിയമസഭ, കോടതികൾ, സർവീസുകൾ എന്നിവയെ സംബന്ധിച്ച ഒരുപാട് വകുപ്പുകളിലും മാറ്റം വരുത്തി.
| ||
43 | ആർട്ടിക്കിൾ 145, 226, 228, 366 െന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 31ഡി, 32എ, 131എ, 144എ, 226എ, 228എ എന്നിവ ഒഴിവാക്കി.[44] |
1978 ഏപ്രിൽ 13 | നാൽപത്തിരണ്ടാം ഭേദഗതിയുടെ പൌരാവകാശത്തെ ഹനിക്കുന്ന പല മാറ്റങ്ങളും റദ്ദാക്കി. | മൊറാർജി ദേശായി | നീലം സഞ്ജീവ് റെഡ്ഡി |
44 | ആർട്ടിക്കിൾ 19, 22, 30, 31എ, 31സി, 38, 71, 74, 77, 83, 103, 105, 123, 132, 133, 134, 139എ, 150, 166, 172, 192, 194, 213, 217, 225, 226, 227, 239B, 329, 352, 356, 358, 359, 360, 371എഫ് എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 134എ, 361എ എന്നിവ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 31, 257എ, 329എ എന്നിവ ഒഴിവാക്കി. 12-ാം ഭാഗവും 9-ാം പട്ടികയും പരിഷ്കരിച്ചു.[45] |
1978 സെപ്തംബർ 6 | നാൽപത്തിരണ്ടാം ഭേദഗതിയുടെ പല മാറ്റങ്ങളും റദ്ദാക്കി.
അടിയന്തരാവസ്ഥയുടെ കാരണങ്ങളിൽ ആഭ്യന്തരകലാപം എന്നത് മാറ്റി സായുധവിപ്ലവം എന്നാക്കി. | ||
45 | ആർട്ടിക്കിൾ 334 പരിഷ്കരിച്ചു.[46] | 1980 ജനുവരി 25 | പാർലമെൻറിലെയും സംസ്ഥാന നിയമസഭകളിലേയും സംവരണം 10 വർഷം കൂടി നീട്ടി. | ഇന്ദിരാഗാന്ധി | |
46 | ആർട്ടിക്കിൾ 269, 286, 366 എന്നിവ പരിഷ്കരിച്ചു.[47] | 1983 ഫെബ്രുവരി 2 | നികുതിനിരക്കുകളിൽ ഐക്യരൂപം ഉണ്ടാക്കുകയും വിൽപനനികുതിയുടെ പ്രായോഗികതലത്തിലെ പഴുതുകൾ അടക്കുകയും ചെയ്തു. | സെയിൽ സിംഗ് | |
47 | 9-ാം പട്ടിക പരിഷ്കരിച്ചു.[48] | 1984 ആഗസ്റ്റ് 26 | പല സംസ്ഥാനങ്ങളിലേയും ഭൂപരിഷ്കരണ നിയമങ്ങളെ 9-ാം പട്ടികയിലേക്ക് കൂട്ടിച്ചേർത്തു. | ||
48 | ആർട്ടിക്കിൾ 356 പരിഷ്കരിച്ചു.[49] | 1984 ആഗസ്റ്റ് 26 | പഞ്ചാബിൽ രാഷ്ട്രപതിഭരണം 2വർഷത്തേക്ക് തുടരുന്നതിനു വേണ്ടി. | ||
49 | ആർട്ടിക്കിൾ 244 പരിഷ്കരിച്ചു.
5, 6 പട്ടികകൾ പരിഷ്കരിച്ചു.[50] |
1984 സെപ്തംബർ 11 | മേഘാലയവും ത്രിപുരയും സംസ്ഥാനപദവി നേടി. | ||
50 | ആർട്ടിക്കിൾ 33 പരിഷ്കരിച്ചു.[51] | 1984 സെപ്തംബർ 11 | സായുധസൈനികാംഗങ്ങളുടെയും മറ്റു സർവീസുകളിലുള്ളവരുടെയും മൌലികാവകാശങ്ങളെ സംബന്ധിച്ച നിയമം പാസ്സാക്കുന്നതിന്. | ||
51 | ആർട്ടിക്കിൾ 330, 332 എന്നുവ പരിഷ്കരിച്ചു.[52] | 1984 ഏപ്രിൽ 29 | വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗങ്ങളെ സംബന്ധിക്കുന്ന വ്യവസ്ഥകളിൽ മാറ്റം വരുത്തി. | ||
52 | ആർട്ടിക്കിൾ 101, 102, 190, 191എന്നിവ പരിഷ്കരിച്ചു.
10-ാം പട്ടിക കൂട്ടിച്ചേർത്തു.[53] |
1985 ഫെബ്രുവരി 15 | കൂറുമാറ്റ നിയമത്തിന് സാധുത നൽകി | രാജീവ് ഗാന്ധി | |
53 | ആർട്ടിക്കിൾ 371ജി കൂട്ടിച്ചേർത്തു.[54] | 1986 ഫെബ്രുവരി 20 | മിസോറാമിന് പ്രത്യേക പദവി നൽകാൻ. | ||
54 | ആർട്ടിക്കിൾ 125, 221 എന്നിവ പരിഷ്കരിച്ചു.
2-ാം പട്ടിക പരിഷ്കരിച്ചു.[55] |
1986 ഏപ്രിൽ 1 | ഭരണഘടന ഭേദഗതി കൂടാതെ ജഡ്ജിമാരുടെ ശമ്പളവർധനവ് സാധ്യമാക്കാൻ. | ||
55 | ആർട്ടിക്കിൾ 371എച്ച് കൂട്ടിച്ചേർത്തു.[56] | 1987 ഫെബ്രുവരി 20 | അരുണാചൽപ്രദേശിനുള്ള പ്രത്യേകനിയമങ്ങൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തു. | ||
56 | ആർട്ടിക്കിൾ 371ഐ കൂട്ടിച്ചേർത്തു.[57] | 1987 മെയ് 30 | ഗോവ നിയമസഭയുടെ കുറഞ്ഞ അംഗസംഖ്യ 30 ആയി നിജപ്പെടുത്തി. | ||
57 | ആർട്ടിക്കിൾ 332 പരിഷ്കരിച്ചു.[58] | 1987 സെപ്തംബർ 21 | അരൂണാചൽപ്രദേശ്, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള ഗോത്രവർഗസംവരണം വർദ്ദിപ്പിച്ചു. | ആർ വെങ്കട്ടരാമൻ | |
58 | ആർട്ടിക്കിൾ 394എ കൂട്ടിച്ചേർത്തു.
22-ാം ഭാഗം പരിഷ്കരിച്ചു.[59] |
1987 ഡിസംബർ 9 | ഭരണഘടനയുടെ ആധികാരിക ഹിന്ദി തർജ്ജമ പ്രസിദ്ധപ്പെടുത്താൻ. | ||
59 | ആർട്ടിക്കിൾ 356 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 359എ കൂട്ടിച്ചേർത്തു.[60] |
1988 മാർച്ച് 30 | പഞ്ചാബിലെ അടിയന്തരാവസ്ഥയെ സംബന്ധിച്ച്. | ||
60 | ആർട്ടിക്കിൾ 276 പരിഷ്കരിച്ചു.[61] | 1988 ഡിസംബർ 20 | പ്രതിശീർഷ തൊഴിൽ നികുതിയുടെ പരിധി പ്രതിവർഷം 250 രൂപയിൽ നിന്നും 2500 രൂപയായി ഉയർത്താൻ. | ||
61 | ആർട്ടിക്കിൾ 326 പരിഷ്കരിച്ചു.[62] | 1989 മാർച്ച് 28 | വോട്ടിംഗ് പ്രായം 21-ൽ നിന്നും 18 ആയി കുറച്ചു. | ||
62 | ആർട്ടിക്കിൾ 334 പരിഷ്കരിച്ചു.[63] | 1989 ഡിസംബർ 20 | പാർലിമെൻറിലെയും സംസ്ഥാന നിയമസഭകളിലേയും സംവരണം 10 വർഷത്തേക്ക് കൂടി നീട്ടി. | വി പി സിംഗ് | |
63 | ആർട്ടിക്കിൾ 356 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 359എ ഒഴിവാക്കി.[64] |
1990 ജനുവരി 6 | ആർട്ടിക്കിൾ 359എ പ്രകാരമുള്ള പഞ്ചാബിൻറെ അടിയന്തരാവസ്ഥ പിൻവലിച്ചു. | ||
64 | ആർട്ടിക്കിൾ 356 പരിഷ്കരിച്ചു.[65] | 1990 ഏപ്രിൽ 16 | പഞ്ചാബിലെ അടിയന്തരാവസ്ഥ 3 വർഷത്തിൽ നിന്ന് മൂന്നര വർഷമായി ഉയർത്തി. | ||
65 | ആർട്ടിക്കിൾ 338 പരിഷ്കരിച്ചു.[66] | 1990 മാർച്ച് 12 | ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷനുകൾക്ക് രൂപം നൽകി. | ||
66 | 9-ാം പട്ടിക പരിഷ്കരിച്ചു.[67] | 1990 ജൂൺ 7 | കൂടുതൽ സംസ്ഥാന ഭൂപരിഷ്കരണ നിയമങ്ങളെ ഉൾപ്പെടുത്തി. | ||
67 | ആർട്ടിക്കിൾ 356 പരിഷ്കരിച്ചു.[68] | 1990 ഒക്ടോബർ 4 | പഞ്ചാബിലെ അടിയന്തരാവസ്ഥ 6 മാസത്തേക്ക് കൂടി നീട്ടി. | ||
68 | ആർട്ടിക്കിൾ 356 പരിഷ്കരിച്ചു.[69] | 1991 മാർച്ച് 12 | പഞ്ചാബിലെ അടിയന്തരാവസ്ഥ വീണ്ടും 6 മാസത്തേക്ക് കൂടി നീട്ടി. | ||
69 | ആർട്ടിക്കിൾ 239എഎ, 239എബി എന്നിവ കൂട്ടിച്ചേർത്തു.[70] | 1992 ഫെബ്രുവരി 1 | കേന്ദ്രതലസ്ഥാനമായ ഡൽഹിക്ക് സ്വന്തമായി നിയമസഭ രൂപീകരിക്കാൻ അവസരം ലഭിച്ചു. | പി വി നരസിംഹ റാവു | |
70 | ആർട്ടിക്കിൾ 54, 239എഎ എന്നിവ പരിഷ്കരിച്ചു.[71] | 1991 ഡിസംബർ 21 | ഡൽഹി, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങളെ ഇലക്ട്രൽ കോളേജിലേക്ക് ഉൾപ്പെടുത്തി. | ||
71 | 8-ാം പട്ടിക പരിഷ്കരിച്ചു.[72] | 1992 ആഗസ്റ്റ് 31 | കൊങ്കിണി, മണിപ്പൂരി, നേപ്പാളി എന്നീ 3 ഭാഷകളെക്കൂടി ഔദ്യോഗികഭാഷകളായി ഉൾപ്പെടുത്തി. | ശങ്കർ ദയാൽ ശർമ്മ | |
72 | ആർട്ടിക്കിൾ 332 പരിഷ്കരിച്ചു.[73] | 1992 ഡിസംബർ 5 | ത്രിപുര നിയമസഭയിൽ പട്ടികവർഗത്തിൻറെ സംവരണം ഉറപ്പുവരുത്തി. | ||
73 | 9-ാം ഭാഗം കൂട്ടിച്ചേർത്തു.[74] | 1992 ഏപ്രിൽ 24 | പഞ്ചായത്തി രാജ് നിലവിൽ വന്നു. | ||
74 | 9എ ഭാഗം കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 280 പരിഷ്കരിച്ചു.[75] |
1992 ജൂൺ 1 | നഗരസഭകൾക്ക് സ്വയംഭരണാവകാശം നൽകി. | ||
75 | ആർട്ടിക്കിൾ 323ബി പരിഷ്കരിച്ചു.[76] | 1994 മെയ് 15 | വാടകനിയമത്തിൽ ഭേദഗതി വരുത്തി. | ||
76 | 9-ാം പട്ടിക പരിഷ്കരിച്ചു.[77] | 1994 ആഗസ്റ്റ് 31 | തമിഴ്നാട്ടിൽ നിലവിലുണ്ടായിരുന്ന സംവരണവ്യവസ്ഥകൾ 69 ശതമാനമായി വർദ്ധിപ്പിച്ചു. | ||
77 | ആർട്ടിക്കിൾ 16 പരിഷ്കരിച്ചു.[78] | 1995 ജൂൺ 17 | ഉദ്യോഗക്കയറ്റത്തിലെ സംവരണമാനദണ്ഡങ്ങൾക്ക് നിയമസാധുത. | ||
78 | 9-ാം പട്ടിക പരിഷ്തരിച്ചു.[79] | 1995 ആഗസ്റ്റ് 30 | 9-ാം പട്ടികയിലെ 257 മുതൽ 284 വരെയുള്ള ഇനങ്ങൾ പുനക്രമീകരിച്ചു. | ||
79 | ആർട്ടിക്കിൾ 334 പരിഷ്കരിച്ചു. | 2000 ജനുവരി 25 | പാർലമെൻറിലെയും സംസ്ഥാന നിയമസഭകളിലേയും സംവരണം 10 വർഷത്തേക്ക് കൂടി നീട്ടി. | അടൽ ബിഹാരി വാജ്പേയി | കെ ആർ നാരായണൻ |
80 | ആർട്ടിക്കിൾ 269, 270 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 272 ഒഴിവാക്കി.[80] |
2000 ജൂൺ 9 | 10-ാം സാമ്പത്തിക കമ്മീഷൻറെ നിർദ്ദേശങ്ങൾക്ക് പ്രായോഗികരൂപം നൽകി. | ||
81 | ആർട്ടിക്കിൾ 16 പരിഷ്കരിച്ചു.[81] | 2000 ജൂൺ 9 | സംവരണനിയമനങ്ങളിൽ ബാക്ക് ലോഗ് നടപ്പിലാക്കി. | ||
82 | ആർട്ടിക്കിൾ 335 പരിഷ്കരിച്ചു.[82] | 2000 സെപ്തംബർ 8 | പട്ടികജാതി-പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവീസ് പരീക്ഷകളിൽ മാർക്ക് ഇളവ്. | ||
83 | ആർട്ടിക്കിൾ 243എം പരിഷ്കരിച്ചു.[83] | 2000 സെപ്തംബർ 8 | അരുണാചൽപ്രദേശിലെ പഞ്ചായത്തി രാജ് സംവിധാനത്തിൽ സംവരണവ്യവസ്ഥ ഒഴിവാക്കി. | ||
84 | ആർട്ടിക്കിൾ 55, 81, 82, 170, 330, 332 എന്നിവ പരിഷ്കരിച്ചു.[84] | 2002 ഫെബ്രുവരി 21 | പാർലമെൻറ് അംഗസംഖ്യ തീരുമാനിക്കുന്നതിന് 1971-ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ 2026 വരേക്കും ഉപയോഗിക്കാൻ തീരുമാനിച്ചു. | ||
85 | ആർട്ടിക്കിൾ 16 പരിഷ്കരിച്ചു.[85] | 2002 ജനുവരി 4 | ഉദ്യോഗക്കയറ്റത്തിലെ സംവരണമാനദണ്ഡങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി. | ||
86 | ആർട്ടിക്കിൾ 45, 51എ എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 21എ കൂട്ടിച്ചേർത്തു.[86] |
2002 ഡിസംബർ 12 | വിദ്യാഭ്യാസത്തിനുള്ള അവകാശം മൌലീകാവകാശമാക്കി. | എ പി ജെ അബ്ദുൽ കലാം | |
87 | ആർട്ടിക്കിൾ 81, 82, 170, 330 എന്നിവ പരിഷ്കരിച്ചു.[87] | 2003 ജൂൺ 22 | സംസ്ഥാനത്തെ പാർലമെൻറ് സീറ്റുകളുടെ എണ്ണം തീരുമാനിക്കുന്നത് 2001 സെൻസസ് പ്രകാരമാക്കി നിജപ്പെടുത്തി. | ||
88 | ആർട്ടിക്കിൾ 270 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 268എ കൂട്ടിച്ചേർത്തു. 7-ാം പട്ടിക പരിഷ്കരിച്ചു.[88] |
2004 ജനുവരി 15 | സർവീസ് ടാക്സ് സംബന്ധിച്ച്. | ||
89 | ആർട്ടിക്കിൾ 338 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 338എ കൂട്ടിച്ചേർത്തു.[89] |
2003 സെപ്തംബർ 28 | ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷനെ രണ്ട് വ്യത്യസ്ത കമ്മീഷനുകളാക്കി പുനർനിർണയിച്ചു. | ||
90 | ആർട്ടിക്കിൾ 332 പരിഷ്കരിച്ചു.[90] | 2003 സെപ്തംബർ 28 | ആസാമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബോഡോലാൻറിനെ കൂടി ഉൾപ്പെടുത്താൻ വേണ്ടി. | ||
91 | ആർട്ടിക്കിൾ 75, 164 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 361ബി കൂട്ടിച്ചേർത്തു. 10-ാം പട്ടിക പരിഷ്കരിച്ചു.[91] |
2004 ജനുവരി 1 | മന്ത്രിസഭയിലെ അംഗങ്ങളുടെ പരമാവധി എണ്ണം ലോകസഭയിലെ അംഗങ്ങളുടെ 15 ശതമാനമായി നിജപ്പെടുത്തി. | ||
92 | 8-ാം പട്ടിക പരിഷ്കരിച്ചു.[92] | 2004 ജനുവരി 7 | ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി എന്നീ ഭാഷകളെക്കൂടി ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ചേർത്തു. | ||
93 | ആർട്ടിക്കിൾ 15 പരിഷ്കരിച്ചു.[93] | 2006 ജനുവരി 20 | ഉന്നതവിദ്യാഭ്യാസത്തിൽ മറ്റു പിന്നോക്ക വിഭാഗ സംവരണത്തിന് വ്യവസ്ഥ ചെയ്തു. | മൻമോഹൻ സിംഗ് | |
94 | ആർട്ടിക്കിൾ 164 പരിഷ്കരിച്ചു.[94] | 2006 ജൂൺ 12 | ഝാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ഗോത്രവർഗ ക്ഷേമകാര്യത്തിന് മന്ത്രിയെ നിയമിക്കാൻ വ്യവസ്ഥ ചെയ്തുകൊണ്ട്. | ||
95 | ആർട്ടിക്കിൾ 334 പരിഷ്കരിച്ചു.[95] | 2010 ജനുവരി 25 | പാർലമെൻറിലെയും സംസ്ഥാന നിയമസഭകളിലേയും സംവരണം 10 വർഷത്തേക്ക് കൂടി നീട്ടി. | പ്രതിഭാ പാട്ടിൽ | |
96 | 8-ാം പട്ടിക പരിഷ്കരിച്ചു.[96] | 2011 സെപ്തംബർ 23 | 8-ാം പട്ടികയിലെ ഒറിയ എന്നത് ഒഡിയ എന്നാക്കി മാറ്റി. | ||
97 | ആർട്ടിക്കിൾ 19 പരിഷ്കരിച്ചു.
9ബി ഭാഗം കൂട്ടിച്ചേർത്തു.[97] |
2012 ജനുവരി 12 | സഹകരണസംഘങ്ങൾ എന്ന വാക്ക് ഉൾപ്പെടുത്തി. | ||
98 | ആർട്ടിക്കിൾ 371ജെ[98] കൂട്ടിച്ചേർത്തു. | 2013 ജനുവരി 1 | ഹൈദരാബാദ് -കർണാടക പ്രദേശങ്ങൾക്ക് വേണ്ടി പ്രത്യേക വികസന ബോർഡ് രൂപീകരിക്കുന്നതിനും അതിനുവേണ്ട ഫണ്ടും സൌകര്യങ്ങളും അനുവദിക്കാനും ഈ പ്രദേശത്ത്കാർക്ക് വിദ്യാഭാസ സ്ഥാപനങ്ങളിലും സർക്കാർ സർവീസിലും വേണ്ട സംവരണം നൽകുന്നതിനും കർണാടക ഗവർണർക്ക് അധികാരം നൽകി[99] | പ്രണബ് മുഖർജി | |
99 | ആർട്ടിക്കിൾ 124എ, ബി, സി[100] എന്നിവ കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 127, 128, 217, 222, 224എ, 231 എന്നിവ പരിഷ്കരിച്ചു. |
2015 ഏപ്രിൽ 13 | ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (NJAC) നിലവിൽ വന്നു. 29 ൽ16 സംസ്ഥാന നിയമസഭകളുടെ അംഗീകാരം ഇതിനു ലഭിച്ചിരുന്നു. എന്നാൽ 2015 ഒക്ടോബർ 16 ന് സുപ്രീം കോടതി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ഭർണഘടനാവിരുദ്ധമാണെന്ന് വിധിച്ചു | നരേന്ദ്ര മോഡി | |
100 | 1-ാം പട്ടിക പരിഷ്കരിച്ചു.[101] | 2015 ആഗസ്റ്റ് 1 | 1974ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ബംഗ്ലാദേശ് നേതാവ് മുജീബുർഹ്മാനും തമ്മിൽ ഒപ്പു വെച്ച കരാർ അനുസരിച്ച് അതിർത്തി ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള തർക്ക പ്രദേശങ്ങളെയും(ENCLAVE) പൌരന്മാരെയും പരസ്പരം കൈമാറുന്നതിന് അംഗീകാരം നൽകി [102][103] | ||
101 | ആർട്ടിക്കിൾ 248, 249, 250, 268, 269, 270, 271, 286, 366, 368, എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 246എ, 269എ, 279എ എന്നിവ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 268എ നീക്കം ചെയ്തു. 6, 7 പട്ടികകൾ പരിഷ്കരിച്ചു.[104] |
2017 ജൂലായ് 1 | ചരക്കു സേവന നികുതി[105] (GST[106]) നിലവിൽവന്നു | ||
102 | ആർട്ടിക്കിൾ 336, 338 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 338ബി, 342എ എന്നിവ കൂട്ടിച്ചേർത്തു. |
2018 ആഗസ്റ്റ് 11 | ദേശീയ പിന്നോക്ക വിഭാഗ കമ്മീഷനു (NCBC)[107][108] ഭരണഘടനാ പദവി നല്കി[109] | റാം നാഥ് കോവിന്ദ് | |
103 | ആർട്ടിക്കിൾ 15, 16 എന്നിവ പരിഷ്കരിച്ചു. | 2019 ജനുവരി 12 | മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്ക് 10% സംവരണം. |
അനുബന്ധങ്ങൾ
[തിരുത്തുക]- ↑ "ഒന്നല്ലോ നാം ഇന്ത്യക്കാർ..."[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "THE CONSTITUTION (FIRST AMENDMENT) ACT, 1951".
- ↑ "THE CONSTITUTION (SECOND AMENDMENT) ACT, 1952".
- ↑ "THE CONSTITUTION (THIRD AMENDMENT) ACT, 1954".
- ↑ "THE CONSTITUTION (FOURTH AMENDMENT) ACT, 1955".
- ↑ "THE CONSTITUTION (FIFTH AMENDMENT) ACT, 1955".
- ↑ "THE CONSTITUTION (SIXTH AMENDMENT) ACT, 1956".
- ↑ "THE CONSTITUTION (SEVENTH AMENDMENT) ACT, 1956".
- ↑ "THE CONSTITUTION (EIGHTH AMENDMENT) ACT, 1959".
- ↑ "THE CONSTITUTION (NINTH AMENDMENT) ACT, 1960".
- ↑ "THE CONSTITUTION (TENTH AMENDMENT) ACT, 1961".
- ↑ "THE CONSTITUTION (ELEVENTH AMENDMENT) ACT, 1961".
- ↑ "THE CONSTITUTION (TWELFTH AMENDMENT) ACT, 1962".
- ↑ "THE CONSTITUTION (THIRTEENTH AMENDMENT) ACT, 1962".
- ↑ "THE CONSTITUTION (FOURTEENTH AMENDMENT) ACT, 1962".
- ↑ "THE CONSTITUTION (FIFTEENTH AMENDMENT) ACT, 1963".
- ↑ "THE CONSTITUTION (SIXTEENTH AMENDMENT) ACT, 1963".
- ↑ "THE CONSTITUTION (SEVENTEENTH AMENDMENT) ACT, 1964".
- ↑ "THE CONSTITUTION (EIGHTEENTH AMENDMENT) ACT, 1966".
- ↑ "THE CONSTITUTION (NINETEENTH AMENDMENT) ACT, 1966".
- ↑ "THE CONSTITUTION (TWENTIETH AMENDMENT) ACT, 1966".
- ↑ "THE CONSTITUTION (TWENTY-FIRST AMENDMENT) ACT, 1967".
- ↑ "THE CONSTITUTION (TWENTY-SECOND AMENDMENT) ACT, 1969".
- ↑ "THE CONSTITUTION (TWENTY-THIRD AMENDMENT) ACT, 1969".
- ↑ "THE CONSTITUTION (TWENTY-FOURTH AMENDMENT) ACT, 1971".
- ↑ "THE CONSTITUTION (TWENTY-FIFTH AMENDMENT) ACT, 1971".
- ↑ "THE CONSTITUTION (TWENTY-SIXTH AMENDMENT) ACT, 1971".
- ↑ "THE CONSTITUTION (TWENTY-SEVENTH AMENDMENT) ACT, 1971".
- ↑ "THE CONSTITUTION (TWENTY-EIGHTH AMENDMENT) ACT, 1972".
- ↑ "THE CONSTITUTION (TWENTY-NINTH AMENDMENT) ACT, 1972".
- ↑ "THE CONSTITUTION (THIRTIETH AMENDMENT) ACT, 1972".
- ↑ "THE CONSTITUTION (THIRTY-FIRST AMENDMENT) ACT, 1973".
- ↑ "THE CONSTITUTION (THIRTY-SECOND AMENDMENT) ACT, 1973".
- ↑ "THE CONSTITUTION (THIRTY-THIRD AMENDMENT) ACT, 1974".
- ↑ "THE CONSTITUTION (THIRTY-FOURTH AMENDMENT) ACT, 1974".
- ↑ "THE CONSTITUTION (THIRTY-FIFTH AMENDMENT) ACT, 1974".
- ↑ "THE CONSTITUTION (THIRTY-SIXTH AMENDMENT) ACT, 1975".
- ↑ "THE CONSTITUTION (THIRTY-SEVENTH AMENDMENT) ACT, 1975".
- ↑ "THE CONSTITUTION (THIRTY-EIGHTH AMENDMENT) ACT, 1975".
- ↑ "THE CONSTITUTION (THIRTY-NINTH AMENDMENT) ACT, 1975".
- ↑ "THE CONSTITUTION (FORTIETH AMENDMENT) ACT, 1976".
- ↑ "THE CONSTITUTION (FORTY-FIRST AMENDMENT) ACT, 1976".
- ↑ "THE CONSTITUTION (FORTY-SECOND AMENDMENT) ACT, 1976".
- ↑ "THE CONSTITUTION (FORTY-THIRD AMENDMENT)".
- ↑ "THE CONSTITUTION (FORTY-FOURTH AMENDMENT)".
- ↑ "THE CONSTITUTION (FORTY-FIFTH AMENDMENT)".
- ↑ "THE CONSTITUTION (FORTY-SIXTH AMENDMENT)".
- ↑ "THE CONSTITUTION (FORTY-SEVENTH AMENDMENT)".
- ↑ "THE CONSTITUTION (FORTY-EIGHTH AMENDMENT)".
- ↑ "THE CONSTITUTION (FORTY-NINTH AMENDMENT)".
- ↑ "THE CONSTITUTION (FIFTIETH AMENDMENT) ACT, 1984".
- ↑ "THE CONSTITUTION (FIFTY-FIRST AMENDMENT) ACT, 1984".
- ↑ "THE CONSTITUTION (FIFTY-SECOND AMENDMENT) ACT, 1985".
- ↑ "THE CONSTITUTION (FIFTY-THIRD AMENDMENT) ACT, 1986".
- ↑ "THE CONSTITUTION (FIFTY-FOURTH AMENDMENT) ACT, 1986".
- ↑ "THE CONSTITUTION (FIFTY-FIFTH AMENDMENT) ACT, 1986".
- ↑ "THE CONSTITUTION (FIFTY-SIXTH AMENDMENT) ACT, 1987".
- ↑ "THE CONSTITUTION (FIFTY-SEVENTH AMENDMENT) ACT, 1987".
- ↑ "THE CONSTITUTION (FIFTY-EIGHTH AMENDMENT) ACT, 1987".
- ↑ "THE CONSTITUTION (FIFTY-NINTH AMENDMENT) ACT, 1988".
- ↑ "THE CONSTITUTION (SIXTIETH AMENDMENT) ACT, 1988".
- ↑ "THE CONSTITUTION (SIXTY-FIRST AMENDMENT) ACT, 1988".
- ↑ "THE CONSTITUTION (SIXTY-SECOND AMENDMENT) ACT, 1989".
- ↑ "THE CONSTITUTION (SIXTY-THIRD AMENDMENT) ACT, 1989".
- ↑ "THE CONSTITUTION (SIXTY-FOURTH AMENDMENT) ACT, 1990".
- ↑ "THE CONSTITUTION (SIXTY-FIFTH AMENDMENT) ACT 1990".
- ↑ "THE CONSTITUTION (SIXTY-SIXTH AMENDMENT) ACT, 1990".
- ↑ "THE CONSTITUTION (SIXTY-SEVENTH AMENDMENT) ACT, 1990".
- ↑ "THE CONSTITUTION (SIXTY-EIGHTH AMENDMENT) ACT, 1991".
- ↑ "THE CONSTITUTION (SIXTY-NINTH AMENDMENT) ACT, 1991".
- ↑ "THE CONSTITUTION (SEVENTIETH AMENDMENT) ACT, 1992".
- ↑ "THE CONSTITUTION (SEVENTY-FIRST AMENDMENT) ACT, 1992".
- ↑ "THE CONSTITUTION (SEVENTY-SECOND AMENDMENT) ACT, 1992".
- ↑ "THE CONSTITUTION (SEVENTY-THIRD AMENDMENT) ACT, 1992".
- ↑ "THE CONSTITUTION (SEVENTY-FOURTH AMENDMENT) ACT, 1992".
- ↑ "THE CONSTITUTION (SEVENTY-FIFTH AMENDMENT) ACT, 1993".
- ↑ "THE CONSTITUTION (SEVENTY-SIXTH AMENDMENT) ACT, 1994".
- ↑ "THE CONSTITUTION (SEVENTY-SEVENTH AMENDMENT) ACT, 1995".
- ↑ "THE CONSTITUTION (SEVENTY-EIGHTH AMENDMENT) ACT, 1995".
- ↑ "THE CONSTITUTION (EIGHTIETH AMENDMENT) ACT, 1999".
- ↑ "THE CONSTITUTION (EIGHTY FIRST AMENDMENT) ACT, 2000".
- ↑ "THE CONSTITUTION (EIGHTY SECOND AMENDMENT) ACT 2000".
- ↑ "THE CONSTITUTION (EIGHTY THIRD AMENDMENT) ACT 2000".
- ↑ "THE CONSTITUTION (EIGHTY FOURTH AMENDMENT) ACT, 2002" (PDF).
- ↑ "THE CONSTITUTION (EIGHTY-FIFTH AMENDMENT) ACT, 2001".
- ↑ "THE CONSTITUTION (EIGHTY-SIXTH AMENDMENT) ACT, 2002".
- ↑ "THE CONSTITUTION (EIGHTY-SEVENTH AMENDMENT) ACT, 2003".
- ↑ "THE CONSTITUTION (EIGHTY-EIGHTH AMENDMENT) ACT, 2003".
- ↑ "THE CONSTITUTION (EIGHTY-NINTH AMENDMENT) ACT, 2003".
- ↑ "THE CONSTITUTION (NINETIETH AMENDMENT) ACT, 2003".
- ↑ "THE CONSTITUTION (NINETY-FIRST AMENDMENT) ACT, 2003" (PDF).
- ↑ "THE CONSTITUTION (NINETY-SECOND AMENDMENT) ACT, 2003".
- ↑ "THE CONSTITUTION (NINETY-THIRD AMENDMENT) ACT, 2005".
- ↑ "THE CONSTITUTION (NINETY-FOURTH AMENDMENT) ACT, 2005" (PDF).
- ↑ "THE CONSTITUTION (NINETY-FIFTH AMENDMENT) ACT" (PDF).
- ↑ "THE CONSTITUTION (NINETY-SISXTH AMENDMENT) ACT" (PDF).
- ↑ "THE CONSTITUTION (NINETY-SEVENTH AMENDMENT) ACT" (PDF).
- ↑ "THE CONSTITUTION (NINETY-EIGHTH AMENDMENT) ACT, 2012" (PDF).
{{cite web}}
: line feed character in|title=
at position 43 (help) - ↑ "The Constitution (118th Amendment) Bill, 2012 (Insertion of new article 371J)".
- ↑ "THE CONSTITUTION (NINETY-NINTH AMENDMENT) ACT, 2014" (PDF).
- ↑ "THE CONSTITUTION (ONE HUNDREDTH AMENDMENT) ACT" (PDF).
- ↑ "ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി പുനർനിർണയ ബിൽ ലോക്‌സഭയും പാസാക്കി".
- ↑ "ഇന്ന് 'ചരിത്രത്തിന്റെ' പിറന്നാൾ".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "THE CONSTITUTION ONE HUNDREDTH AND FIRST AMENDMENT) ACT" (PDF).
- ↑ "CGST" (PDF).
- ↑ "faq-on-gst-malayalam.pdf".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "National Commission for Backward Classes". www.ncbc.nic.in. Retrieved 2019-01-03.
- ↑ "National Commission for Backward Classes", Wikipedia (in ഇംഗ്ലീഷ്), 2018-12-06, retrieved 2019-01-03
- ↑ Chaturvedi, Rakesh Mohan (2018-08-07). "Parliament passes bill giving constitutional status to NCBC". The Economic Times. Retrieved 2019-01-03.