എനിഗ്മചന്ന മഹാബലി
ദൃശ്യരൂപം
എനിഗ്മചന്ന മഹാബലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Anabantiformes |
Family: | Channidae |
Genus: | Aenigmachanna |
Species: | A. mahabali
|
Binomial name | |
Aenigmachanna mahabali Kumar, Basheer and Ravi, 2019
|
കേരളത്തിൽനിന്ന് കണ്ടെത്തിയ ഒരു ഭൂഗർഭ വരാൽ മത്സ്യയിനമാണ് എനിഗ്മചന്ന മഹാബലി (ശാസ്ത്രീയനാമം: Aenigmachanna mahabali). നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴസസ് (എൻ.ബി.എഫ്.ജി.ആർ.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് ഈ ഇനത്തെ കണ്ടെത്തിയത്.[1][2] ശുദ്ധജലത്തിൽ മാത്രമാണ് ഇവ വസിക്കുന്നത്.[3]
ചുവന്നനിറത്തിൽ നീളമുള്ള ശരീരത്തോടുകൂടിയ ചെറിയ തരം മത്സ്യമാണ് ഇവ. ഏകദേശം 13 സെന്റീമീറ്റർ ആണ് ഇവയുടെ നീളം. തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽനിന്നാണ് ഇതിനെ ലഭിച്ചത്.[4] ഭൂഗർഭ വരാൽ ഇനത്തിൽ ലോകത്ത് ഇതുവരെ കണ്ടെത്തിയ രണ്ടാമത്തെ ഇനം മത്സ്യമാണിതെന്നു ഗവേഷകർ പറയുന്നു.[5] ഭൂമിക്കടിയിൽ താമസമാക്കിയതിനാലാണ് മഹാബലി എന്ന പേരു ചേർത്ത് ‘എനിഗ്‌മചന്ന മഹാബലി’ എന്നു പേരു നൽകിയത്.
അവലംബം
[തിരുത്തുക]- ↑ Ravi, Charan; Basheer, V. S.; Kumar, Rahul G. (2019-07-17). "Aenigmachanna mahabali , a new species of troglophilic snakehead (Pisces: Channidae) from Kerala, India". Zootaxa (in ഇംഗ്ലീഷ്). 4638 (3): 410–418. doi:10.11646/zootaxa.4638.3.6. ISSN 1175-5334.
- ↑ "Second subterranean snakehead species found".
- ↑ "ആ അപൂർവ ഇനം വരാൽ പറയുന്നു, ഇതല്ലേ ഏറ്റവും ശുദ്ധമായ വെള്ളം !". മനോരമ. Retrieved 30 ജൂലൈ 2019.
- ↑ "തിരുവല്ലയിലെ കിണറ്റിൽ നിന്ന് 'മഹാബലി'യെ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2019-07-29. Retrieved 29 ജൂലൈ 2019.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "അപൂർവ ഭൂഗർഭ വരാൽ തിരുവല്ലയിലെ കിണറ്റിൽ". മനോരമ. Archived from the original on 2019-07-28. Retrieved 29 ജൂലൈ 2019.
{{cite web}}
: CS1 maint: bot: original URL status unknown (link)