കല്പേശ്വരം
കല്പേശ്വരക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | കല്പേശ്വരക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഭാരതം |
സംസ്ഥാനം: | ഉത്തരാഖണ്ഡ് |
നിർദേശാങ്കം: | 30°34′37.35″N 79°25′22.49″E / 30.5770417°N 79.4229139°E |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | ഉത്തരേന്ത്യൻ വാസ്തുകല, ഗുഹാക്ഷേത്രം |
ചരിത്രം | |
സൃഷ്ടാവ്: | പാണ്ഡവർ |
ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പഞ്ചകേദാരങ്ങളിൽ അഞ്ചാമത്തെ ക്ഷേത്രമാണ് കല്പേശ്വ്രരം (സംസ്കൃതം: कल्पेश्वर). ദേവഭൂമിയായ ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ചമോളിയിൽ ജോഷിമഠിനടുത്ത് ഉർഗ്ഗാം ഗ്രാമത്തിലാണ് സമുദ്രനിരപ്പിൽ നിന്നും 2200 മീറ്ററിലധികം ഉയരത്തിലുള്ള ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[1] ഗഡ്വാൾ മലനിരകളീലെ ഒരു ഗുഹാക്ഷേത്രമായ് ഇവിടെ സ്വയംഭൂരൂപത്തിൽ ശിവലിംഗം കാണുന്നു. ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിന് മഹാഭാരതകാലത്തോളം പഴക്കമുണ്ട്.പാണ്ഡവർ ബന്ധുക്കളെ കൊന്ന പാപം തീർക്കാർ മഹർഷി വ്യാസന്റെ ഉപദേശപ്രകാരം ശിവനെ കാണാനായി ഹിമാലയത്തിലെത്തി. പാണ്ഡവരിൽ നിന്ന് ഒളിക്കാനായി ഗുപ്തകാശിയിൽ ശിവൻ ഒരു കാളയുടെ രൂപത്തിൽ അപ്രത്യക്ഷമായെന്നും ഭീമൻ ചാടിപ്പിടിച്ചപ്പോൾ പൂഞ്ഞയിൽ പിടികിട്ടിയെന്നും ആ പൂഞ്ഞയാണ് കേദാർനാഥിലെ ബിംബം എന്നും കരുതപ്പെടുന്നു.[2] ആ കാളയുടെ പുറത്ത് കണ്ട അവയവങ്ങൾ പഞ്ചകേദാരങ്ങൾ എന്ന പേരിൽ ആരാധിക്കപ്പെടുന്നു. തുംഗനാഥ്-കാലുകൾ, മധ്യമഹേശ്വരം-വയർ രുദ്രനാഥ്-തല എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ..[3] കല്പേശ്വരത്ത് കാളയുടെ ജടയാണ് പൂജിക്കപ്പെടുന്നത്. അതുകൊണ്ട ജടേശ്വർ എന്നപേരിലും ഇവിടം അറിയപ്പെടുന്നു. ഇവ ഉൾപ്പെടുന്ന ഹിമാലയഭാഗത്തെ കേദാരഖണ്ഡ്ം എന്നപേരിലാണ് പുരാണങ്ങളീൽ വിശേഷിപ്പിക്കപ്പെടുന്നത്.[4]. [5][6]കല്പേശ്വർ മാത്രമാണ് ഒരു വർഷത്തിൽ 12 മാസവും പൂജനടക്കുന്നതും സന്ദർശനയോഗ്യമായതുമായ പഞ്ചകേദാരക്ഷേത്രം. മുമ്പ് ഹരിദ്വാർ- ബദരീനാഥ് പാതയിൽ ഹലാങ് എന്ന സ്ഥലത്തുനിന്നും 18 കിമി നടന്ന് വേണമായിരുന്നു കല്പേശ്വരത്തെത്താൻ. ഇന്ന് മൂന്ന് കിലോമീറ്റരോളം മാത്രം നടന്നാൽ ലൈരി എന്ന ഗ്രാമത്തിലെത്താം അവിടം വരെ വാഹനസൗകര്യം ലഭ്യമാണ്.[2]
ദുർവ്വാസാവിനെ ബന്ധിപ്പിച്ചും ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്..[7]
പൂജ
[തിരുത്തുക]ഇവിടെ ദശനാമി സമ്പ്രദായത്തിലുള്ള പൂജയാണ് നടപ്പിലുള്ളത്. ഇവിടുത്തെ പൂജാരിമാർ ദശനാമി, അഥവാ ഗൊസായി എന്നപേരിലറിയപ്പെടുന്ന ആദിശങ്കരശിഷ്യന്മാർ ആണ്. കേദാർനാഥ്ഇ, തുംഗനാഥ് എന്നിവിടങ്ങളിൽ പോലെ ഇവരും കർണ്ണാടക ദേശക്കാരാണ്. ബദരിയിൽ മാത്രം മലയാളബ്രാഹ്മണരാണ് പൂജ ചെയ്യുന്നത്. [8]
ഭൂപ്രകൃതി
[തിരുത്തുക]ഉർഗാം ഗ്രാമത്തിൽ കല്പഗംഗയുടെയും അളകനന്ദയുടെയും തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹെലാങ്ങിൽ നിന്നും ഉള്ള നടപ്പാതയിൽ പലയിടത്തും വലിയ വെള്ളച്ചാട്ടമായി ഈ നദികൾ പ്രത്യക്ഷപ്പെടുന്നു. [9][10] The Urgam valley is a dense forest area. The valley has apple orchards and terraced fields where potato is grown extensively.[11]
എത്തിച്ചേരാൻ
[തിരുത്തുക]ഹരിദ്വാറിൽ നിന്നും ബദരി യാത്രയിൽ ജോഷിമഠ് എന്ന സ്ഥലത്തിന് മുമ്പ് ഹലാങ് എന്ന സ്ഥലത്തുനിന്നും വലത്തോട്ട് 15 കിമി പോയാൽ ലൈരി എന്ന ഗ്രാമത്തിലെത്തും അതുവരെ ചെറിയ കാർ, ട്രാവലർ പോലുള്ള വാഹനങ്ങൾ പോകും. ഹെലാങിൽ നിന്നും മൂന്നുകിലോമീറ്റർ ഉർഗാം ഗ്രാമത്തിലൂടെ കാൽനടയാത്ര ചെയ്യണം. താരതമ്യേന കയറ്റം ഇല്ലാത്ത വഴിയിൽ കല്പഗംഗയെ തരണം ചെയ്യണം. അതിനുശേഷം കുറച്ച കയറ്റവും ഉണ്ട്. അടുത്തുള്ള എയർപോർട്ട് ഡറാദൂൺ -272 കിമി. ഋഷീകേശ് ആണ് അടുത്തുള്ള റയിൽ വേ സ്റ്റേഷൻ. ആണ്255 കി.മീ (158.4 മൈ). സപ്തബദരി യിൽ പറയപ്പേടുന്ന ധ്യാൻ ബദരി ഈ ഉർഗാം യാത്രയിൽ കാണാവുന്നതാണ്. [12]
References
[തിരുത്തുക]- ↑ https://www.euttaranchal.com/tourism/kalpeshwar.php
- ↑ 2.0 2.1 "Kalpeshwar". Shri Badrinath -Shri Kedarnath Temple Committee. Retrieved 2009-07-17.
- ↑ "Panch Kedar Yatra". Retrieved 2009-07-05.
- ↑ സ്കന്ദപുരാണം- കേദാരഖണ്ഡം
- ↑ J. C. Aggarwal; Shanti Swarup Gupta (1995). Uttarakhand: past, present, and future. Concept Publishing Company. p. 222. ISBN 978-81-7022-572-0. ISBN 81-7022-572-8.
{{cite book}}
:|work=
ignored (help) - ↑ "Kalpeshwar: Panch Kedar- Travel Guide". chardhamyatra.org. Retrieved 2009-07-17.
- ↑ "Panch Kedar". Archived from the original on 2009-08-31. Retrieved 2009-07-15.
- ↑ Jha, Makhan. India and Nepal. M.D. Publications Pvt. Ltd. p. 143. ISBN 978-81-7533-081-8.
- ↑ "Sight seeing and Things to do in Kalpeshwar". Archived from the original on 2009-06-20. Retrieved 2009-07-17.
- ↑ "Kalpeshwar". Archived from the original on 13 August 2007. Retrieved 2009-07-17.
- ↑ "Trekking in India". Retrieved 2009-07-12.
- ↑ "Kalpeshwar temple". Archived from the original on 2011-10-08. Retrieved 2009-07-17.